യെദ്യൂരപ്പയുടെ പ്രതികരണത്തിന് മറുപടിയുമായി ഷെട്ടാർ 

ബെംഗളൂരു: യെദ്യൂരപ്പയുടെ പ്രതികരണം  പാർട്ടി സമ്മർദ്ദത്തിന് വഴങ്ങിയെന്ന് മുൻ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടാറിനെ പരാജയപ്പെടുത്തണമെന്ന് യെദ്യൂരപ്പയുടെ ആഹ്വാനത്തോട് മറുപടി പറയുകയായിരുന്നു ഷെട്ടാർ. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് ബിജെപി പാർട്ടി ടിക്കറ്റ് നൽകിയില്ലായിരുന്നെങ്കിൽ മുതിർന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നുവെന്നും ഷെട്ടാർ പറഞ്ഞു. ഹുബ്ലി-ധാർവാഡ് സെൻട്രലിൽ നിന്ന് ജഗദീഷ് ഷെട്ടാർ വിജയിക്കാതിരിക്കാൻ എല്ലാ ബിജെപി നേതാക്കളും പരിശ്രമിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞത്. ഷെട്ടാർ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കരുതെന്ന് ഞാൻ പ്രവർത്തകരോട് പറഞ്ഞു. ഞങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കണം. ഞങ്ങൾ…

Read More

യോഗി ആദിത്യനാഥ്‌ ഇന്ന് സംസ്ഥാനത്ത്

ബെംഗളൂരു: തെരഞ്ഞെടുപ്പിന് 14 ദിവസം മാത്രം ശേഷിക്കെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംസ്ഥാനത്ത് . മൈസൂരു , വിജയപുര തുടങ്ങിയ ജില്ലകളിലാണ് നാളെ പ്രചരണം നടക്കുക. ആവേശമേറിയ പ്രചാരണത്തിനിടെ ഹിന്ദുത്വ അജണ്ട ശക്തമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. രാവിലെ 11 മണിക്ക് മണ്ഡ്യയിലെത്തിയ യോഗി തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി. വിജയപുര ജില്ലയിലെ ബസവനബാഗേവദിയിലെ ബസവേശ്വര ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും . തുടർന്ന് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കും. മാത്രമല്ല ലിംഗായത്ത് ശക്തികേന്ദ്രങ്ങളായ ഇന്ദിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുക്കും.

Read More

മുസ്ലിം സംവരണം റദ്ദാക്കൽ 9 വരെ നടപ്പാക്കരുത്, സുപ്രീം കോടതി നിർദ്ദേശം 

ബെംഗളൂരു:നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മേയ് ഒമ്പതു വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. മറുപടി നൽകാൻ സംസ്‌ഥാന സർക്കാർ സമയം തേടിയ സാഹചര്യത്തിലാണിത്. ജസ്‌റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും ഉൾപ്പെട്ട ബഞ്ച്‌ മേയ്‌ ഒമ്പതിനു കേസിൽ വീണ്ടും വാദം കേൾക്കും. അതിനിടെ കേസ് നാലു തവണ മാറ്റിവച്ചതായും ഇനിയും മാറ്റിവയ്‌ക്കരുതെന്നും പരാതിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദേവ് വാദിച്ചു. മുസ്ലിം സംവരണം റദ്ദാക്കിയ നടപടി തെറ്റായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണെന്ന് ഈ മാസം 13ന് കോടതി നിരീക്ഷിച്ചിരുന്നു.

Read More

ഈ ചിരിയും മാഞ്ഞു: മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറവേ തലച്ചോറിലെ രക്തസ്രാവം കൂടിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.

Read More

നടൻ ചേതൻ അഹിംസയ്ക്ക് താൽകാലിക ആശ്വാസം

ബെംഗളൂരു: നടൻ ചേതൻ അഹിംസയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ( ഒ.സി.ഐ) കാർഡ് റദ്ധാക്കിയ നടപടി ജൂൺ വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. ട്വീറ്റിൽ ജഡ്ജിമാർക്കെതിരെ നടത്തിയ മോശം പദപ്രയോഗങ്ങൾ പിൻവലിക്കാമെന്ന് ചേതൻ ഉറപ്പുനൽകിയതോടെയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന സ്റ്റേ അനുവദിച്ചത്. കേസ് വീണ്ടും ജൂൺ 2 ന് പരിഗണിക്കും

Read More

ഹിജാബ് വിലക്കിനെതിരെ പോരാടി പരീക്ഷയിൽ മികച്ച വിജയം നേടി തബസും; വിജയമാണ് മികച്ച പ്രതികാരം എന്ന് ശശി തരൂർ എം.പി

ബെംഗളൂരു: ഹിജാബ് വിലക്കിനെതിരെ പോരാടി കർണാടക പ്രീ യൂണിവേഴ്സിറ്റി (പി.യു) പരീക്ഷയിൽ മികച്ച വിജയം നേടിയ തബസും ഷെയിഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി വിജയമാണ് മികച്ച പ്രതികാരം എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. 600 ൽ 593 മാർക്ക് നേടിയാണ് ആർട്സ് വിഭാഗത്തിൽ തബസും ഒന്നാമത്തെത്തിയത്. ഹിജാബ് നിരോധന ഉത്തരവ് വന്നതിന് പിന്നാലെ രണ്ടാഴ്ച കോളേജിൽ പോയിരുന്നില്ല. എന്നാൽ നിയമം അനുസരിക്കാനും മികച്ച വിദ്യാഭ്യാസം ലഭിച്ചാൽ ഭാവിയിൽ ഇത്തരം നടപടികൾക്കെതിരെ പോരാടാനാകുമെന്നുള്ള മാതാപിതാക്കളുടെ നിർദേശം മാനിച്ച് പരീക്ഷ എഴുതുകയായിരുന്നു. ഹിജാബ്…

Read More

പുതിയ ആപ്പ് സ്റ്റോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫോണ്‍പേ

വാള്‍മാര്‍ട്ട് പിന്തുണയുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ ഫോണ്‍പേ അതിന്റെ പുതിയ ആപ്പ് സ്റ്റോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍, രാജ്യത്തെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍ വിഭാഗത്തില്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ ആണ് ആധിപത്യം പുലര്‍ത്തുന്നത്. അതിനാല്‍ത്തന്നെ വിപണിയില്‍ ഗൂഗിളിനുള്ള വെല്ലുവിളിയാകും ഫോണ്‍പേ. ഫോണ്‍പേയുടെ ആപ്പ് സ്റ്റോര്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം’ നല്‍കുമെന്നും 12 ഇന്ത്യന്‍ ഭാഷയില്‍ ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, ഉപഭോക്തൃ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രാദേശികവല്‍ക്കരിക്കപ്പെട്ട ഒരു ബദല്‍ ആപ്പ് സ്റ്റോര്‍ നിര്‍മ്മിക്കാന്‍ കമ്പനി ശ്രമിക്കുന്നതായി…

Read More

റിസർവേഷൻ ആരംഭിച്ച് കൊച്ചുവേളി സ്പെഷ്യൽ എക്സ്പ്രെസ്

train

ബെംഗളൂരു: ഇന്ന് പുറപ്പെടുന്ന ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി കൊച്ചുവേളി വേനൽക്കാല പ്രതിവാര സ്പെഷ്യൽ എക്സ്പ്രെസ് ട്രെയിനിന്റെ (6084 ) റിസർവേഷൻ ആരംഭിച്ചു. ട്രെയിൻ പ്രഖ്യാപിച്ച് 4 ദിവസം കഴിഞ്ഞാണ് റിസർവേഷൻ തുടങ്ങിയത്. ജൂൺ 28 വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12 .45 ന് ബയ്യപ്പനഹള്ളിയിൽ നിന്നും പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6 ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി എസ്.എം.വി.റ്റി ബയ്യപ്പനഹള്ളി സ്പെഷ്യൽ (06083 ) ജൂൺ 27 വരെ ചൊവ്വാഴ്ച്ചകളിൽ വൈകിട്ട് 6 .05 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10 .55 ന്…

Read More

ബിജെപി സർക്കാർ കർണാടകയെ കൊള്ളയടിച്ചു, ജനങ്ങൾ ദരിദ്രരാകാൻ ആഗ്രഹിക്കുന്നു: മൈസൂരു റാലിയിൽ പ്രിയങ്ക ഗാന്ധി

ബെംഗളൂരു: അധികാരത്തിലെത്തിയാൽ കർണാടകയെ വികസിപ്പിക്കാനും കർണാടക മിൽക്ക് ഫെഡറേഷനെ (കെഎംഎഫ്) ശക്തിപ്പെടുത്താനും കോൺഗ്രസ് ശ്രമിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച മൈസൂരിൽ നടന്ന റാലിയിൽ ഉറപ്പ് നൽകി. എന്നിരുന്നാലും, തെരഞ്ഞെടുപ്പിലെ സ്വന്തം അനുഭവത്തിലൂടെ പോകാനും ഏത് സർക്കാരാണ് അവരുടെ ജീവിതം മെച്ചപ്പെടുത്തിയത് എന്നതിനെ അടിസ്ഥാനമാക്കി വോട്ട് ചെയ്യാനും അവർ സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. 40 ശതമാനം കമ്മീഷനുമായി ബിജെപി സംസ്ഥാന സർക്കാർ 1.5 ലക്ഷം കോടി രൂപ കൊള്ളയടിച്ചു.. ജനങ്ങൾ ദരിദ്രരായി തുടരണമെന്നാണ് അവരുടെ ആവശ്യമെന്നും പ്രിയങ്ക ഗാന്ധി…

Read More

ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ യുഎഇ; റാഷിദ് റോവര്‍ ചന്ദ്രനിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

ദുബായ്: ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ യുഎഇ. യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവര്‍ ഇന്ന് ചന്ദ്രോപരിതലത്തിലറങ്ങും. യുഎഇ സമയം രാത്രി 8.40നാണ് ചന്ദ്രനിലിറങ്ങുക. ദൗത്യം വിജയിച്ചാല്‍ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യവും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യവുമാകും യുഎഇ. ദുബായ് സ്‌പെയ്‌സ് സെന്ററിലാണ് റോവര്‍ നിര്‍മ്മിച്ചത്. പത്ത് കിലോഭാരമുള്ള റോവറിന് 50 സെന്റിമീറ്റര്‍ നീളവും 70 സെന്റീമിറ്റര്‍ ഉയരവുമുണ്ട്. ഡിസംബര്‍ 11നാണ് റോവര്‍ വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കാനവറല്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഏപ്രില്‍…

Read More
Click Here to Follow Us