കോട്ടയം : നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ആരോഗ്യനില ആശ്വാസകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read MoreDay: 26 February 2023
ബിജെപിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് യെദ്യൂരപ്പ
ബെംഗളൂരു: മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ നിസഹകരണം സംസ്ഥാനത്ത് ബി ജെ പിക്ക് വലിയ പ്രതിസന്ധിയായിരുന്നു. പാർട്ടി പരിപാടികളിൽ നിന്നും നേതൃ ചർച്ചകളിൽ നിന്നും മാറി നിന്ന് കൊണ്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയതിലെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്. സംസ്ഥാനത്തെ മുതിർന്ന ലിംഗായത്ത് നേതാവിന്റെ ഈ സമീപനം വലിയ ആശങ്കയോടൊയിരുന്നു ബി ജെ പി ഉറ്റുനോക്കിയത്. എന്നാൽ ഇപ്പോഴിതാ ബി ജെ പിക്ക് ഏറെ ആശ്വാസത്തിന് വക നൽകി പാർട്ടിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യെദ്യൂരപ്പ. ഇപ്പോഴിതാ ലിംഗായത്ത് സമുദായാംഗങ്ങളോടും…
Read Moreകർണാടക തെരഞ്ഞെടുപ്പിൽ നടൻ ഉപേന്ദ്രയുടെ പാർട്ടി മത്സരിക്കും
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ ഉപേന്ദ്ര റാവുവിന്റെ പാർട്ടി. ഉത്തമ പ്രജാകീയ പാർട്ടിക്ക് ഓട്ടോ റിക്ഷ ചിഹ്നമായി അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ച കാര്യം നടൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കെപിജെപി എന്ന പാർട്ടിയിൽ അംഗമായിരുന്നു ഉപന്ദ്ര റാവു. മറ്റ് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ശേഷം സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉത്തമ പ്രജാകീയ പാർട്ടി ഉണ്ടായിരുന്നെങ്കിലും ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. യുവജനങ്ങളെ ആകർഷിക്കാനുള്ള…
Read Moreഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ബെംഗളൂരു: ഭാര്യയേയും രണ്ട് മക്കളേയും കനാലില്‍ തള്ളിയിട്ട ശേഷം കര്‍ണാടകയിലെത്തി യുവാവ് ആത്മഹത്യ ചെയ്‌തു. കോലാപൂരിലെ കാഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഏരിയയിലാണ് സംഭവം. സൗണ്ട് സിസ്റ്റം ബിസിനസുകാരനായ സന്ദീപ് അന്നസാവോ പാട്ടീല്‍ (36), ഭാര്യ രാജശ്രീ സന്ദീപ് പാട്ടീല്‍ (32), മകന്‍ സമിത് പാട്ടീല്‍ (8) എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ ശ്രേയ പാട്ടീലിനെ(14) നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച ഉച്ചയോടെ സന്ദീപ് കുടുംബത്തെ കാഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു കനാലിനുസമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി…
Read Moreബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ. ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇത് ലംഘിച്ചാണ് റായ്പൂരിൽ പരിപാടിയിൽ പങ്കെടുത്തത്. ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്ന് എം എൽ എ തന്നെ സ്ഥിരീകരിച്ചു. ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണിത്. 2022 ഡിസംബറിലെ ഈ…
Read Moreസുരക്ഷാപരിശോധന പൂർത്തിയായി ; കെ.ആർ.പുരം -വൈറ്റ് ഫീൽഡ് മെട്രോ സർവീസ് ഉടൻ
