നഗരത്തിൽ രണ്ട് ദിവസത്തേയ്ക്ക് തണുത്ത താപനില ഉയരും

COLD CLIMATE

ബെംഗളൂരു: കൊമോറിൻ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ രണ്ട് ദിവസത്തേക്ക് കൂടിയ താപനിലയില ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. രണ്ട് ദിവസം മുമ്പ് ശ്രീലങ്കയിൽ മഴമേഘങ്ങൾ രൂപപ്പെട്ടിരുന്നുവെന്നും അത് ഇപ്പോൾ ന്യൂനമർദ മേഖലയായി മാറിയെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ആഴ്‌ച കർണാടകയിലെ തെക്കൻ ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 29-30 ഡിഗ്രി സെൽഷ്യസിൽ നിന്ന് 27 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു ന്യൂനമർദം കാരണം ആകാശം മേഘാവൃതമാണെന്നും ഐഎംഡി കൂട്ടിച്ചേർത്തു. വേനൽക്കാലത്ത് പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വേനൽച്ചൂട് സാധാരണയേക്കാൾ കൂടുതലായിരിക്കുമോ…

Read More

തണുത്ത് വിറച്ച് ബെംഗളൂരു: 14 വർഷത്തിനിടെ ഏറ്റവും കൂടിയ തണുപ്പിൽ നഗരം

ബെംഗളൂരു: കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരു നഗരം തണുത്ത് വിറയ്ക്കാൻ തുടങ്ങുന്നു. പതിനാല് വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ രേഖപ്പെടുത്തിയത്. നഗരത്തില്‍ കഴിഞ്ഞ ആഴ്ചവരെ കനത്ത മഴയായിരുന്നു. മഴ ശമിച്ചതിന് പിന്നാലെയാണിപ്പോൾ  നഗരം കൊടും തണുപ്പിലേക്ക് കടന്നിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ 15.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യത്തിന് താഴെയാണ്. അടുത്ത 3 – 4 ദിവസത്തേക്ക് നഗരത്തില്‍ കടുത്ത തണുപ്പ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരപ്രദേശങ്ങളിലും…

Read More

കർണാടകയിൽ ശീതക്കാറ്റ്; ബെംഗളൂരു 9.7 ഡിഗ്രിയിൽ.

ബെംഗളൂരു: അതിരാവിലെ താപനില 10 ഡിഗ്രി സെൽഷ്യസിനു താഴെയായതോടെ കർണാടകയിലെ പല ജില്ലകളും തണുത്ത തരംഗത്തിന് സമാനമായ അവസ്ഥയിലാണ്. നഗരത്തിൽ താപനില താഴുന്നത് തുടരുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിൽ 9.7 ഡിഗ്രി സെൽഷ്യസിൽ വരെ എത്തി നിന്നു. അടുത്ത ആഴ്ചയിലെ ഇന്ത്യൻ കാലാവസ്ഥാ പ്രവചനമനുസരിച്ച്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞ താപനില 3-4 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്. പല ജില്ലകളിലും, പ്രത്യേകിച്ച് വടക്കൻ കർണാടക മേഖലയിൽ, സാധാരണ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകാം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വ്യാഴം, വെള്ളി…

Read More
Click Here to Follow Us