പൂഞ്ചില്‍ സൈനികവാഹനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ജില്ലയിലെ ഭിംബര്‍ ഗലിയില്‍ നിന്ന് സാന്‍ജിയോട്ടിലേക്ക് പോവുകയായിരുന്ന വാഹനത്തിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. പൂഞ്ചില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടം. തീ പിടുത്തത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഭീകരാക്രമണമാണോയെന്ന് പരിശോധിക്കുന്നതായി സേനാവൃത്തങ്ങള്‍ അറിയിച്ചു.
Read MoreMonth: April 2023
മദനിയുടെ സന്ദർശനം, കർണാടക പോലീസ് കേരളത്തിൽ
കൊല്ലം: അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി കൊല്ലത്ത് കര്‍ണാടക പോലീസ് സംഘം പരിശോധന നടത്തി. കേരളത്തിലേക്ക് വരുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായി എത്തിയത്. കേരളത്തിലുള്ള തന്റെ പിതാവിനെ കാണാന്‍ അനുവദിക്കണമെന്നാണ് മദനി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് കൊല്ലം അന്‍വാറശ്ശേരിയിലാണ് കര്‍ണാടക പോലീസ് പരിശോധനയ്ക്കായി എത്തിയത്. ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. അന്‍വാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. ഒപ്പം മദനിയുടെ എറണാകുളത്തെ വീടും സന്ദര്‍ശിക്കും. ജൂലൈ10 വരെ കേരളത്തില്‍ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി അനുമതി…
Read Moreമംഗളൂരു സ്വദേശിയുടെ മരണം, മലയാളി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
ബെംഗളൂരു:നഗരത്തില്‍ നെഹ്റു മൈതാനിയില്‍ മംഗളൂരു സ്വദേശി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുള്‍പ്പെടെ നാലു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂറിനടുത്ത ബണ്ട്വാള്‍ പൊളനി സ്വദേശിയും ഡ്രൈവറുമായ ജനാര്‍ദ്ദന ബരിന്‍ജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായത്. തിരുവനന്തപുരം സ്വദേശി പ്രശാന്ത് , കര്‍ണാടക സ്വദേശികളായ വിട്ടലിലെ വി.ശരത്, കുശാല്‍ നഗറിലെ ജി.കെ.രവികുമാര്‍ എന്ന നന്ദിഷ്,കൊണാജെയിലെ വിജയ് കുടിന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. മൈതാനത്ത് സായാഹ്നം ചെലവിടുന്നവര്‍ക്കിടയില്‍ ഒഴിഞ്ഞ സ്ഥലത്ത് കിടക്കുകയായിരുന്ന ജനാര്‍ദ്ദനയുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കിടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍…
Read Moreഅപകീര്‍ത്തിപരാമര്‍ശക്കേസ്: രാഹുല്‍ ഗാന്ധിക്ക് വന്‍തിരിച്ചടി
ഗുജറാത്ത്: അപകീര്‍ത്തിപരാമര്‍ശക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍തിരിച്ചടി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. രാഹുല്‍ ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. സൂറത്ത് സെഷന്‍സ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി. മൊഗേരയാണ് രാഹുലിനെതിരായ വിധി പ്രസ്താവം നടത്തിയത്. അയോഗ്യനാക്കപ്പെടുന്നതും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി വ്യക്തമാക്കി. എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത രാഹുലിന് പരിഹരിക്കാന്‍…
Read Moreബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഗൂഡല്ലൂർ അയ്യൻകൊല്ലി ആശാരിയത്ത് ഫ്രാൻസിസിന്റെ മകൻ ജാൻസൺ ഫ്രാൻസിസ് (30) ആണ് മരിച്ചത്. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ജാൻസണെ ചന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ലാൻഡ് മാർക്ക് (ക്രിസ്പി ക്രീം) കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന ജാൻസണും കുടുംബവും അത്തിബലെയിലായിരുന്നു താമസം. മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ജയ. ഭാര്യ: ദിവ്യ. മക്കൾ:…
