ശക്തവും സുരക്ഷിതവുമായ കർണാടകയ്ക്ക് വോട്ട് ചെയ്യുക: കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ

ബെംഗളൂരു : “പുരോഗതിക്കും അഴിമതി രഹിത ഭാവിക്കും” “ശക്തവും സുരക്ഷിതവുമായ കർണാടകത്തിനും” വോട്ടുചെയ്യാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് വോട്ടെടുപ്പ് ദിവസമായ മെയ് 10 ബുധനാഴ്ച കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ജെഡി(എസുമായി) സഖ്യത്തെ ആശ്രയിക്കാതെ സ്വന്തം പാർട്ടിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും സ്വന്തമായി സർക്കാർ രൂപീകരിക്കുമെന്നും തനിക്ക് വിശ്വാസമുണ്ടെന്ന് കനകപുര പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്ത കോൺഗ്രസ് നേതാവ് പറഞ്ഞു.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഡികെഎസ് ആഞ്ഞടിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ, വോട്ടുചെയ്യുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടർ നോക്കണമെന്ന് പ്രധാനമന്ത്രി വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോൾ വില 450 രൂപയിൽ നിന്ന് 1200 രൂപയായി ഉയർന്നു. അതിനാൽ പ്രധാനമന്ത്രി പറഞ്ഞത് പാലിക്കാൻ ഞാൻ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു, പോയി ഗ്യാസ് സിലിണ്ടർ നോക്കൂ, ”അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 58,545 പോളിങ് സ്റ്റേഷനുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ വോട്ടർമാരുടെ എണ്ണം 5.30 കോടിയാണ്, അതിൽ 2.66 കോടി പുരുഷന്മാരും 2.63 സ്ത്രീകളുമാണ്. 4,927 ട്രാൻസ്‌ജെൻഡേഴ്സാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹത നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts