ബെംഗളൂരു: നീതിനിര്‍വഹണത്തില്‍ കര്‍ണാടകയുടെ സ്ഥാനം ഏറെ പിന്നില്‍. ശനിയാഴ്ച ബംഗളൂരുവില്‍ പ്രകാശനം ചെയ്ത ‘ഇന്ത്യ ജസ്റ്റിസ്’ റിപ്പോക റാര്‍ട്ടിലാണ് ഈ വിവരം പുറത്ത് വിട്ടത്. രാജ്യത്തെ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നീതിന്യായനിര്‍വഹണം നടത്തുന്നത് സംബന്ധിച്ച റാങ്കിങ് ആണ് ഇത്. 2019ല്‍ നീതിനിര്‍വഹണ രംഗത്ത് കര്‍ണാടകക്ക് ആറാം സ്ഥാനമായിരുന്നു. എന്നാല്‍ 2020ല്‍ അത് 14ാം സ്ഥാനമായി മാറി. ‘വിധി-സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി ആന്‍ഡ് ദക്ഷ്’ നടത്തിയ ചടങ്ങിലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. നിരവധി വിദഗ്ധന്മാരും നയരൂപവത്കരണമേഖലയിലെ പ്രശസ്തരുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതോടനുബന്ധിച്ച് സെമിനാറും നടത്തി.
Read MoreDay: 24 January 2023
അയൽ വീട്ടിൽ പോയ ഭർത്താവ് മടങ്ങി വരാൻ വൈകി, ഭാര്യ ആത്മഹത്യ ചെയ്തു
ബെംഗളൂരു:അയല്‍വാസിയുടെ വീട്ടിലെ പരിപാടിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. സൂറത്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ബാല ഗ്രാമത്തിലാണ് സംഭവം. ഹരീഷിന്റെ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്. ദിവ്യ മംഗളൂരുവിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പ്രണയത്തിലായിരുന്ന ഹരീഷും ദിവ്യയും 2022 മാര്‍ച്ചിലാണ് വിവാഹിതരായത്. ശനിയാഴ്ച ഇവര്‍ അയല്പക്കത്ത് നടന്ന ഒരു ചടങ്ങിന് പോയിരുന്നു. പരിപാടിയില്‍ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ദിവ്യ ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതോടെ ദിവ്യ തനിച്ച്…
Read Moreജ്വല്ലറി കവർച്ച കേസ്, 2 പേർ അറസ്റ്റിൽ
ബെംഗളൂരു: മഞ്ചേശ്വരം ഹൊസങ്കടി രാജധാനി ജ്വലറി കവർചാക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രണ്ടുപേർ മോഷ്ടിച്ച കാറിൽ കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ കടത്തുന്നതിനിടെ ഉഡുപ്പിയിൽ പോലീസിന്റെ പിടിയിലായി. ഉഡുപ്പി ജില്ലയിലെ റിയാസ് എന്ന മുഹമ്മദ് എന്ന റിയാസ് (39), രാജേഷ് ദേവാഡിഗ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിയാസ് രണ്ടുവർഷം മുമ്പ് മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വലറിയിൽ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയാണ്. രാത്രിയിൽ കവർച കഴിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഉഡുപ്പി കോട്ട പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവർ കവർച്ച ചെയ്ത മൂന്ന്…
Read Moreനഗരത്തിൽ പണം വാരി വിതറി ശ്രദ്ധ നേടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നഗരമധ്യത്തിലെ മേല്‍പ്പാലത്തില്‍ നിന്ന് 10 രൂപ കറന്‍സികള്‍ വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍. നഗര്‍ഭാവി സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുക്കാരനുമായ അരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു ബെംഗളൂരു കെ ആര് മാര്‍ക്കറ്റിനു മുകളിലെ സിറ്റി മാര്‍ക്കറ്റ് മേല്‍പ്പാലത്തില്‍ നിന്നും ഇദ്ദേഹം സഞ്ചിയില്‍ സൂക്ഷിച്ച പത്തു രൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. കറന്‍സികള്‍ പെറുക്കികൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിക്ക്പേട്ട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ പിടിയിലായത്. ഈ സമയം അരുണ്‍…
Read Moreയുവനടൻ സുധീർ വർമ്മ അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് നടൻ സുധീർ വർമ്മ മരിച്ച നിലയിൽ. 33 വയസായിരുന്നു. വിശാഖപട്ടണത്തെ വസതിയിലാണ് സുധീർ വർമ്മയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സുധീറിനെ ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയതായി വിവരം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജനുവരി 20ന് വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിൽ ഞായറാഴ്ചയോടെ താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്തു എന്നാണ്…
Read Moreബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ മത്സരം, എഫ് സി കുട്ലു ജേതാക്കൾ
ബെംഗളൂരു: മലയാളി സ്പോർട്സ് ക്ലബന്റെ നേതൃത്വത്തിൽ ജനുവരി 22 ഞായറാഴ്ച സർജപൂർ റോഡിലെ വെലോസിറ്റി ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ എഫ്എസ്ഐ കുട്ലു ജേതാക്കളായി. 24 ഓളം ടീമുകളിൽ 240 മലയാളികൾ പങ്കെടുത്ത ഫുട്ബോൾ മത്സരം ഞായറാഴ്ച രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 9 മണിയോടുകൂടി അവസാനിക്കുകയായിരുന്നു. ഫൈനലിൽ ഡോറടോ എഫ് സി യെ 2-0 എന്ന സ്കോറിൽ തോൽപ്പിച്ചാണ് എഫ് സി കുട്ലു വിജയികളായത്. വിജയികൾക്ക് ഇമ്പേരിയൽ ഹോട്ടൽ സ്പോൺസർ ചെയ്ത ട്രോഫിയും 16000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്സ് ആപ്പ്…
Read Moreപഠാൻ തിയേറ്ററുകളിലേക്ക്
മുംബൈ: ഏറെ നാളത്തെ കാത്തിപ്പിന് വിരാമമിട്ട് ഷാറൂഖ് – ദീപിക ചിത്രം പഠാന് നാളെ തിയേറ്ററുകളിലേക്ക് റിലീസിന് മുന്നേ തന്നെ വിവാദങ്ങളില്‍ നിറഞ്ഞ ചിത്രമായിരുന്നു പഠാന്. ചിത്രത്തിലെ ബെഷറം രംഗ് എന്ന ഗാനത്തില്‍ നായിക ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെ സംഘപരിവാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പടുത്തിയെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തിയത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ബിക്കിനി രംഗം കട്ട് ചെയ്യാതെ തന്നെ സിനിമയ്ക്ക് അനുമതി നല്കി. വേറെ 10 കട്ടുകള്‍…
Read Moreഅഴിമതിയിൽ മുഖ്യമന്ത്രിയടക്കം പങ്കാളികൾ, സർക്കാരിനെ വിമർശിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഓരോ പദ്ധതിക്കും 40 ശതമാനം കമീഷൻ ചോദിച്ച് വാങ്ങുന്നവരാണ് മന്ത്രിമാർ. ഗതികെട്ട ജനങ്ങൾ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയില്ലേ എന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബി.ജെ.പി സർക്കാറിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജബൊമൈ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ സംസാരിക്കുന്നത്. ബി.ജെ.പിക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോലാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവിടത്തെ…
Read Moreഭിത്തിയിലൂടെ വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു
ചെന്നൈ: രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഭിത്തിയില്‍ പിടിച്ച് വീട്ടില്‍ കയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്നാട്ടിലെ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന ഭാര്യ തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോണ്‍ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് 30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയില്‍ പിടിച്ച് കയറി. എന്നാല്‍ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണര്‍ന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന്…
Read Moreഫ്ലൈ ഓവറിൽ നിന്നും കറൻസി പറത്തി യുവാവ് , വീഡിയോ വൈറൽ
ബെംഗളൂരു:കെ ആർ മാർക്കറ്റിലെ ഫ്ലൈ ഓവറിൽ നിന്ന് കറൻസി നോട്ടുകൾ താഴേക്ക് വീശിയറിഞ്ഞ് യുവാവ്. ഇതേ തുടർന്ന് ഫ്ലൈ ഓവറിനു താഴെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോട്ടും പാന്റും ധരിച്ച് കയ്യിൽ ക്ലോക്കുമായി എത്തിയ ആളാണ് ഫ്ലൈ ഓവറിൽ നിന്ന് അപ്രതീക്ഷിതമായി നോട്ടുകൾ താഴേക്ക് എറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറൽ ആയത്.3000 രൂപയോളം ഇയാൾ പറത്തി വിട്ടതാണ് റിപ്പോർട്ട്. പോലീസ് എത്തുമ്പോഴേക്കും യുവാവ് സ്ഥലം കാലിയാക്കിയിരുന്നു.
Read More