മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം, ബെംഗളൂരു സ്വദേശിനി അറസ്റ്റിൽ

മാഹി: മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സബ് ജയിലിന് സമീപത്തെ ആയുര്‍ പഞ്ചകര്‍മ്മ സ്പാ മസാജ് സെന്ററില്‍ പെണ്‍വാണിഭം. തിരുമ്മല്‍ കേന്ദ്രം നടത്തിപ്പുകാരനായ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പില്‍ വീട്ടില്‍ ഷാജിയെയും, ബംഗളൂരു സ്വദേശിയായ യുവതിയെയും മാഹി പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. തിരുമ്മല്‍ കേന്ദ്രം സിഐ ശേഖര്‍ അടച്ചുപൂട്ടിച്ചു.മസാജ് സെന്ററിന്റെ പേരിലുള്ള വാട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് യുവതിയുടെ ഫോട്ടോ കാണിച്ച്‌ വാണിഭം നടത്തിയത്. കര്‍ണാടക, ആസാം, മണിപ്പൂര്‍,…

Read More

കാറും ലോറിയും കൂട്ടിയിടിച്ചുള്ള അപകടം,5 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: അമിതവേഗതയിലെത്തിയ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ധാര്‍വാഡ് താലൂക്കിലെ തെഗുര ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേരും കാല്‍നടയാത്രക്കാരനും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മഹന്തേഷ് മുദ്ദോജി (40), ബസവരാജ് നരഗുണ്ട (35), നാഗപ്പ മുദ്ദോജി (29), ശ്രീകുമാര്‍, ധാര്‍വാഡ് ഹെബ്ബള്ളിയിലെ കാല്‍നടയാത്രക്കാരനായ ഈരണ്ണ രമണഗൗഡര്‍ (35) എന്നിവരാണ് മരിച്ചത്. ബെല്‍ഗാം ജില്ലയിലെ ഔരാദി ഗ്രാമത്തില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. അഗ്‌നിപഥില്‍ ചേരാനൊരുങ്ങുന്ന…

Read More

ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തും ; പ്രധാനമന്ത്രി 

ബെംഗളൂരു: ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശിവമോഗയില്‍ വിമാനത്താവളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച ശിവമോഗ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം ശ്രീ ബി വൈ രാഘവേന്ദ്രയുടെ ട്വീറ്റി നോട്‌ പ്രതികരിക്കുകയായിരുന്നു മോദി. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, മലനാട് മേഖലയുടെ പരിവര്‍ത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും. ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും വര്‍ദ്ധിപ്പിക്കും. കര്‍ണാടകത്തില്‍ വരാനിരിക്കുന്ന ശിവമോഗ വിമാനത്താവളത്തെക്കുറിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read More

രണ്ടു മാസത്തിനുള്ളിൽ 130 ബസുകൾ കൂടി എത്തും 

ബെംഗളൂരു: കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. വരുന്ന രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസുമെത്തും. അശോക് ലൈലാൻറിൽ നിന്നാണ് ഡീസൽ ബസുകൾ വാങ്ങിയത്. കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകൾ എത്തുന്നത്. എന്നാൽ ഇന്ന് പുലർച്ചെയെത്തിയ ബസ് ഉടൻ സർവീസ് ആരംഭിക്കില്ല. സൂപ്പർഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തിൽ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. മുഴുവൻ ബസുകളുമെത്തിയാൽ സൂപ്പർഫാസ്റ്റ് ബസുകളെല്ലാം…

Read More

കർണാടക കോൺഗ്രസ്‌ പോരിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളുരു : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസിലെ പോരില്‍ പ്രതികരിച്ച്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പക്ഷേ അതിന്റെ പേരില്‍ തമ്മില്‍ തല്ലാനില്ല. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്ക്‌ വേണ്ടി തമ്മില്‍ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷാ ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതൃപ്രശ്നം തീര്‍ക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാര്‍…

Read More

മംഗളൂരു പോലീസ് കമ്മീഷണർ ഇനി കുൽദീപ് കുമാർ 

ബെംഗളൂരു: സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാറിനെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവ്. റെയില്‍വെ പോലീസ് ഡിഐജിയായാണ് നിയമനം. കുല്‍ദീപ് കുമാര്‍ ആര്‍ ജയിന്‍ ആണ് പുതിയ മംഗളൂരു സിറ്റി പോലീസ് കമീഷണര്‍. ബംഗളൂറു വെസ്റ്റ് ട്രാഫിക് ഡിവിഷന്‍ ഡെപ്യൂടി പോലീസ് കമീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഈ മാസം 11ന് മംഗളൂരുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താന്‍ ബിജെപി ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി തീരുമാനിച്ച്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാര്‍ തലേന്ന് വിളിച്ചു…

