ബോയിലർ കുഴിയിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു

ബെംഗളൂരു: ഹൊസപേട്ട് താലൂക്കിലെ ദാനാപൂരിലുള്ള ബിഎംഎം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയിൽ വീണ് ഒരു തൊഴിലാളി മരിച്ചു. കമലപുര നിവാസിയായ നാഗരാജ് (39) ആണ് മരിച്ചത്.

ജികെഎൻ എന്റർപ്രൈസസിൽ ജോലി ചെയ്തിരുന്ന നാഗരാജ് ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തിൽ സ്ലാഗും മറ്റ് അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യുന്ന ഒരു ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ചൂടുവെള്ളം നിറച്ച കുഴിയിലേക്ക് വഴുതി വീഴുകയും ശരീരമാസകലം ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

നാഗരാജിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറിയമ്മഹള്ളി പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts