രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഇന്ന് ഒഴിയും

ദില്ലി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് മാറുകയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .വസതി ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കും.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സാധനങ്ങള്‍ ഇന്നലെയോടെ നീക്കിയിരുന്നു. അയോഗ്യത സാഹചര്യത്തില്‍ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം.

സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും ഇനി രാഹുലിന്‍റെ ഓഫീസ്. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാല്‍ നിര്‍ദേശം അനുസരിച്ച്‌ പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുല്‍ അധികൃതര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
[masterslider id="10"]

Related posts