ആക്രമിക്കാൻ ശ്രമിച്ച പുലിയെ ബൈക്കിന്റെ പിന്നിൽ കെട്ടി വനം വകുപ്പ് ഓഫീസിൽ എത്തിച്ചു 

ബെംഗളൂരു: ഒമ്പത് മാസം പ്രായമുള്ള പുലിയെ ബൈക്കിന്റെ പിന്നിൽ കെട്ടി യുവാവ് വനംവകുപ്പ് ഓഫീസിലെത്തിച്ചു.

ഹസൻ ജില്ലയിൽ ബഗിവാലു ഗ്രാമത്തിലെ മുത്തു എന്ന യുവാവാണ് പുലിയെ ബൈക്കിൽ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.

ഫാമിൽവെച്ച് പുലി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പുലിയെ പിടിച്ചു കെട്ടിയതെന്ന് മുത്തു പറഞ്ഞു.

പുലിയുടെ കൈകാലുകൾ കയറുകൊണ്ട് കെട്ടിയാണ് മുത്തു വനംവകുപ്പിനെ ഏൽപ്പിച്ചത്.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

പുലിയുമായുള്ള മൽപ്പിടിത്തത്തിൽ മുത്തുവിന്റെ കൈക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

സ്വയംരക്ഷക്കായി മുത്തു പുലിയെ പിടികൂടിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

വേണ്ടത്ര ധാരണയില്ലാത്തതിനാൽ അദ്ദേഹം പുലിയെ കൈകാര്യം ചെയ്ത രീതിയിൽ പിഴവുണ്ട്.

പക്ഷേ, തെറ്റായ ഉദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പുലി ക്ഷീണിതനാണെന്നും എന്നാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും വനവകുപ്പ് അറിയിച്ചു.

ഇതുപോലുള്ള സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് മുത്തുവിന് കൗൺസിലിംഗ് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts