ബെംഗളൂരു: ബെംഗളുരു മെട്രോയ്ക്കായി ബി ഇ എം എൽ ലിമിറ്റഡ് നിർമ്മിച്ച ഏഴ് പുതിയ മെട്രോ ട്രെയിനുകൾ ബുധനാഴ്ച പരീക്ഷണ ഓട്ടം സുഗമമായി പൂർത്തിയാക്കി.
ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ലഖ്‌നൗ ആസ്ഥാനമായുള്ള റിസർച്ച്, ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിൽ നിന്നുള്ള (ആർഡിഎസ്ഒ) 14 അംഗ സംഘം ഒക്ടോബർ 10 മുതൽ ഈ കോച്ചുകളിൽ ഓസിലേഷൻ, എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് ട്രയൽ എന്നിവ നടത്തിവരുന്നു.
എല്ലാ ദിവസവും രാത്രി 10 നും പുലർച്ചെ 4.30 നും ഇടയിൽ സാമ്പിഗെ റോഡിനും പീനിയ ഇൻഡസ്ട്രി സ്റ്റേഷനുകൾക്കുമിടയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.