അഖിൽ മാരാർ ബിഗ് ബോസിൽ നിന്ന് പുറത്തേക്കോ?

ബിഗ്ബോസ് സീസൺ 5 നാടകീയ രംഗങ്ങളിലേക്ക്. അഖിൽ മാരാറും സാഗറും തമ്മിൽ തർക്കം. ഇന്നത്തെ എപ്പിസോഡിലാണ് ഇരുവരും തമ്മിലുള്ള തർക്കം കാണിക്കുന്നത്. പ്രൊമോയിൽ ഇരുവരും തമ്മിൽ കൈയാങ്കളിയിലേക്ക് എത്തുന്നതിന്റെ സൂചനയുണ്ട്. എന്നാൽ പിന്നീട് സംഭവിക്കുന്നത് വ്യക്തമല്ല. സാഗറിനെ അഖിൽ കൈയേറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രമോ വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. സാഗറിനെ തല്ലിയിട്ടുണ്ടെങ്കിൽ അഖിൽ ബിഗ് ബോസിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രവചനം.

Read More

ഇതാണ് ഞങ്ങളുടെ കരുത്ത്, പ്രധാനമന്ത്രി കുടുംബാംഗത്തെപ്പോലെ, വീഡിയോ പങ്കുവച്ച് അമിത് ഷാ

ബെംഗളൂരു: തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകൾ തരംഗം സൃഷ്ടിക്കുന്ന ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന വ്യക്തിയുടെ വീഡിയോ പങ്കുവച്ച് അമിത് ഷാ. മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള സ്നേഹവുമാണ് കർണാടകയിൽ ബിജെപി നേടിയിട്ടുള്ളതെന്ന അവകാശവുമായി ബിജെപി കർണാടക യൂണിറ്റ് വീഡിയോ പുറത്തുവിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെച്ചത്. പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യത്തെ ജനങ്ങൾ കാണുന്നതെന്ന കുറിപ്പോടെയാണ് കർണാടക ബിജെപി എന്ന ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

Read More

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ

തൃശൂർ: തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍. പെസോയും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച നിബന്ധന അംഗീകരിക്കാനാവില്ലെന്നാണ് ദേവസ്വങ്ങളുടെ മറുപടി. തേക്കിന്‍കാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് ദേവസ്വങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഷെഡ് ഇല്ലെങ്കില്‍ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച്‌ ദേവസ്വങ്ങള്‍ കളക്ടര്‍ക്ക് മറുപടി കത്ത് നല്‍കുകയായിരുന്നു. പെസോയുടെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടമാണ് ഷെഡ് പൊളിക്കാന്‍ ദേവസ്വങ്ങള്‍ക്ക് കത്ത് നല്‍കിയത്. കത്തില്‍ ഷെഡ് പൊളിക്കാന്‍ നിര്‍ദേശിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം വര്‍ഷങ്ങളായി മാഗസീനോട്…

Read More

സൂപ്പർ കപ്പ് ബെംഗളൂരു എഫ് സി ഫൈനലിൽ 

ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലിലേക്ക്. ഇന്നലെ കോഴിക്കോട് ഇ .എം.എസ് സ്റ്റേഡിയത്തിൽ നടന്ന  മത്സരത്തിൽ മറുപടിയില്ലാത്ത ഗോളുകൾക്കാണ് ബെഗളൂരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ മൂന്നാം ഫൈനൽ പ്രവേശനമാണ് ഇത്.

