രണ്ട് ദിവസത്ത ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച്ച 7633 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ബുധനാഴ്ച്ച 10542 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 63,562 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4.39 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ നിരക്ക് 1.18 ശതമാനമാണ്. എന്നാല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 1,537 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത് ആശങ്ക ഉയരാന്‍ കാരണമായിട്ടുണ്ട്. 26.54 ശതമാനമാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്.…
Read MoreMonth: April 2023
ഹൈബ്രിഡ് സൂര്യഗ്രഹണം; 2023ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്
2023ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് സംഭവിക്കും. ഹൈബ്രിഡ്് സോളാര്‍ എക്ലിപ്‌സ് അഥവാ സങ്കര സൂര്യഗ്രഹണമായിരിക്കും നടക്കുക. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു സങ്കര സൂര്യഗ്രഹണം ദൃശ്യമാകുന്നത്. എന്നാല്‍ ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല. ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചിലയിടങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്നവയെയാണ് സങ്കര സൂര്യഗ്രഹണമെന്ന് വിളിക്കുന്നത്. ഗ്രഹണ സമയത്ത്, സൂര്യനും ഭൂമിക്കും ഇടയിലായിരിക്കും ചന്ദ്രന്റെ സ്ഥാനം. അര്‍ദ്ധവൃത്താകൃതിയില്‍ ആരംഭിച്ച് പൂര്‍ണമായി മാറി തിരികെ അര്‍ദ്ധവൃത്താകൃതിയിലേക്ക് മടങ്ങുന്നതാണ് പ്രക്രിയ. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ നിലകൊള്ളുന്നതിനാല്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയുടെ ഉപരിതലത്തിലൂടെയാകും നീങ്ങുക. സൂര്യനില്‍…
Read Moreവേനൽക്കാലം കനക്കുന്നു; സംസ്ഥാനത്ത് ബിയർ വിൽപ്പന ഉയർന്നു
ബെംഗളൂരു: നിരവധി ബഹുരാഷ്ട്ര കമ്പനികൾ കർണാടകയിൽ ഡിസ്റ്റിലറികൾ തുറക്കുന്നതിനാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ബിയർ വിൽപ്പന 45 ശതമാനത്തോളം വർധിച്ചു, വേനൽക്കാലം കൂടി ആയതോടെ ബിയർ വില്പന ഉയരാൻ കാരണമായി എന്നും റിപ്പോർട്ടുകൾ ഉണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ, എക്സൈസ് വകുപ്പ് 390.66 ലക്ഷം കാർട്ടൺ ബോക്സുകൾ (എൽസിബി) ബിയർ വിറ്റഴിച്ചു, 2021-22 ൽ ഇത് 268.83 എൽസിബി ആയിരുന്നു. 121.83 എൽസിബി ബിയറിന്റെ അധിക വിൽപ്പനയിലൂടെ 800 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. 2019-20, കൊവിഡ് വർഷം എന്നിവയൊഴികെ, ബിയർ…
Read Moreആസ്തി 250 കോടി, ലക്ഷ്മി അരുണയുടെ ആസ്തി വിവരം പുറത്ത്
ബെംഗളൂരു: സംസ്ഥാനത്ത് മത്സരിക്കുന്ന ഖനി വ്യവസായിയുടെ സ്വത്ത് വിവരം പുറത്ത്. വിവാദ ഖനി വ്യവസായി ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെ ഭാര്യ ലക്ഷ്മി അരുണയാണ് ഞെട്ടിക്കുന്ന സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടത്. 84 കിലോ വജ്രങ്ങള്‍, 437 കിലോ വെള്ളി, മറ്റ് സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ കണക്കുകളാണ് നാമ നിര്‍ദ്ദേശ പത്രികക്ക് ഒപ്പം സമര്‍പ്പിച്ചത്. 250 കോടിയുടെ സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ബെള്ളാരി സിറ്റിയില്‍ നിന്നാണ് ലക്ഷ്മി അരുണ മത്സരിക്കുന്നത്. കല്യാണ രാജ്യ പ്രഗതിപക്ഷയുടെ സ്ഥാനാര്‍ത്ഥിയായാണ് ലക്ഷ്മി അരുണ മത്സരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ ലക്ഷ്മി…
Read Moreകോൺഗ്രസിൻ്റെ താര പ്രചാരകരുടെ പട്ടിക പുറത്ത്;യുവനേതാവിനെ ഒഴിവാക്കി;മുൻ ബി.ജെ.പി മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി.
ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള പ്രചരണം കൊഴുപ്പിക്കാനുള്ള താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. കർണാടകക്കാരനും ദേശീയ അധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെ തന്നെയാണ് പട്ടികയിൽ ആദ്യം, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സീനിയർ നേതാക്കളായ സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, പി പരമേശ്വര എന്നിവരും ലിസ്റ്റിൽ ഉണ്ട്. ജയറാം രമേശ്, കെ.സി.വേണുഗോപാൽ, രണ്ദീപ് സുർജേവാല എന്നിവർക്കൊപ്പം ദിവ്യാസ്പന്ദന എന്ന രമ്യയും ഉമാശ്രീയും കനയ്യ കുമാറും പട്ടികയിൽ ഇടം പിടിച്ചു.…
Read Moreതെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു ; സിദ്ധരാമയ്യ
ബെംഗളൂരു:തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ച് കർണാടക കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ.സിദ്ധരാമയ്യ. മൈസൂരിലെ വരുണയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. രാവിലെ ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻ പ്രചാരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ.പി നദ്ദ തുടങ്ങി 40 ദേശീയ നേതാക്കളാണ് കർണാടകയിൽ ഭരണം നിലനിർത്താൻ പ്രചാരണത്തിനിറങ്ങുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് പത്രിക സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക്…
Read Moreയുവമോർച്ച നേതാവിനെ കുത്തി കൊന്ന കേസിൽ 7 പേർ കസ്റ്റഡിയിലെന്ന് സൂചന
ബെംഗളൂരു:ഉത്സവവുമായി ബന്ധപ്പട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവമോർച്ച നേതാവിനെ കുത്തിക്കൊന്ന കേസിൽ 7 പേർ കസ്റ്റഡിയിലെന്ന് സൂചന. ധർവാഡിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോർച്ച നേതാവുമായ പ്രവീൺ കമ്മാർ(36) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്ന കാര്യം പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗ്രാമത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം രാത്രി ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രവീൺ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുകയും ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ ഒരുവിഭാഗം പ്രവീൺ നെ ആക്രമിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…
Read Moreബിഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി ഒമർ ലുലു?
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സിനിമ സംവിധായകന്‍ ഒമര്‍ ലുലു ഷോയില്‍ പ്രവേശിച്ചതായി റിപ്പോർട്ട്. ഒമര്‍ ലുലു ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഒമര്‍ ലുലുവിന്റെ പേരുണ്ടായിരുന്നു. ഒരു സംവിധായകന്‍ ബിഗ് ബോസ് വീട്ടിലേക്കെത്തുമെന്നാണ് ഷോയുടെ ഏറ്റവും പുതിയ പ്രൊമിയില്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രമുഖയായിരുന്ന ഹനാനായിരുന്നു ബിഗ് ബോസ് മലായളം സീസണ്‍ അഞ്ചിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥി. എന്നാല്‍ ആരോഗ്യ പ്രശ്നത്തെ…
Read Moreപൊന്നിയൻ സെൽവൻ 2 ഏപ്രിൽ 28 ന് പ്രദർശനത്തിന് എത്തും
മണിരത്നത്തിന്റെ മാഗ്നം ഓപ്പസിന്റെ തുടര്‍ച്ചയായ പൊന്നിയിന്‍ സെല്‍വന്‍ II ന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആദ്യ ചിത്രം പോലെ തന്നെ ഐമാക്‌സ് ഫോര്‍മാറ്റിലാണ് പൊന്നിയിന്‍ സെല്‍വന്‍ 2 പുറത്തിറങ്ങുന്നത്. ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആര്‍. ശരത്കുമാര്‍, വിക്രം പ്രഭു, അശ്വിന്‍ കാക്കുമാനു, പ്രകാശ് രാജ്, റഹ്മാന്‍, ആര്‍ പാര്‍ത്ഥിബന്‍ തുടങ്ങിയവരും ഇതിഹാസ കാലഘട്ടത്തിലെ ചിത്രത്തിലുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം മണിരത്‌നം, ഇളങ്കോ കുമാരവേലും ബി ജയമോഹന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ്…
Read Moreനാമനിർദേശ പത്രിക നാളെ വരെ സമർപ്പിക്കാം
ബെംഗളൂരു: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗ്ഗാവ് മണ്ഡലത്തിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കന്നഡ സിനിമാതാരം കിച്ച സുദീപ് എന്നിവരോടൊപ്പമുള്ള റോഡ്‌ഷോ നടത്തിയതിന് ശേഷമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പണം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന് ജഗദീഷ് ഷെട്ടർ ഹുബ്ലി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് പത്രിക…
Read More