രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കൊവിഡ് കേസുകള്‍

രണ്ട് ദിവസത്ത ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച്ച 7633 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ബുധനാഴ്ച്ച 10542 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 63,562 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4.39 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ നിരക്ക് 1.18 ശതമാനമാണ്. എന്നാല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 1,537 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത് ആശങ്ക ഉയരാന്‍ കാരണമായിട്ടുണ്ട്. 26.54 ശതമാനമാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോണ്‍ ഉപവകഭേദമായ എക്‌സ് ബിബി വേരിയന്റാണ് കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണം. തുടരെ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കുകയാണ്. അതേസമയം കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് ആശ്വാസകരമാണ്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts