ബെംഗളൂരു സ്വദേശി ധ്രുവ് അദ്വാനി നീറ്റിൽ സംസ്ഥാന ടോപ്പർ; അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക്‌

ബെംഗളൂരു: 2023-24 അധ്യയന വർഷത്തേക്കുള്ള ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) ബെംഗളൂരുവില്‍ നിന്നുളള ബാലൻ ധ്രുവ് അദ്വാനി സംസ്ഥാന ടോപ്പർ ആയി. ബെംഗളൂരുവിലെ ജിആർ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയായ ധ്രുവ് നീറ്റ് 2023 ഫലത്തിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് (സ്‌കോർ 715) കരസ്ഥമാക്കി. 12-ാം ക്ലാസ് സിബിഎസ്ഇ സയൻസ് സ്ട്രീമിൽ 99.4% നേടിയ ധ്രുവ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചേരാനാൻ പദ്ധതിയിടുന്നത്. താൻ പഠനത്തിൽ ഒരു നിശ്ചിത…

Read More

ദളിത്‌ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ റെസിഡൻഷ്യൽ സ്കൂൾ മേധാവി അറസ്റ്റിൽ

ബെംഗളൂരു: സാഗരയിലെ വനശ്രീ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്ഥാപന മേധാവി എച് പി മഞ്ചപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ദലിത് വിഭാഗത്തില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തേജസ്വിനിയാണ്(13) മരിച്ചത്. സാഗര ടൗണില്‍ വരദഹള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അധ്യയനവര്‍ഷം തുടങ്ങി അഞ്ചാം ദിവസമാണ് കുട്ടി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഛര്‍ദിയും വയറിളക്കവും കാരണം അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവം വിവാദമായതോടെ മഞ്ചപ്പ വിശദീകരണവുമായി രംഗത്ത് വന്നു. കാലുവേദന അനുഭവപ്പെട്ട കുട്ടിക്ക് തൈലം പുരട്ടുകയും മരുന്ന്…

Read More

ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു പെൺകുട്ടികൾ മരിച്ചനിലയിൽ

തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി സ്വദേശികളായ പതിനാലും ,എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ. കഴിഞ്ഞ ദിവസമാണ് മൂന്നുപേരും ലോഡ്ജിൽ മുറിയെടുക്കുന്നത്. ഇന്ന് ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെയാണ് ജീവനക്കാർ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തിയപ്പോഴാണ് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Read More

ബിഗ് ബോസിൽ നിന്നും പുറത്ത് പോകണം ; ആവശ്യവുമായി വിഷ്ണു കൺഫെഷൻ റൂമിൽ

ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ ഒരാളാണ് വിഷ്ണു ജോഷി. സീസണിന്റെ തുടക്കം മുതൽ ഹൗസിൽ ആക്റ്റീവ് ആയിരുന്ന വിഷ്ണു ഇടയ്ക്ക് ഒന്ന് ഡൗൺ ആയെങ്കിലും കഴിഞ്ഞ വാരം ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാൽ റിനോഷിനെതിരെ വിഷ്ണു ഉയർത്തിയ ചില ആരോപണങ്ങൾ വിഷ്ണുവിന് മോശം രീതിയിൽ ആണ് എഫ്ഫക്റ്റ് ചെയ്തിട്ടുള്ളത്. പുറത്തുപോയ മത്സരാർത്ഥിയെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് മോഹൻലാൽ തന്നെ വാരാന്ത്യ എപ്പിസോഡിൽ വിഷ്ണുവിനോട് പറയുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ടിക്കറ്റ് ടു ഫിനാലെ ആരംഭിക്കുന്ന ദിവസം തന്റെ അനാരോഗ്യ വിവരം ബിഗ്…

Read More

എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു. പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഇന്ന് ഉച്ചക്ക് 12 മണി ഓടെയാണ് അപകടം. പാലത്തിന് മുകളിൽ വെച്ചാണ് പെട്രോളുമായി പോകുന്ന ടാങ്കർ അപകടത്തിൽ പെട്ടത്. ടാങ്കറിൽനിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Read More

