മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: നവീകരണം പൂർത്തിയാകുന്ന മൈസൂരു ബെംഗളൂരു ദേശീയപാതയിൽ ബൈക്കു കൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും. മൈസൂരു എംപി പ്രതാപ് സിംഹയാണ് നിരോധനം നടപ്പിലാക്കണംമെന്ന് ആവശ്യം ഉന്നയിച്ചത്. നിരോധനം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയപാത വികസന അതോറിറ്റി (എൻഎച്എഐ) അറിയിച്ചു.  ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡിലൂടെ സഞ്ചരിക്കാം. നിലവിലെ 4 വരി പാത 10 വരിയായി വികസിപ്പിക്കുന്നതോടെ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് ഇരുചക്രവാഹംനങ്ങൾക്കും പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് പ്രതാപ് സിംഹ പറഞ്ഞു.  നിരോധനം നടപ്പിലാ ക്കുന്നതിനെതിരെ കോൺഗ്രസും ദളും രംഗത്തെത്തി.…

Read More

കെംപഗൗഡ രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്കുള്ള പുതിയ റോഡ് ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്കുള്ള പുതിയ റോഡ് പൊതുജന  ഗതാഗതത്തിനായി തുറന്നുകൊടുത്തു. രണ്ടാം ടെർമിനൽ കൂടി വന്നതോടെ നിലവിലെ റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നിർമിച്ചത്. വിമാനത്താവള ടോൾ പ്ലാസയിൽ നിന്ന് ഒന്നാം ടെർമിനലിലേക്കുള്ള മേൽപാലം ഉൾപ്പെടെയാണ് തുറന്നുനൽകിയത്.  

Read More

സ്ത്രീയെ മർദിച്ച് പുറത്താക്കിയ ക്ഷേത്രം ചുമതലക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: 32 കാരിയായ സ്ത്രീയെ മർദിച്ച അമൃതഹള്ളി ക്ഷേത്രത്തിന്റെ ചുമതലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ സ്ത്രീ ദളിത് അല്ലെന്നും മറിച്ച് മാനസികമായി അസ്വാസ്ഥ്യമുള്ളവളവരാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2022 ഡിസംബർ 21 നാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ വൈറലായതിന് ശേഷം കഴിഞ്ഞയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. അമൃതഹള്ളിയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ ചുമതലയുള്ള മുനികൃഷ്ണപ്പയും യുവതിയുമായി വഴക്കിടുന്നത് വീഡിയോയിൽ കാണാം. പ്രതി യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ച് തറയിലേക്ക് വലിച്ചിഴച്ചു പുറത്ത് ആകാൻ ശ്രമിച്ചെങ്കിലും മുടിയിലെ പിടിവിട്ടപ്പോൾ യുവതി വീണ്ടും…

Read More

ഡേറ്റിംഗ് ആപ്പിലൂടെ പരിചപ്പെട്ട യുവാവിനെ കൊള്ളയടിച്ച് യുവതിയും സംഘവും

ബെംഗളൂരു: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ട യുവാവിനെ പാരാമെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ ആക്രമിച്ച് കൊള്ളയടിച്ചു. ഹെസ്സരഘട്ടയിലെ കൊടിഗെതിരുമലപുരയിലെ താമസക്കാരനായ ഹഫീസ്-ഉല്ലാ-ഖാൻ, പ്രതിയും വിധവയായ 31 കാരിയായ ലക്ഷ്മി പ്രിയയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ടു. തുടർന്ന് കണ്ടുമുട്ടിയപ്പോൾ യുവാവിനോടൊപ്പം ലക്ഷ്മി വീഡിയോ ഉണ്ടാക്കി, തുടർന്ന് മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിലെ പാരാമെഡിക്കൽ വിദ്യാർത്ഥിയായ സുനിൽ കുമാറിനെ (22) വിളിച്ചു. ഇരുവരും ചേർന്ന് ഇയാളെ ബ്ലാക്ക് മെയിൽ ചെയ്ത് ആക്രമിക്കുന്നതിന് മുമ്പ് ഇയാളുടെ സ്വർണ്ണ ചെയിനും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡ സ്വദേശികളാണ്…

Read More

കോൺഗ്രസിന്റെ അഴിമതി ബാങ്കായിരുന്നു വിധാന സൗദ: മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ വിധാന സൗധ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് മാത്രമായിരുന്നില്ലെന്നും കോൺഗ്രസിന്റെ അഴിമതി ബാങ്കായിരുന്നുവെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിധാനസൗധയിൽ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എൻജിനീയറുടെ പക്കൽനിന്ന് കണക്കിൽപ്പെടാത്ത 10.5 ലക്ഷം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് വിധാനസൗധ ഷോപ്പിങ് മാളായി മാറിയെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കവെ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. മന്ത്രി പുട്ടരംഗഷെട്ടിയുടെ ഓഫീസിൽ നിന്ന് 22 ലക്ഷം രൂപ കണ്ടെത്തി.എന്നാൽ അന്വേഷണമില്ല, മൊഴിയെടുത്തില്ല, അന്വേഷണവും ഉണ്ടായില്ല.അവർ എസിബിക്ക് (ആന്റി കറപ്ഷൻ ബ്യൂറോ) കൈമാറി കേസ് ക്ലോസ് ചെയ്തു.…

Read More

മയക്കുമരുന്നുമായി കാസർക്കോട് സ്വദേശി പിടിയിൽ

ബെംഗളൂരു: മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബി അബ്ദുല്ല എന്ന സദ്ദാമിനെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. എട്ട് ഗ്രാം എംഡിഎംഎ യുവാവില്‍ നിന്ന് കണ്ടെത്തി. യമഹ എഫ്സെഡ് ബൈക്കില്‍ എത്തിയ യുവാവ് വിജയനഗര്‍ നടേക്കലില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും എംഡിഎംഎ വില്‍പനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അബ്ദുല്ലയെ പിടികൂടിയത്. 40,000 രൂപ വില മതിക്കുന്ന എംഡിഎംഎ, 1,56,000 രൂപ വില വരുന്ന ബൈക്ക് എന്നിവ കസ്റ്റഡിയിലെടുത്തായി…

Read More

ലൈംഗികാരോപണം, മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി

ബെംഗളൂരു: ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി വത്തിക്കാൻ. ബിഷപ്പ് കനികദാസ് എ വില്യാമിനോട് അവധിയിൽ പോകാനാണ് വത്തിക്കാൻ നിർദ്ദേശം നൽകിയത്. പകരം ബെംഗളൂരു മുൻ ആർച്ച്‌ ബിഷപ്പ് ബെർണാഡ് മൊറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് നെതിരെ ഉയർന്നിരുന്നു. കുറച്ചുവർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു. 2019ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്ന് 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുയർത്തി വത്തിക്കാൻ കത്ത് നൽകിയത്. ബിഷപ്പ് തന്നോട്…

Read More

ശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു 

ബെംഗളൂരു: കർണാടക ബെലഗാവിയിലുണ്ടായ വെടിവയ്പിൽ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർക്കും വെടിയേറ്റു. അജ്ഞാതന്റെ വെടിയേറ്റ ഇരുവര്‍ക്കും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിന്ദാൽഗയിലേക്ക് പോവുന്നതിനിടെ മറാത്തി സ്കൂളിന് സമീപത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വച്ച്‌ കാറിന്റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത്. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. `വിരാട് ഹിന്ദു സമാവേശ്’ എന്ന പേരില്‍ തീവ്രഹിന്ദുസംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കേസ് എടുത്തതായും പ്രതികളെ പിടികൂടുന്നതിൽ അന്വേഷണം…

Read More

ഊട്ടിയിലേക്കുള്ള റോഡ് അടച്ചു

ചെന്നൈ : കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെ നിയന്ത്രണവുമായി തമിഴ്നാട്. പാലക്കാട് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് തമിഴ്‌നാട് അടച്ചു. വനംവകുപ്പ് ചെക്ക്‌പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെ 28.5 കിലോമീറ്റർ റോഡ് നവീകരണം. വിനോദത്തിനായി ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേര് മുള്ളി വഴിയുള്ള റോഡ് തിരഞ്ഞെടുക്കുന്നത്. റോഡ് അടച്ചതിനാൽ മിക്കവരും ചെക്ക്‌പോസ്റ്റ് വരെയെത്തി തിരിച്ചു പോവുകയാണ്. 

Read More

മൈസൂരുവിൽ പെർഫോമിംഗ് ആർട്‌സ് സ്ഥാപനം തുറക്കാൻ പദ്ധതിയിട്ട് പ്രമുഖ നടൻ

തിയേറ്ററാണ് നിലവാരമുള്ള സിനിമയുടെ അടിസ്ഥാന ശിലയെന്ന് ഉറപ്പിച്ച് പറഞ്ഞ നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ് പ്രകടന കലകളെ പരിപോഷിപ്പിക്കുന്നതിനായി മൈസൂരുവിൽ ഒരു സ്ഥാപനം ആരംഭിക്കാൻ ഒരുങ്ങുന്നതായി ശനിയാഴ്ച പറഞ്ഞു. ഇൻകുബേറ്റർ എന്ന് അദ്ദേഹം വിശേഷിപ്പിച്ച സ്ഥാപനത്തെ നിർദിഗന്ത എന്ന് വിളിക്കുമെന്നും പ്രമുഖ മാധ്യമത്തിന്റെ ബെംഗളൂരു 2040 ഉച്ചകോടിയിൽ നടന്ന പാനൽ ചർച്ചയിൽ അദ്ദേഹം പങ്കുവെച്ചു. നിർദിഗന്ത എന്നാൽ അനന്തമായ ചക്രവാളങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്, കുവെമ്പു ഉപയോഗിച്ച ഒരു പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് ഉൽഭവിച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20 നാടകങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയെന്നും…

Read More
Click Here to Follow Us