എംഡിഎംഎയുടെ മൊത്തക്കച്ചവടക്കാരനെ ബെംഗളൂരുവിൽ നിന്നും പിടികൂടി

ബെംഗളൂരു: എംഡിഎംഎയുടെ കേരളത്തിലെ മൊത്ത കച്ചവടക്കാരനെ നേമം പോലീസ് ബെംഗളൂരുവില്‍ നിന്നും പിടികൂടി.

രണ്ടാഴ്ച മുൻപ് നേമം പോലീസ് സ്റ്റേഷൻ പരിധിയില്‍ പ്രാവച്ചമ്പലം ജംങ്ഷനില്‍ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിൻ നൗഷാദിനെ അറസ്റ്റുചെയ്തിരുന്നു.

ഇയാളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേമം പോലീസ് കണ്ണൂർ സ്വദേശിയായ അഷ്ക്കറി(43)നു വേണ്ടി ബെംഗളൂരുവിലേക്ക് യാത്രതിരിച്ചത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

പോലീസ് പിൻതുടരുന്ന വിവരം അറിഞ്ഞ് ഇയാള്‍ ബെംഗളൂരു യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയില്‍ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റില്‍ ഒളിക്കുകയായിരുന്നു.

അഞ്ചുമണിക്കൂറോളം പരിശ്രമിച്ച്‌ അവിടെയെത്തിയ പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറി പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു .

ഡിസിപിയുടെയും ഫോർട്ട് എസിയുടെയും നേമം എസ്‌എച്ച്‌ഒയുടെയും മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ രാജേഷ്, അരുണ്‍, സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിനീത്, ബിനൂപ്, വൈശാഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടി കേരളത്തിലെത്തിച്ചത്. അഷ്ക്കറിനെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts