ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്ന് തുടങ്ങി ഭേൽ പുരിയിൽ നിന്നും വരെ തക്കാളിയെ കാണാതെയായി

ബെംഗളൂരു: തക്കാളി വില വർധിച്ചതിനെ തുടർന്ന് നഗരത്തിലെ ഹോട്ടലുകളും ചാറ്റ് വിൽപനക്കാരും പാചകക്കൂട്ടുകളിൽ നിന്നും തക്കാളി ഉപയോഗിക്കുന്നത് നിർത്തുകയോ കുറയ്ക്കുകയോ ചെയ്തതായി റിപ്പോർട്ട്.

ക്ഷേത്രങ്ങളിൽ അന്നദാന ചോറിനും സാമ്പാറിനും പകരം പച്ചക്കറി പുലാവ് വിളമ്പുന്നതായും ആളുകൾ പറയുന്നു. നേരത്തെ, മക്‌ഡൊണാൾഡും തക്കാളി വില വർദ്ധിപ്പിച്ചതിന് പിന്നാലെ മെനുവിൽ നിന്ന് തക്കാളി ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവിലെ ചാറ്റ് വിൽപ്പനക്കാർ തക്കാളിക്ക് പകരമായി തക്കാളി കെച്ചപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ചില വിൽപ്പനക്കാർ ചാറ്റുകൾ തയ്യാറാക്കാൻ കുറച്ച് തക്കാളി മാത്രമാണ് ഉപയോഗിക്കുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.

  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

തക്കാളി വില കുതിച്ചുയരുന്നതിനാൽ ചാറ്റിന്റെ വില വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത് തന്റെ ബിസിനസിനെ ബാധിക്കുമെന്നും ചാറ്റ് കടക്കാർ പറയുന്നത്. എന്നാൽ തക്കാളി ഉപയോഗിക്കുന്നത് നിർത്തിയാൽ ചാറ്റുകളുടെ യഥാർത്ഥ രുചി നഷ്ടപ്പെടുമെന്നും അവർ അഭിപ്രായപെടുന്നു.

തക്കാളിക്ക് പകരം ടൊമാറ്റോ കെച്ചപ്പ് ഉപയോഗിക്കാൻ തുടങ്ങിയെന്നും ഉപഭോക്താക്കൾക്ക് രുചി ഇഷ്ടപ്പെട്ടെന്നും ജയനഗറിലെ മറ്റൊരു ചാറ്റ് വിൽപ്പനക്കാരൻ പറഞ്ഞു.

തക്കാളി വില വർധിച്ചതിനെ തുടർന്ന് ഹാവേരി ജില്ലയിലെ വാർഷിക മേളകളിൽ ക്ഷേത്രങ്ങളിൽ ചോറിനും സാമ്പാറിനും പകരം പുലാവ് വിളമ്പിയിരുന്നു. ഹവേരി ജില്ലയിലെ കുഞ്ചുരു ഗ്രാമത്തിൽ മേളയിൽ പങ്കെടുക്കുന്ന ആളുകൾക്ക് ചോറും സാമ്പാറും വിളമ്പുന്നത് പതിവായിരുന്നു.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

വർഷത്തിലൊരിക്കൽ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന കരിയമ്മ, ചൗഡമ്മ ഗ്രാമമേളകളിൽ 5,000 പേരെങ്കിലും പങ്കെടുക്കാറുണ്ട്. എന്നാൽ ഇത്തവണ ജില്ലയിലെ വാർഷിക മേളകളിൽ ക്ഷേത്രങ്ങളിൽ ചോറിനും സാമ്പാറിനും പകരമായി പുലാവ് ആയിരുന്നു വിളമ്പിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
[masterslider id="10"]

Related posts