ക്വാറിയിൽ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു:ക്വാറിയില്‍ കാല്‍ വഴുതിവീണ് യുവാവ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരിയാണ് മരിച്ചത്. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറായിരുന്നു സജിൻ. ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. പിതാവ്: എസ്.എം. സെല്‍വരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂള്‍) ഭാര്യ: അഞ്ജു.മകള്‍: ഇഹലക്ഷ്മി.

Read More

‘മോദിജി തന്റെ ദൈവമാണ്’ പ്രധാനമന്ത്രിയുടെ കട്ടൗട്ടിലെ വെള്ളം തുടയ്ക്കുന്ന വയോധികൻ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കുന്ന വയോധികന്റെ ചിത്രം വൈറൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവില ദേവനഹള്ളിയിൽ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോ, കനത്ത മഴയെത്തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ അവിടെ മഴ പെയ്യുന്നതിനിടയിൽ ഒരു വൃദ്ധൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്ത മഴയെ തുടർന്ന് ദേവനഹള്ളിയിലെ ഗ്രാമവാസികളെല്ലാം നനയാതിരിക്കാൻ നെട്ടോട്ടമോടുമ്പോൾ, ഒരു വൃദ്ധൻ സ്കാർഫ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുകളയുകയായിരുന്നു. വെള്ള ഷർട്ടും ദോത്തിയും ധരിച്ച വൃദ്ധനോട്, കട്ടൗട്ട് തുടയ്ക്കാൻ ആരെങ്കിലും…

Read More

കോവിഡ് ആശങ്ക ഒഴിയാതെ കർണാടക ഉൾപ്പെടെ 8 സംസ്ഥാനങ്ങൾ

ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജമാക്കണമെന്ന് കർണാടക ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിശ്യപ്പെട്ടു. കർണാടകയ്ക്ക് പുറമെ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ രണ്ടായിരവും ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കണക്ക്. ഈ പശ്ചാത്തലത്തിൽ  നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകൾ കൃത്യമായി നടത്തണമെന്നും നിർദ്ദേശമുണ്ട്. . കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,692 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 19 പേർ മരിച്ചു.…

Read More

എ.ഐ ക്യാമറ; നഗരത്തിൽ ദിനംപ്രതി 30000 ലേറെ നിയമലംഘനങ്ങൾ, കൂടുതൽ പിഴ ഉള്ളവരെ തേടി പോലീസ് വീട്ടിലെത്തും

ബെംഗളൂരു: കൃത്രിമ ബുദ്ധി (എ.ഐ)യുള്ള കാമറകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ നിരത്തുകളില്‍ ദിനംപ്രതി രജിസ്റ്റര്‍ ചെയ്യുന്നത് 30,000 ത്തിലേറെ ഗതാഗത നിയമ ലംഘനങ്ങള്‍. വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തിയുള്ള പോലീസിന്റെ വാഹന പരിശോധനക്കു പകരം ഇത്തരം കാമറകളാണ് നഗരറോഡുകളില്‍ നിയമലംഘനം കണ്ടെത്തുന്നതെന്ന് എ.ഡി.ജി.പി എം.എ. സലീം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 ലക്ഷം ഗതാഗത നിയമലംഘന കേസുകളാണ് എ.ഐ കാമറകള്‍ കണ്ടെത്തിയത്. നിയമലംഘകര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു തുടങ്ങി. കുടുതല്‍ കേസുകളുള്ളവരെ തേടി പിഴ നേരിട്ട് അടപ്പിക്കാന്‍ ട്രാഫിക് പോലീസ് വീട്ടിലെത്തും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ…

Read More

നഗരത്തിൽ നാളെ ചെറിയ പെരുന്നാൾ

ബെംഗളൂരു:ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഏപ്രിൽ 22 നാളെ കർണാടകയിൽ ചെറിയ പെരുന്നാൾ. ഇസ്ലാം മത വിശ്വാസികൾ 30 നോമ്പുകൾ പൂർത്തീകരിച്ച് ശനിയാഴ്ച നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

Read More

അടുത്ത ഒരാഴ്ച നഗരത്തിൽ വേനൽ മഴക്ക് സാദ്ധ്യത!

