തണുത്ത് വിറച്ച് ബെംഗളൂരു: 14 വർഷത്തിനിടെ ഏറ്റവും കൂടിയ തണുപ്പിൽ നഗരം

ബെംഗളൂരു: കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരു നഗരം തണുത്ത് വിറയ്ക്കാൻ തുടങ്ങുന്നു. പതിനാല് വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ രേഖപ്പെടുത്തിയത്. നഗരത്തില്‍ കഴിഞ്ഞ ആഴ്ചവരെ കനത്ത മഴയായിരുന്നു. മഴ ശമിച്ചതിന് പിന്നാലെയാണിപ്പോൾ  നഗരം കൊടും തണുപ്പിലേക്ക് കടന്നിരിക്കുന്നത്.

ബെംഗളൂരു നഗരത്തില്‍ 15.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യത്തിന് താഴെയാണ്. അടുത്ത 3 – 4 ദിവസത്തേക്ക് നഗരത്തില്‍ കടുത്ത തണുപ്പ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

തീരപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലെ മിക്കയിടങ്ങളിലും താപനിലയിൽ വലിയ ഇടിവാണ് അനുഭവപ്പെട്ടത്. സമീപ ജില്ലകളിലും സാധാരണയിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ പല ജില്ലകളിലും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
[masterslider id="10"]

Related posts