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ആശുപത്രിയിൽ 

ബെംഗളൂരു: ഹസൻ ജില്ലയിൽ കെ.ആർ. പുറത്തെ സ്വകാര്യ നേഴ്സിങ് കോളേജിൽ  ഭക്ഷ്യവിഷബാധ. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ അറുപതോളം പേരെ ഹാസനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേൽക്കുന്നത്. കെ.ആർ. പുറത്തെ രാജീവ് നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ. ഭക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. കോളേജ് അധികൃതരുമായി ചേർന്ന് ഉദ്യോഗസ്ഥർ പരാതി ഒത്തുതീർപ്പാക്കിയെന്നും വിദ്യാർത്ഥികൾ…

Read More

ഒടുവിൽ പ്രണയം തുറന്ന് പറഞ്ഞ് തമന്ന

നടൻ വിജയ് വർമ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച് തമന്ന. കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാ ലോകത്ത് സജീവമായി നിന്ന ചർച്ചയായിരുന്നു നടി തമന്നയും ബോളിവുഡ് നടൻ വിജയ് വർമയും ഡേറ്റിങ്ങിലാണോ എന്നത്. ഇപ്പോഴിതാ വിജയ് വർമയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് തമന്ന. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ന്റെ സെറ്റിൽ വച്ച് കൂടുതൽ അടുത്തെതായും തമന്ന പറയുന്നു. ​ഊഹാപോഹങ്ങൾ മാത്രമായി നിന്ന കാര്യത്തിന് ഇപ്പോൾ തമ്മന്ന തന്നെയാണ് സ്ഥിരീകരണവുമായി രം​ഗത്തെത്തിയത്. അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് വിജയ് വർമ്മയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന…

Read More

കഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങിയിരുന്ന ആ ശബ്ദം ഇനി ഇല്ല 

ബെംഗളൂരു:ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർഎം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള ശ്രീനിവാസന്റെ ശബ്ദം കഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവില്‍ വച്ച്‌ അദ്ദേഹം ഓടിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ മലയാളം, തമിഴ്, തെലുഗു, കന്നട, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശ്രീനിവാസ് ഭക്തര്‍ക്ക് വിവരങ്ങള്‍ നല്‍കിയിരുന്നത്. സംസ്കാരം ഇന്ന് ബംഗളൂരുവില്‍.ഭാര്യ: സരസ്വതി.…

Read More

ബിജെപി യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ നിഷേധിച്ച് ജെഡിഎസ് 

ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി. അത്തരത്തില്‍ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്. രാഷ്ട്രീയത്തില്‍ ഇത്തരം കിംവദന്തികള്‍ സാധാരണമാണ്. ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ല, ഞങ്ങളുമായി അത്തരമൊരു സഖ്യം ആരും നിര്‍ദ്ദേശിച്ചിട്ടുമില്ല,” കുമാരസ്വാമി പറഞ്ഞു. അടുത്തിടെ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിനിടെ കുമാരസ്വാമി മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസ് ലോക്സഭ തിരഞ്ഞെടുപ്പോടെ ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നുവെന്ന വാര്‍ത്തകള്‍…

Read More

ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ ടോൾ നിരക്ക് 22 ശതമാനം വർധിപ്പിച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ

ബെംഗളൂരു: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എ) ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗത്തെ ടോൾ ചാർജിൽ 22 ശതമാനം വരെ വർദ്ധിപ്പിച്ചു. ഏപ്രിൽ 1 മുതൽ വർധന പ്രാബല്യത്തിൽ വരേണ്ടതായിരുന്നുവെങ്കിലും ശക്തമായ വിമർശനത്തെത്തുടർന്ന് മാറ്റിവച്ചു. 119 കിലോമീറ്റർ എക്‌സ്പ്രസ് വേയുടെ 56.63 കിലോമീറ്റർ ബെംഗളൂരു-മൈസൂർ സെക്ഷനിൽ എൻഎച്ച്എഐ ടോൾ ഈടാക്കാൻ തുടങ്ങി 17 ദിവസത്തിന് ശേഷമാണ് ടോല്ൽ വർദ്ധനവ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർമാരുടെ തിരിച്ചടിയെ മുൻനിർത്തിയാണ് മുൻ ബിജെപി സർക്കാർ വർധനവ് നടത്താൻ തീരുമാനിച്ചത്. വർധന മൂന്ന് മാസത്തേക്ക്…

Read More
Click Here to Follow Us