തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ മഞ്ഞക്കാര്‍ഡ് (എഎവൈ) ഉടമകൾക്കും സൗജന്യ ഭക്ഷ്യകിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് ലഭിക്കും. 13 ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവ അടങ്ങിയതാണ് ഇത്തവണത്തെ ഓണക്കിറ്റ് ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം…
Read MoreDay: 16 August 2023
ഹർഷിനക്ക് നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
കോഴിക്കോട്: ഹർഷിനക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനാൽ അനുഭവിച്ച ദുരിതങ്ങൾ ഹർഷിന പറഞ്ഞപ്പോൾ അത് തന്റെ മനസിനെ വല്ലാതെ ദുഃഖിപ്പിച്ചു. അവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. സർക്കാർ അനുവദിച്ച രണ്ട് ലക്ഷം രൂപ അപര്യാപ്തമാണ്. ചികിത്സാ പിഴവുകൾ ഉണ്ടാവാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തണം. ഇരകൾ നീതിക്ക് വേണ്ടി തെരുവിലിറങ്ങേണ്ടി വരുന്ന സ്ഥിതിയുണ്ടാകരുതെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വയനാട് ലോക്സഭാ മണ്ഡലത്തിൽ വിവിധ പരിപാടികൾക്കെത്തിയ രാഹുൽ ഗാന്ധിയെ നേരിൽകണ്ട് ഹർഷിന തൻ്റെ ദുരിതം വിവരിച്ചിരുന്നു.…
Read Moreകർണാടക മലയാളി കോൺഗ്രസ് സ്വാതന്ത്ര്യ ദിനാഘോഷവും എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യ ദിനാഘോഷവും സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങും ഇന്ദിരാനഗർ ഇ സി എ യിൽ വെച്ച് നടത്തി. സ്വാതന്ത്ര്യം നേടിയെടുക്കുവാൻ കോൺഗ്രസ്സ് നടത്തിയ ധീരോജ്വല പോരാട്ടങ്ങളെ മായ്ച്ചുകളയുവാൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റുകൾക്കെതിരെ രാജ്യം നിലകൊള്ളണം. വർഗീയതയും വി ഭാഗീയതയും ആണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിന്റെ നിലപാട്. രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ കോൺഗ്രസ്സ് തിരികെ അധികാരത്തിൽ എത്തണം അതിനു വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും തയ്യാറാകണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ…
Read Moreകേരളസമാജം കൊത്തന്നൂർ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ബെംഗളൂരു: കേരളസമാജം കൊത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബൈരതി ഗവണ്മെന്റ് പ്രൈമറി സ്കൂളിൽ നടത്തിയ ആഘോഷം കൺവീനർ ജെയ്സൺ ലുക്കോസിന്റെ അധ്യക്ഷതയിൽ ഈസ്റ്റ് സോൺ ചെയർമാൻ വിനു. ജി. ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകനായ ബൈരതി രമേശ് മുഖ്യപ്രഭാഷണം നടത്തി. ആഘോഷത്തോടെനുബന്ധിച്ചു പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ പരിപാടികൾക്ക് ശേഷം ഭക്ഷണത്തോടെ ആഘോഷം സമാപിച്ചു. രാജേഷ്, തോമസ് പയ്യപ്പള്ളി, സിന്റോ, സാം, ബിനോയ്, ഷിനോജ്, ഷൈജു,എന്നിവർ നേതൃത്വം നൽകി.
Read Moreവാട്സാപ്പിൽ ഇതാ അടുത്ത കിടിലൻ മാറ്റം!!!
വാട്ട്‌സ്ആപ്പില്‍ ഇനി മുതല്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാം. മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ എഐ മോഡലുകളും ഫീച്ചറുകളും നേരത്തെ ഉപയോഗിച്ചു തുടങ്ങിയിരുന്നു. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്സാപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിടുന്നത്. ടെക്സ്റ്റ് അധിഷ്ഠിത കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കിയ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഓപ്പണ്‍ എഐയുടെ ഡോള്‍- ഈ അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ…
Read Moreപാട്ടിന്റെ പാലാഴിയായി പട്ടം സനിത്ത് ബാങ്ക് മാനേജര്‍ പാടുന്നു.
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകനാണ് പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് സനിത്ത്. സിനിമാഗാനരംഗത്ത് ഏകദേശം 11 ചിത്രങ്ങളില്‍ പാടിയിട്ടുള്ളൂ എങ്കിലും ആ പാട്ടുകളിലെ സ്വരമാധുരികൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനായിട്ടുണ്ട് ഈ ഗായകന്. “ലൗ ലാൻഡ്” എന്ന ചിത്രത്തിലെ “മനസ്സിന്റെയുള്ളിൽ നിന്ന്…” എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകുകയില്ല., അത്രമാത്രം ഹൃദയസ്പര്‍ശിയായിട്ടാണ് സനിത്ത് ആ ഗാനം ആലപിച്ചിരിക്കുന്നത്. തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ്…
Read Moreമലയാളി ഫാമിലി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ റിട്ട. കെണൽ ഗംഗാധരൻ സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിക്കുകയും സെക്രട്ടറി അനിൽ കുമാർ ടിഎ, സതീഷ് കുമാർ എസ്, ബിജു ആർ, സേതുമാധവൻ, സലീം രാജ്, അനിൽ കുമാർ ആർ, തങ്കപ്പൻ പി, മോഹൻ രാജ്, വിജയൻ പി, ശരത് കുമാർ, സത്യവാൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി.
Read Moreവന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. 3.45ഓടെ തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ലു പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്. സംഭവത്തെക്കുറിച്ച് ആർ.പി.എഫ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
Read Moreഭക്ഷ്യവിഷബാധയെ തുടർന്ന് 30 വിദ്യാർഥികൾ ആശുപത്രിയിൽ
ബെംഗളൂരു : വിജയപുരയിൽ റെസിഡൻഷ്യൽ സ്കൂളിലെ 30 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്കസാഗിയിലെ കസ്തൂർബാഗാന്ധി ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽനിന്ന് ഭക്ഷണം കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുദ്ദെബിഹൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം ലബോറട്ടറിയിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷമേ അറിയാനാകൂവെന്ന് തഹസിൽദാർ പറഞ്ഞു. അതിനിടെ ഭക്ഷണത്തിൽ പല്ലിയെ കണ്ടതായി ആരോപണമുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വിദ്യാർഥികൾക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണമാണ് വിളമ്പിയത്. ഭക്ഷണം കഴിച്ച് കുറച്ചു സമയമായപ്പോൾ ചില…
Read Moreവിമാനത്താവളത്തിൽ 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 600 ഗ്രാം വരുന്ന 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി. കൊൽക്കത്തയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. വിശദമായി അന്വേഷണം നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Read More