Read More

വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി തുറന്ന ഏറ്റുമുട്ടലിന് കുറവുണ്ടായെങ്കിലും ബില്ലുകളുടെ കാര്യത്തിൽ മയപ്പെടാനില്ലെന്ന നിലപാടിൽ തന്നെയാണ് ഗവർണർ. മന്ത്രിമാരുമായുള്ള അത്താഴ ചർച്ചയിലാണ് നിലപാട് ആവർത്തിച്ചത്. ചാൻസലർ ബിൽ, ലോകായുക്ത ബിൽ എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഗവർണർ ആവർത്തിക്കുന്നു. എന്നാൽ വഖഫ് ബില്ലിൽ അനുകൂല തീരുമാനം ഉണ്ടാകും. ഭരണകാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാത്തതിലെ അതൃപ്തി ഗവർണർ മന്ത്രിമാരെ അറിയിച്ചുവെന്നാണ് സൂചന.   ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഗവർണ്ണർ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചു. മന്ത്രി പി രാജീവാണ് കൂടുതൽ…

Read More

വീടിന് തീവെച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു : സിദ്‌ലഘട്ട താലൂക്കിലെ ഹെന്നൂർ ഗ്രാമത്തിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും വീടിന് തീവെച്ച്  കൊലപ്പെടുത്തി. നേത്രാവതി (37) , 12 ഉം 9 ഉം വയസ്സുള്ള രണ്ട് പെൺമക്കളുമാണ് മരിച്ചത്. പ്രതി സോനെ ഗൗഡയും (48) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ സ്ഥലത്തെത്തിയെങ്കിലും വീട്ടുകാരെ രക്ഷിക്കാനായില്ല. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച സോനെ ഗൗഡയെ ചിക്കബെല്ലാപൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ചികിത്സയ്ക്കായി ബെംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. സോനെ ഗൗഡയ്‌ക്കെതിരെ നേത്രാവതി ഗാർഹിക പീഡനക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കോടതിയിൽ…

Read More

തീവണ്ടിയിൽ വ്യാജ ബോംബ് ഭീഷണി 

ബെംഗളൂരു: സിക്കന്ദരാബാദ്-ബെളഗാവി പ്രത്യേക തീവണ്ടിയില്‍ വ്യാജ ബോംബ് ഭീഷണി. ബുധനാഴ്ച രാത്രി 9.30-നാണ് സിക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ച്‌ ദേവരംപള്ളി സ്വദേശിയായ ബാലരാജു എന്നയാള്‍ തീവണ്ടിയില്‍ ബോംബുള്ളതായി സംശയം അറിയിച്ചത്. തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് മൂന്നുപേര്‍ പറയുന്നത് കേട്ടുവെന്നായിരുന്നു ബാലരാജു പറഞ്ഞത്. ഉടന്‍തന്നെ റെയില്‍വേ പോലീസ് തീവണ്ടിയില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

Read More

നഗരത്തിൽ ‘വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കടയിൽ സിസിബി റെയ്ഡ്

ബെംഗളൂരു: ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) നിർമ്മിച്ചതാണെന്ന് അവകാശപ്പെട്ട് നിലവാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കടയിൽ തിങ്കളാഴ്ച വൈകുന്നേരം സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡ് നടത്തി. ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു, കടയുടമകൾക്കെതിരെ പകർപ്പവകാശ നിയമപ്രകാരം കേസെടുത്തു. എച്ച്‌യുഎൽ പ്രതിനിധിയുടെ പരാതിയെ തുടർന്നാണ് മാമുൽപേട്ടിലെ ജയ ബിൽഡിംഗിലുള്ള ഷാ മാർഗരാജ് ദേശ്മൽ ആൻഡ് കോ.യിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. സിസിബിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ (ഇഒഡബ്ല്യു) അറ്റാച്ച് ചെയ്തിട്ടുള്ള അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (എഎസ്ഐ) ശ്രീനിവാസ…

Read More
Click Here to Follow Us