Read Moreതാരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപി യും കോൺഗ്രസും
ബെംഗളൂരു: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് കോൺഗ്രസും ബി.ജെ.പി.യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്‌മൃതി ഇറാനി, ദേശീയാധ്യക്ഷൻ ജെ.പി ന, തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ, എന്നിവരാണ് ബി.ജെ.പി.യുടെ താരപ്രചാരകരുടെ പട്ടികയിലെ പ്രമുഖർ. കോൺഗ്രസ് താരപ്രചാരകരിൽ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക, എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം ബി.ജെ.പി. വിട്ട് ചെന്നെത്തിയ മുൻ മുഖ്യമന്ത്രി ജഗ്‌ദീഷ് ഷെട്ടറും സ്‌ഥാനം പിടിച്ചു. കോൺഗ്രസിന്റെ മൂന്നു മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട് (രാജസ്ഥാൻ), ഭൂപേഷ് ബാഗേൽ…
Read More900 രൂപയിൽ താഴ്ന്ന് ബെംഗളൂരു – ചെന്നൈ വിമാന ടിക്കറ്റ്
ചെന്നൈ: ബെംഗളൂരു-ചെന്നൈ വിമാനടിക്കറ്റ് നിരക്ക് കോവിഡിന് മുമ്പുള്ളതിലും താഴെയെത്തി. വേനലവധിയാണെങ്കിലും മിക്കദിവസങ്ങളിലും 1,171 രൂപയ്ക്കും 2,000 രൂപയ്ക്കുമിടയിൽ ടിക്കറ്റ് ലഭ്യമാണ്. ഈയാഴ്ചയിൽ ഒരുദിവസം അതു താഴ്ന്ന് 900 രൂപയിലെത്തി.കോവിഡിനുശേഷം കുതിച്ചുയർന്നിരുന്ന വിമാനനിരക്ക് കുത്തനെ താഴ്‌ന്നതിന് വിമാന ഇന്ധനത്തിന്റെ വിലക്കുറവുമുതൽ വന്ദേഭാരത് എക്സ്പ്രസിന്റെ വരവുവരെ കാരണമായിട്ടുണ്ട്. വിമാന ഇന്ധനവിലയിൽ കഴിഞ്ഞമാസം നാലുശതമാനം കുറവാണ് എണ്ണക്കമ്പനികൾ വരുത്തിയത്. ആകാശ എയർലൈൻസിന്റേത് ഉൾപ്പെടെ പുതിയ വിമാനസർവീസുകൾ വന്നതും ഐ.ടി. മേഖലയിലെ മാന്ദ്യം കാരണം യാത്രക്കാർ കുറഞ്ഞതും നിരക്കു കുറയ്ക്കാൻ വിമാനക്കമ്പനികളെ നിർബന്ധിതരാക്കി. വന്ദേഭാരതിന്റെ വരവ് അതിന് ആക്കംകൂട്ടി.വന്ദേഭാരത് എക്സ്പ്രസിൽ…
Read Moreഅമിത് ഷാ നാളെ കർണാടകയിൽ
ബെംഗളൂരു: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ സംസ്ഥാനത്ത് എത്തും. ദേവനഹള്ളിയിലും ബംഗളൂരുവിലും ദാവന്‍ഗെരെയിലും നടക്കുന്ന പ്രചാരണ റാലികളില്‍ പങ്കെടുക്കും. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടി വിടുകയും മറ്റു ചിലര്‍ ഇടഞ്ഞുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ണായക പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹം പങ്കാളിയാവും.
Read Moreമില്‍മ പാല്‍ വില വര്‍ധന ഭാഗികമായി പിന്‍വലിച്ചു
തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധന ഭാഗികമായി പിന്‍വലിച്ചു. പച്ച കവര്‍ പാലിന്റെ വില വര്‍ധന ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ച തീരുമാനം റദ്ദാക്കി. അതേസമയം മഞ്ഞ കവര്‍ പാലിന്റെ വില വര്‍ധന തുടരും. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി മില്‍മ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊഴുപ്പ് കൂടിയ റിച്ച് പാലിന്റെ വില വര്‍ധനയാണ് പിന്‍വലിച്ചത്. ഇതോടെ പാല്‍ ലിറ്ററിന് 58 രൂപയായി തുടരും. അതേസമയം മഞ്ഞ കവര്‍ പാലിന്റെ വില വര്‍ധന നിലനില്‍ക്കും. പാല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനെ…
Read Moreനഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കല്‍ കോളേജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്.എഫ്.ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പുതിയ യൂണീഫോം നടപ്പാക്കുന്നതാണ്.
Read More