ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര മാഫിയസംഘത്തിന്റെ തലവനായ നൈജീരിയക്കാരൻ പിടിയിൽ. ചാൾസ് ഒഫ്യൂഡിൽ (33) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനു സമീപത്തുനിന്ന് നടക്കാവ് ഇൻസ്‌പെക്ടർ പി.കെ. ജിജീഷിന്റെ പിടിയിലായ സംഘമാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പോലീസ് കമ്മിഷണർ കെ.ഐ. ബൈജു പറഞ്ഞു. 55 ഗ്രാം എം.ഡി.എം.എ.യും ഇയാളിൽ നിന്ന് കണ്ടെടുത്തു. കർണാടക രജിസ്ട്രേഷനുള്ള സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന്…
Read MoreDay: 5 February 2023
വിദ്യാർത്ഥിനിയുടെ ആത്മഹത്യ, അധ്യാപകനെതിരെ പോക്സോ കേസ്
ബെംഗളൂരു: വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഒളിവിൽ. പ്രിൻസിപ്പലിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. റായ്ച്ചൂർ ലിംഗസൂരിലെ എം. വിശ്വേശ്വരയ്യ പ്രീ യൂനിവേഴ്‌സിറ്റി കോളേജിലെ ഐശ്വര്യ എന്ന പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്നും കൊലപാതകം ആത്മഹത്യയാണെന്ന് തെളിയിക്കുകയാണെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. വിദ്യാർത്ഥിനിയെ പതിവായി പ്രിൻസിപ്പൽ ഫോണിൽ വിളിക്കാറുണ്ടെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
Read Moreവരാനിരിക്കുന്നത് തന്റെ അവസാന തെരഞ്ഞെടുപ്പ് ; സിദ്ധരാമയ്യ
ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിർത്തിയാലും രാഷ്ട്രീയത്തിൽ സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടക നിയമസഭയുടെ കാലാവധി 2023 മെയ് 24ന് അവസാനിക്കുന്നു. കർണാടകയിലെ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നാരോപിച്ച് സിദ്ധരാമയ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സർക്കാരിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ…
Read Moreകൂടത്തായ് കേസിൽ നിർണായക ഫോറൻസിക്ക് റിപ്പോർട്ട്
കൂടത്തായ് കേസിൽ നാല് പേരുടെ മൃതദേഹ അവശിഷ്ടത്തിൽ നിന്ന് സയനൈഡ് കണ്ടെത്തിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനാഫലമാണ് പ്രോസിക്യൂഷന് ലഭിച്ചത്. ഈ റിപ്പോർട്ട് മാറാട് പ്രത്യേക കോടതിയിൽ സമർപ്പിച്ചു. അതേസമയം കൂടത്തായി കൂട്ടക്കൊല കേസിൽ ഉൾപ്പെട്ട റോയ് വധക്കേസിന്റെ സാക്ഷിവിസ്താരം മാർച്ച് 6 മുതൽ തുടങ്ങും. കൂടത്തായി കൂട്ടക്കൊലയിൽ ഉൾപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡ് അംശം ഇല്ലെന്നാണ് ഫോറൻസിക് പരിശോധന ഫലം. മുഖ്യപ്രതിയായ ജോളി ആദ്യ ഭർത്താവ്…
Read Moreറെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ വെബ് ഗർഡർ വിജയകരമായി സ്ഥാപിച്ച് ബി.എം.ആർ.സി.എൽ
ബെംഗളൂരു: ബെന്നിഗനഹള്ളിക്ക് സമീപം ബെംഗളൂരു-സേലം റെയിൽവേ ട്രാക്കുകൾക്ക് മുകളിൽ ബെംഗളൂരു മെട്രോയ്ക്കായി സ്ഥിരം തുറന്ന വെബ് ഗർഡർ സ്ഥാപിക്കുക എന്ന അഭൂതപൂർവവും ബൃഹത്തായതുമായ ദൗത്യം വെള്ളിയാഴ്ച ആറ് മണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയാക്കി. 14,500 ബോൾട്ടുകളും സൂപ്പർ ഹൈ മാൻ ലിഫ്റ്ററുകളും ഉപയോഗിച്ച് 550 മെട്രിക് ടൺ ഉയരമുള്ള ഈ സ്റ്റീൽ ഗർഡറിലൂടെ 65 മീറ്റർ ചുറ്റളവിൽ മെട്രോ ട്രെയിനുകൾ കടന്നുപോകും. റെയിൽവേ ക്രോസിംഗ് ജോലികൾ കാരണം വൈകിയ കെആർ പുരത്തിനും ബൈയപ്പൻഹള്ളിക്കും ഇടയിലുള്ള ബിഎംആർസിഎല്ലിന്റെ റീച്ച്-1 എക്സ്റ്റൻഷൻ ലൈനിന്റെ ഒരു ഭാഗത്തിന്റെ പണിയാണ് നടക്കുന്നത്.…
Read Moreആം ആദ്മി പാർട്ടിയിൽ ചേർന്ന് നടി പൂജാ രമേഷ്
ബെംഗളൂരു : മോഡലും നടിയും സാമൂഹിക പ്രവർത്തകയുമായ പൂജാ രമേഷ് ആംആദ്മി പാർട്ടിയിൽ ചേർന്നു. ബെംഗളൂരുവിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാനപ്രസിഡന്റ് പൃഥി റെഡ്ഡി ഔദ്യോഗികമായി അംഗത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ റായ്ചൂരിലെ എ.എ.പി. സ്ഥാനാർഥിയാകുമെന്ന് പാർട്ടിയുമായി ബന്ധപ്പെട്ടവർഅറിയിച്ചു. അഴിമതി നിരഞ്ജ രാഷ്ട്രീയത്തിലെ ഏക പ്രതീക്ഷയാണ് ആംആദ്മി പാർട്ടി എന്നും അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒപ്പം ചേരുകയെന്ന ലക്ഷ്യവുമായാണ് പാർട്ടിയിൽ ചേരാനുള്ള തീരുമാനമെടുത്തതെന്നും പൂജാ രമേഷ് പറഞ്ഞു. 2021-ൽ നടന്ന മിസ് ഇന്ത്യ മത്സരത്തിൽ പൂജാ രമേഷ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച്…
Read Moreമുൻ പ്രധാനമന്ത്രി പർവേഷ് മുഷറഫ് അന്തരിച്ചു.