ബെംഗളൂരു : കെ.ആർ. പുരം വൈറ്റ് ഫീൽഡ് മെട്രോയിൽ സുരക്ഷാ പരിശോധനപൂർത്തിയായതോടെ മാർച്ചിൽ വാണിജ്യസർവീസ് തുടങ്ങാൻ മൊട്രോ റെയിൽ കോർപ്പറേഷൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ വാണിജ്യസർവീസിനുള്ള അന്തിമാനുമതി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാതയുടെ സുരക്ഷാപരിശോധനയിൽ കാര്യമായ പിഴവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട പാതകളിലൊന്നാണിത്. 22 മുതലാണ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ അഭയ്കുമാർ റായിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘത്തിന്റെ സുരക്ഷാപരിശോധന തുടങ്ങിയത്. സിഗ്നലിങ്, ട്രാക്കിന്റെ ഗുണനിലവാരം, വൈദ്യുതിവിതരണ സംവിധാനം, വളവുകളിലെ ട്രാക്കിന്റെ ചെരിവ്, പ്ലാറ്റ്ഫോമുകളിലെ എസ്കലേറ്ററുകൾ, അഗ്നിരക്ഷാസംവിധാനങ്ങൾ, പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡുകൾ…
Read Moreഭഗവന്ത്മനും അരവിന്ദ് കെജ്‌രിവാളും മാർച്ച് നാലിന് സംസ്ഥാനത്ത് എത്തും
ബെംഗളൂരു : ഡൽഹി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മനും മാർച്ച് നാലിന് ദാവണഗെെരയിൽ നടക്കുന്ന ആം ആദ്മി പാർട്ടി കൺവെൻഷനിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കൺവെൻഷനിൽ കർണാടകത്തിൽ പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Read Moreഐ.എസ്.എൽ.നോക്കൗട്ട് ലൈനപ്പ് ആയി;കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി പോരാട്ടം വീണ്ടും ബെംഗളൂരുവിൽ!
ബെംഗളൂരു : ഐ.എസ്.എൽ മൽസരത്തിൻ്റെ നോക്കൗട്ട് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞു. ലീഗ് മൽസരങ്ങളിൽ ഹൈദരബാദ് എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഇന്ന് കൊച്ചിയിൽ അവസാന മൽസരത്തിൽ ഏറ്റുമുട്ടുന്നുണ്ടെങ്കിലും ഇന്നലത്തെ ഈസ്റ്റ് ബംഗാളുമായുള്ള മോഹൻ ബഗാൻ്റെ വിജയത്തോടെ അടുത്ത മൽസര ചിത്രം തെളിഞ്ഞു. മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി , എ.ടി.കെ.മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി., കേരള ബ്ലാസ്‌റ്റേഴ്സ്, ഒഡീഷ എഫ്.സി. എന്നിങ്ങനെയാണ് പോയിൻ്റ് പട്ടികയിൽ ക്രമം. ആദ്യ രണ്ട് ടീമുകൾ നേരിട്ട് സെമി കളിക്കും. മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരുമായും…
Read Moreഅസിം പ്രേംജി സര്‍വകലാശാലയില്‍ നിരാഹാര സമരത്തിനിടെ വിദ്യാര്‍ഥി മരിച്ചു
ബെംഗളൂരു: അസിം പ്രേംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റിലേ നിരാഹാര സമരത്തിനിടെ വിദ്യാര്‍ഥി മരിച്ചു. സഹപാഠികള്‍ക്കൊപ്പം സമരത്തിലുണ്ടായിരുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അഭിജിത് ആണ് വ്യക്തിഗത നിരാഹാരം അവസാനിപ്പിച്ച ഉടന്‍ ഹൃദയാഘാതം വന്ന് മരിച്ചത്. ഹോസ്റ്റല്‍ വിദ്യാര്‍ഥകളില്‍ നിന്ന് കോളജിലേക്കുള്ള യാത്രക്കും തിരിച്ചും പണം ഈടാക്കുന്നതിനെതിരെയാണ് വിദ്യാര്‍ഥികള്‍ റിലേ നിരാഹാര സമരം സംഘടിപ്പിച്ചത്. 10 ദിവസം മുമ്ബ് തുടങ്ങിയ സമരത്തില്‍ 10ാം ദിവസമാണ് അഭിജിത് പങ്കെടുത്തത്. 24 മണിക്കൂര്‍ നിരാഹാരം പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് അഭിജിത് നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാരം അവസാനിപ്പിക്കാന്‍ കൃത്യമായ…
Read More