Read More

നടൻ കമൽ ഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സങ്കീർണമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ ഡോക്ടർമാർ പറയുന്നു.  കുറച്ചു ദിവസത്തേക്ക് സമ്പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

Read More

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഇന്ന് ഒഴിയും

ദില്ലി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് മാറുകയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .വസതി ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കും. 12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സാധനങ്ങള്‍ ഇന്നലെയോടെ നീക്കിയിരുന്നു. അയോഗ്യത സാഹചര്യത്തില്‍ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം. സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും…

Read More

ബിജെപി കർണാടകയിൽ വൻ വിജയം നേടും, കാർട്ടൂണുമായി അനിൽ ആന്റണി

ന്യൂഡൽഹി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം സുനിശ്ചിതമെന്ന് കാണിച്ചുള്ള കാർട്ടൂണുമായി അനില്‍ കെ ആന്റണി. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യത്യസ്തമായു കാര്‍ട്ടൂണ്‍ പങ്കുവെച്ച്‌ കൊണ്ടാണ് അനില്‍ കെ ആന്റണി ബിജെപിയുടെ വിജയം പ്രവചിച്ചത്. മോദി- രാഹുല്‍ ക്രിക്കറ്റ് മത്സരത്തില്‍ മോദി സിക്‌സര്‍ അടിക്കുന്നതാണ് ചിത്രം. താമര വീണ്ടും വിരിയും എന്ന് കാണികള്‍ പറയുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അതിന് അര്‍ത്ഥം…

Read More

മെറ്റയിൽ പിരിച്ചുവിടൽ ആരംഭിച്ചു, 10000 പേർക്ക് ജോലി നഷ്ടമാവും

വാഷിംഗ്ടൺ: ഫേസ്ബുക്കിൽ നേരത്തെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കി തുടങ്ങി. പതിനായിരം പേർക്കാണ് ജോലി നഷ്ടമാവുക. രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. മാർച്ചിലാണ് മാർക്ക് സക്കർബർഗ് ഇത് പ്രഖ്യാപിച്ചത്. ബിസിനസ് അന്തരീക്ഷം മോശമായെന്നായിരുന്നു സക്കർബർഗ് പറഞ്ഞത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റാളേഷൻ എന്നിവയിലെ ടെക്‌നിക്കൽ റോളിൽ ഉള്ളവർക്കാണ് കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്. തുടക്കത്തിൽ നാലായിരം പേരെയാണ് പുറത്താക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഗ്രാഫിക്‌സ് പ്രോഗ്രാമിംഗ്, ഗെയിം പ്ലേ എന്നീ റോളുകളിൽ ഉള്ളവർക്കും ജോലി നഷ്ടമാകും.അതേസമയം പുറത്താക്കപ്പെട്ട ജീവനക്കാരുടെ ഇന്റേണൽ മെമ്മോ വഴിയാണ് അക്കാര്യം മെറ്റത്. എച്ച് ആർ ഹെഡ്…

Read More

പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണ ഭീഷണി

തിരുവനന്തപുരം : കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് നടുമുറ്റത്തിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പോലീസും രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

Read More

സംസ്ഥാനത്ത് ബിജെപി സഖ്യ സർക്കാർ ഭരണത്തിലെത്തുമെന്ന് സർവ്വേ 

ബെംഗളുരു: സംസ്ഥാനത്ത് ഭരണത്തില്‍ വരിക സഖ്യ സര്‍ക്കാരെന്ന പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ് സര്‍വ്വേ ഫലം. ബിജെപിയും ജനതാദള്‍ സെക്കുലര്‍ വിഭാഗവുമായി ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാകും കര്‍ണാടകയെ കാത്തിരിക്കുന്നതെന്നാണ് പ്രവചനം. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ആളുകള്‍ നിലവിലെ സര്‍ക്കാരില്‍ അതൃപ്തരാണ്. എന്നാല്‍ 52 ശതമാനം പേര്‍ നിലവിലെ സര്‍ക്കാരില്‍ തൃപ്തരും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് വിലയിരുത്തുന്നവരുമാണ്. 44 ശതമാനം ആളുകളാണ് സഖ്യ സര്‍ക്കാരിനാണ് സാധ്യത കൂടുതലെന്ന് വിലയിരുത്തുന്നത്. എന്നാല്‍ 20 ശതമാനത്തോളം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അധികാരത്തിലെത്തുമെന്ന്…

Read More