നഗരത്തിലെ കോളേജിൽ എമ്പുരാൻ’ റിലീസ് ദിവസം അവധിയും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോയും പ്രഖ്യാപിച്ച്

ബെംഗളൂരു: ‘എമ്പുരാന്‍’ റിലീസ് ദിവസം വിദ്യാര്‍ഥികള്‍ക്ക് അവധി പ്രഖ്യാപിച്ച് ബെംഗളൂരുവിലെ കോളേജ്.

ബെംഗളൂരുവിലെ ഗുഡ് ഷെപ്പേഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സാണ് ‘എമ്പുരാന്‍’ റിലീസ് ചെയ്യുന്ന മാര്‍ച്ച് 27-ന് കോളേജിന് അവധി പ്രഖ്യാപിച്ചത്.

അന്നേദിവസം കോളേജിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി എമ്പുരാന്റെ പ്രത്യേക ഷോയും കോളേജ് മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.

മോഹന്‍ലാല്‍ ആരാധകനായ എം.ഡി.യുടെ താത്പര്യപ്രകാരമാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി എമ്പുരാന്റെ പ്രത്യേക ഷോ സംഘടിപ്പിക്കുന്നതെന്നാണ് കോളേജ് അധികൃതര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്

മാര്‍ച്ച് 27-ന് രാവിലെ ഏഴുമണിക്ക് രാജരാജേശ്വരി നഗര്‍ വൈജിആര്‍ സിഗ്നേച്ചര്‍ മാളിലെ ‘മൂവിടൈം സിനിമാസി’ലാണ് പ്രത്യേക ഫാന്‍ഷോ ഒരുക്കിയിരിക്കുന്നതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’ റിലീസ് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.

മാര്‍ച്ച് 27-ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts