പുതിയ ആപ്പ് സ്റ്റോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫോണ്‍പേ

വാള്‍മാര്‍ട്ട് പിന്തുണയുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ ഫോണ്‍പേ അതിന്റെ പുതിയ ആപ്പ് സ്റ്റോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍, രാജ്യത്തെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍ വിഭാഗത്തില്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ ആണ് ആധിപത്യം പുലര്‍ത്തുന്നത്. അതിനാല്‍ത്തന്നെ വിപണിയില്‍ ഗൂഗിളിനുള്ള വെല്ലുവിളിയാകും ഫോണ്‍പേ.

ഫോണ്‍പേയുടെ ആപ്പ് സ്റ്റോര്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം’ നല്‍കുമെന്നും 12 ഇന്ത്യന്‍ ഭാഷയില്‍ ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, ഉപഭോക്തൃ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രാദേശികവല്‍ക്കരിക്കപ്പെട്ട ഒരു ബദല്‍ ആപ്പ് സ്റ്റോര്‍ നിര്‍മ്മിക്കാന്‍ കമ്പനി ശ്രമിക്കുന്നതായി ഫോണ്‍ പേ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

അതേസമയം ഫോണ്‍ പേ ഇന്ത്യയില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ്. രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാന്‍ ഫോണ്‍പേ തയ്യാറാകുന്നത്. സാമ്പത്തിക മേഖലയിലുള്ള ഒരു സ്ഥാപനം അതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള ഡാറ്റകള്‍ വിദേശത്ത് സൂക്ഷിക്കുന്നതിനെ റെഗുലേറ്ററി ബോര്‍ഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ഡാറ്റ സൂക്ഷിക്കുന്നത് പ്രാദേശികമായിട്ടായിരിക്കണം എന്ന റെഗുലേറ്ററി നിര്‍ബന്ധമാണ് പുതിയ ഡാറ്റ സെന്റര്‍ ആരംഭിക്കാനുള്ള കാരണം.

ഇന്ത്യന്‍ വിപണിയില്‍ ഗൂഗിള്‍ അതിന്റെ ആധിപത്യം ഉറപ്പിക്കുകയും എന്നാല്‍ അത് ചൂഷണം ചെയ്തതിനാല്‍ സെര്‍ച്ച് ഭീമന് 161 മില്യണ്‍ ഡോളര്‍ പിഴ ചുമത്തുകയും ചെയ്തതായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. അതേസമയം വിപണിയിലെ ഏറ്റവും വലിയ യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഫോണ്‍ പേ പറയുന്നു. ലോഞ്ച് ചെയ്ത് ആദ്യ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് ലഭ്യമാകുമെന്ന് ഫോണ്‍ പേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
[masterslider id="10"]

Related posts

Click Here to Follow Us