ദുബായ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി പർവേഷ് മുഷാറഫ് (81) അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ് വിവരം. പാകിസ്ഥാനിൽ നിരവധി കേസുകൾ നേരിടുന്ന മുഷാറഫ് നിരവധി വർഷങ്ങളായി ദുബായിൽ ആണ് ജീവിക്കുന്നത്. കരസേന മേധാവിയായിരുന്ന മുഷാറഫ് 1999 ൽ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അട്ടിമറിച്ചാണ് പാകിസ്ഥാനിൽ ഭരണത്തിൽ ഏറിയത്.
Read Moreനഗരത്തിൽ ഇന്ന് ‘പോലീസ് ഹാക്കത്തോൺ’
ബെംഗളൂരു: നഗരത്തിൽ ഇന്ന് കർണാടക സ്റ്റേറ്റ് പോലീസ് 30 മണിക്കൂർ ഓഫ്‌ലൈൻ ഹൈബ്രിഡ് ‘പോലീസ് ഹാക്കത്തോൺ’ സംഘടിപ്പിക്കുന്നു.ഐഐഐടി ബെംഗളൂരു, 26/സി, ഹൊസൂർ റോഡ്, ഇലക്ട്രോണിക്‌സ് സിറ്റി ഫേസ് 1, ഇലക്ട്രോണിക്‌സ് സിറ്റി, ബെംഗളൂരു ആണ് വേദി. ഡെവലപ്പർമാർ, കോളേജ് വിദ്യാർത്ഥികൾ, സ്റ്റാർട്ട്-അപ്പുകൾ എന്നിവരുടെ കമ്മ്യൂണിറ്റികൾ പരിപാടിയിൽ അവതരിപ്പിക്കും. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പ്രൊഫഷണലുകളെ ക്ഷണിക്കുന്നു. മൈക്രോസോഫ്റ്റ്, ഇന്റൽ, ഐഐഐടി ബംഗളൂരു എന്നിവയുമായി സഹകരിച്ച് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വിവിധ സാങ്കേതിക പ്രശ്‌ന പ്രസ്താവനകൾക്ക്…
Read Moreനഗരത്തിൽ രണ്ട് ദിവസത്തേയ്ക്ക് തണുത്ത താപനില ഉയരും
ബെംഗളൂരു: കൊമോറിൻ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ രണ്ട് ദിവസത്തേക്ക് കൂടിയ താപനിലയില ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. രണ്ട് ദിവസം മുമ്പ് ശ്രീലങ്കയിൽ മഴമേഘങ്ങൾ രൂപപ്പെട്ടിരുന്നുവെന്നും അത് ഇപ്പോൾ ന്യൂനമർദ മേഖലയായി മാറിയെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ആഴ്‌ച കർണാടകയിലെ തെക്കൻ ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 29-30 ഡിഗ്രി സെൽഷ്യസിൽ നിന്ന് 27 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു ന്യൂനമർദം കാരണം ആകാശം മേഘാവൃതമാണെന്നും ഐഎംഡി കൂട്ടിച്ചേർത്തു. വേനൽക്കാലത്ത് പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വേനൽച്ചൂട് സാധാരണയേക്കാൾ കൂടുതലായിരിക്കുമോ…
Read More3 വർഷത്തിനിടെ നഗരത്തിലെ കുഴിയടയ്ക്കൽ മാമാങ്കത്തിന് ബിബിഎംപി മുടക്കിയത് 7121 കോടി
ബെംഗളൂരു: കഴിഞ്ഞ 3 വർഷത്തിനിടെ നഗര നിരത്തുകളിലെ കുഴി അടയ്ക്കാൻ ബിബിഎംപി മുടക്കിയത് 7121 കോടി രൂപ. പ്രതിവർഷം ശരാശരി 25,000 കുഴികൾ അടച്ചതായും ബിബി എംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. മഹാദേവപുരയിലാണ് കൂടുതൽ പണം ചെലവഴിച്ചത് -1456 കോടി രൂപ എന്നാൽ ഇതയും പണം ചെലവഴിച്ചിട്ടും നഗര നിരത്തുകളിൽ കുഴികൾ അവശേഷിക്കുന്നതിനു എതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്. നിർമാണ വസ്തുക്കളുടെ മേന്മ ഉൾപ്പെടെ റോഡ് നവീകരണത്തിലെ വീഴ്ചകളിൽ ഹൈക്കോടതിയും വിമർശിച്ചിരുന്നു. നഗര നിരത്തുകൾ കുഴി വിമുക്തമാക്കാൻ പല തവണ ബിബിഎംപി സമയപരിധി…
Read More