വിധവയെ വിവാഹം കഴിക്കാൻ എതിർത്തു; കീടനാശിനി കലർത്തിയ പുലാവ് നൽകി മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു:: ഹാസൻ ജില്ലയിലെ ബിലഹള്ളി ഗ്രാമത്തിൽ മാതാപിതാക്കളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മഞ്ജുനാഥിനെ (27) പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

55 കാരനായ നഞ്ചുണ്ടപ്പയും 48 കാരിയായ ഉമയുമാണ് മരിച്ചത്. ആഗസ്റ്റ് 15 ന് ഉമ പ്രഭാതഭക്ഷണത്തിനായി പുലാവ് തയ്യാറാക്കിയിരുന്നു. അന്ന് ആദ്യം പ്രാതൽ കഴിച്ചത് മഞ്ജുനാഥായിരുന്നു. പിന്നീട് നഞ്ചുണ്ടപ്പയും ഉമയും പ്രഭാതഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചയുടൻ മൂന്നു പേരും ഛർദ്ദിക്കാൻ തുടങ്ങി. സംശയം തോന്നാതിരിക്കാൻ മഞ്ജുനാഥ് ഛർദ്ദിക്കുന്നത് പോലെ അഭിനയിച്ചു.

മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം മഞ്ജുനാഥിനെ ഡിസ്ചാർജ് ചെയ്തു. അതെസമയം ഓഗസ്റ്റ് 23 ന് അവന്റെ മാതാപിതാക്കൾ മരിച്ചു .

വിവരമറിഞ്ഞ് പോലീസ് ഗ്രാമത്തിലെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ നാട്ടുകാരും മഞ്ജുനാഥും അന്ത്യകർമങ്ങൾക്ക് തയ്യാറെടുക്കുകയായിരുന്നു.

മരണകാരണം വിഷബാധയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമവാസികളിൽ ചിലരെ ചോദ്യം ചെയ്ത ശേഷം പോലീസ് മഞ്ജുനാഥിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനിടെയാണ് കഥ പുറത്ത് വന്നത്.

പുലാവിൽ കീടനാശിനി കലർത്തി മാതാപിതാക്കൾക്ക് വിളമ്പിയതായി മഞ്ജുനാഥ് സമ്മതിച്ചു. ഗ്രാമത്തിലെ ഒരു വിധവയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇവരുടെ ബന്ധത്തെ അമ്മ എതിർത്തിരുന്നതായും മഞ്ജുനാഥ് പറയുന്നു.

മാതാപിതാക്കളിൽ നിന്ന് കടമായി വാങ്ങിയ പണം താൻ ചെലവഴിച്ചതായും ഇയാൾ അവകാശപ്പെട്ടു. പിടിക്കപ്പെടുമെന്ന ഭയത്തിൽ മാതാപിതാക്കളെ വിഷം കൊടുത്തു കൊന്നു. കോണനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us