ബെംഗളൂരു : ഇന്ന് മുതൽ അടുത്ത ഒരാഴ്ച നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ദക്ഷിണ കർണാടകയിലെ മറ്റ് സ്ഥലങ്ങളിലും മഴ പെയ്തേക്കും. വൈകുന്നേരത്തെ ഈ മഴ ഒരാഴ്ചയോളം തുടരുകയാണെങ്കിൽ പകൽ ഉള്ള ചൂടിന് ഒരാശ്വാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  

Read More

ചുംബനം മികച്ചതാക്കാൻ നാവിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി യുവതി

ആഗ്രഹം സഫലമാക്കാൻ ഏത് അറ്റം വരെയും പോകാൻ ഇന്ന് ആളുകൾ തയ്യാറാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചുംബനം മികച്ചരീതിയിലാക്കാന്‍ നാവിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള 22കാരി സെഹ്ലി ജി എന്നറിയപ്പെടുന്ന റോഷെല്‍ ഗാരെറ്റാണ് ചുംബനം ശരിയാവാനായി നാവിന് താഴെയുള്ള സ്‌തരം നീക്കം ചെയ്തത്. നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന ‘ലിഗ്വല്‍ ഫ്രെനുലം’ എന്ന സ്‌തരം അവര്‍ എടുത്തുകളയുകയും ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലിഗ്വല്‍ ഫ്രെനുലം ചെറുതായതിനാല്‍…

Read More

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് മരിച്ചത്. ഇതൊരു ആത്മഹത്യയാണെങ്കിൽ ഈ വർഷം മദ്രാസ് ഐഐടിയിൽ നടന്ന നാലാമത്തെ ആത്മഹത്യയായിരിക്കും ഇത്. ഈ മാസം ആദ്യം മദ്രാസ് ഐഐടിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അതിനുമുമ്പ്, മാർച്ചിൽ ഇതേ ക്യാമ്പസിൽ മൂന്നാം വർഷ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു. 20 വയസ്സുള്ള ഇയാൾ ആന്ധ്രാപ്രദേശ് സ്വദേശിയാണ്.…

Read More

പൊന്നിയിന്‍ ശെല്‍വം പാര്‍ട്ട് 1 വെറും ട്രെയ്‌ലര്‍ മാത്രം; ജയം രവി

പൊന്നിയിന്‍ ശെല്‍വം പാര്‍ട്ട് 1 വെറും ട്രെയ്‌ലര്‍ മാത്രമാണെന്നും രണ്ടാം ഭാഗമാണ് യഥാര്‍ത്ഥ ചിത്രമെന്നും ജയം രവി. മലയാളത്തില്‍ നിന്ന് ആദ്യ സിനിമയെക്കുറിച്ച് വളരെ ആത്മാര്‍ഥമായ നിരൂപണങ്ങളാണ് ഉണ്ടായത്. അതേ പിന്തുണ രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന പിഎസ് 2ന്റെ പ്രമോഷനില്‍ ചിത്രത്തിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു. ജയം രവി, കാര്‍ത്തിക്, തൃഷ, ബാബു ആന്റണി, വിക്രം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വന്‍ താരനിരയാണ് കൊച്ചിയില്‍ നടന്ന പ്രെമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. പൊന്നിയിന്‍ ശെല്‍വം ഒന്നാം ഭാഗത്തിന്റെ മലയാളം റിവ്യൂകള്‍…

Read More

ചട്ടങ്ങൾ ലംഘിച്ച് അനധികൃത സ്കൂളുകൾ; 45 ദിവസത്തെ സമയപരിധി നൽകി വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു: അംഗീകാരം വാങ്ങാതെ മറ്റ് ബോർഡുകളുടെ സിലബസ് പഠിപ്പിക്കുന്നതിനും പുതിയ സെക്ഷനുകൾ ആരംഭിക്കുന്നതിനും അനധികൃതമായി പട്ടികപ്പെടുത്തിയിട്ടുള്ള സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾക്ക് 45 ദിവസത്തെ സമയപരിധി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നൽകി. കർണാടക വിദ്യാഭ്യാസ നിയമം 1983 പ്രകാരം സംസ്ഥാനത്തുടനീളമുള്ള 1,600-ലധികം സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ വിവിധ ലംഘനങ്ങൾക്ക് അനുമതിയില്ലാത്തതായി വകുപ്പ് പട്ടികപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടും മറ്റ് ബോർഡുകളുടെ സിലബസ് പിന്തുടർന്ന് വകുപ്പിന്റെ അംഗീകാരം ലഭിക്കാതെയാണ് ഇവരിൽ ഭൂരിഭാഗവും പുതിയ വിഭാഗങ്ങൾ ആരംഭിച്ചത്. സ്‌കൂൾ തുടങ്ങാൻ പോലും രജിസ്റ്റർ ചെയ്യാത്തവരെ…

Read More
Click Here to Follow Us