തിരക്കൊഴിഞ്ഞ് നഗരം; ബന്ദിൽ വലഞ്ഞ് ജനങ്ങൾ 

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ നടക്കുന്ന ബന്ദില്‍ വലഞ്ഞ് കർണാടക ജനത.

ബെംഗളൂരു നഗരത്തില്‍ ഉള്‍പ്പെടെ വലിയതോതില്‍ ആളുകളും വാഹനങ്ങളും കുറഞ്ഞു.

അതേസമയം ബിഎംടിസി ബസുകള്‍, ടാക്സി ഓട്ടോകള്‍ എന്നിവ സാധാരണ പോലെ ഓടുന്നുണ്ട്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

മുൻകരുതല്‍ എന്ന നിലയ്ക്ക് സംസ്ഥാനത്തുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ചിക്കമംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തുറന്നുപ്രവർത്തിച്ച കടകള്‍ ബന്ദ് അനുകൂലികള്‍ ഇടപെട്ട് പൂട്ടിച്ചു.

ചിലയിടങ്ങളില്‍ കടകള്‍ പ്രവർത്തിക്കുകയും വാഹനങ്ങള്‍ സാധാരണപോലെ ഓടുകയും ചെയ്യുന്നുണ്ട്.

ബന്ദ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്‌, ചില കടകള്‍ ഇന്ന് ഒരു മണിക്കൂർ അധികം തുറന്നുപ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ കടകള്‍ക്കുമുന്നില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts