ഹിജാബ് വിലക്കിനെതിരെ പോരാടി പരീക്ഷയിൽ മികച്ച വിജയം നേടി തബസും; വിജയമാണ് മികച്ച പ്രതികാരം എന്ന് ശശി തരൂർ എം.പി

ബെംഗളൂരു: ഹിജാബ് വിലക്കിനെതിരെ പോരാടി കർണാടക പ്രീ യൂണിവേഴ്സിറ്റി (പി.യു) പരീക്ഷയിൽ മികച്ച വിജയം നേടിയ തബസും ഷെയിഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി വിജയമാണ് മികച്ച പ്രതികാരം എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.

600 ൽ 593 മാർക്ക് നേടിയാണ് ആർട്സ് വിഭാഗത്തിൽ തബസും ഒന്നാമത്തെത്തിയത്. ഹിജാബ് നിരോധന ഉത്തരവ് വന്നതിന് പിന്നാലെ രണ്ടാഴ്ച കോളേജിൽ പോയിരുന്നില്ല. എന്നാൽ നിയമം അനുസരിക്കാനും മികച്ച വിദ്യാഭ്യാസം ലഭിച്ചാൽ ഭാവിയിൽ ഇത്തരം നടപടികൾക്കെതിരെ പോരാടാനാകുമെന്നുള്ള മാതാപിതാക്കളുടെ നിർദേശം മാനിച്ച് പരീക്ഷ എഴുതുകയായിരുന്നു. ഹിജാബ് അഴിച്ചുവെച്ചാണ് പരീക്ഷ എഴുതിയത്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

എലെക്ട്രിക്കൽ എൻജിനീയറായ അബ്ദുൽ ഖയ്യും ഷെയ്ക്ക് – പ്രവീൺ മോഡി ദമ്പദികളുടെ മകളാണ് തബസും. ക്ലിനിക്കൽ സൈകോളജിസ്റ്റാകാൻ ആഗ്രഹിക്കുന്ന തബസും ബെംഗളൂരു ആർ.വി സർവകലാശാലയിൽ ബി.എ സൈകോളജി കോഴ്‌സിന് പ്രവേശനം നേടിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts