രാത്രികാല സ്ത്രീസുരക്ഷ; പൊതുഗതാഗതം രാത്രി വൈകിയും വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി നമ്മ മെട്രോയും ബസും എന്നിങ്ങനെയുള്ള പൊതുഗതാഗത മാർഗങ്ങൾ രാത്രി 11 ന് ശേഷവും വേണമെന്ന ആവശ്യം ശക്തം. ഐ ടി മേഘാലയിയിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. ഐ ടി പാർക്കുകളും മറ്റും കേന്ദ്രീകരിച്ച് രാത്രികാല ബി.എം.ടി.സി സർവീസുകൾ സജീവമാക്കണമെന്ന നിർദേശം എപ്പോൾ വീണ്ടും ശക്തമായി. മുൻപ് മജെസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പ്രേതന ഐ ടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫെയ്ൽഡ്, ഐ.ടി.പി.എൽ…

Read More

പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം; നവദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ പൂട്ടിക്കിടക്കുന്ന വീടുകളിൽ കവർച്ച നടത്തുന്ന നവദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. നാഗരാജ 24 രമ്യ 23 എന്നിവരാണ് പിടിയിലായത്. സ്വർണഭരണങ്ങൾ മൊബൈൽ ഫോൺ, ബൈക്കുകൾ,ഉൾപ്പെടെ 5 ലക്ഷം രൂപയുടെ മോഷണ വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മചോഹള്ളി, കെങ്കേരി എന്നിവിടങ്ങളിലെ 2 വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. രാജരാജേശ്വരി നഗറിൽ നിന്ന് 2 ബൈക്കുകളും മോഷ്ടിച്ചു. കെങ്കേരിയിലെ മോഷണത്തിനിടെ സി സി ടി വി ക്യാമെറയിൽ കുടുങ്ങിയതാണ് ഇവരെ പിടികൂടാൻ കാരണം

Read More

ഗായകൻ ലക്കി അലിയുടെ സ്വത്ത് കൈയ്യേറിയതായി പരാതി

ബെംഗളൂരു: നഗരത്തിൽ തനിക്കുള്ള സ്വത്ത് പ്രശസ്ത ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിയുടെ ഭർത്താവ് സുധീർ റെഡ്ഡി കയ്യേറിയെന്ന് ഗായകൻ ലക്കി അലി ആരോപിച്ചു. എന്നാൽ പ്രസ്തുത ഭൂമി ഗായകന്റേതല്ലെന്ന് പ്രതികരിച്ചുകൊണ്ട് സുധീർ റെഡ്ഡി ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് രംഗത്തെത്തി. ബംഗളൂരുവിലെ യെലഹങ്കയിലെ 3 ഏക്കർ വസ്തു ‘ട്രസ്റ്റ് പ്രോപ്പർട്ടി’ ആണെന്നും അത് രോഹിണി സിന്ധുരിയുടെ ഭർത്താവ് സുധീർ റെഡ്ഡി കയ്യേറിയെന്നും ലക്കി അലി അവകാശപ്പെട്ടു. വ്യക്തിപരമായ നേട്ടങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്യുകയാണ് അവരെന്നും അദ്ദേഹം ആരോപിച്ചു. അവർ നിയമവിരുദ്ധമായി കൈക്കലാക്കിയ എന്റെ ഫാമിലേക്ക് വരികയും…

Read More

സ്മാർട് ലുക്കിൽ ശിവാജിനഗർ; ജനവരി 15ന് തുറക്കും

ബെംഗളൂരു: സ്‌മാർട്ട് സിറ്റി ബെംഗളൂരു ലിമിറ്റഡിന് കീഴിൽ ശിവാജിനഗറിലെ ഐതിഹാസിക കെട്ടിടങ്ങൾക്ക് മുഖം മിനുക്കാൻ ഒരുങ്ങുന്ന ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അതിന്റെ 70 ശതമാനം ജോലികളും പൂർത്തിയാക്കി. ജനവരി 15ന് സംക്രാന്തി സമ്മാനമായി വികസിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് ഉദ്യോഗസ്ഥരും സ്ഥലം എംഎൽഎയും പദ്ധതിയിടുന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡ്, റിച്ചാർഡ് സ്‌ക്വയർ, പൈതൃക പദവിയുള്ള ബീഫ് മാർക്കറ്റ് ഉള്ള മീനാക്ഷി കോയിൽ സ്ട്രീറ്റ്, ഐതിഹാസികമായ റസൽ മാർക്കറ്റ്, സെന്റ് മേരീസ് പള്ളിക്ക് എതിർവശത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ (റബു കി ബൗഡി),…

Read More

മകളുടെ വിവാഹത്തിന്റെ ആഭരണങ്ങളുമായി അമ്മ ഒളിച്ചോടി

മംഗളൂരു: മകളുടെ വിവാഹത്തിന് പത്ത് ദിവസം മാത്രം നിൽക്കെ ലക്ഷക്കണക്കിന് വരുന്ന സ്വർണ്ണാഭരണങ്ങളുമായി അമ്മ കാമുകനൊപ്പം ഒളിച്ചോടി . മംഗലാപുരം കോട്‌വാലി പ്രദേശത്താണ് സംഭവം .ബന്ധുക്കൾ പരാതി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മംഗളൂരു കോട്വാലി പ്രദേശവാസിയായ രമയാണ് മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കാമുകൻ രാഹുലിനൊപ്പം പോയത് . ഇതോടൊപ്പം വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇവർ കൊണ്ടുപോയി. രമയും രാഹുലും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു . ഒരു മകനും 3…

Read More

കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം നടത്തി

ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം ‘ഓണോൾസവ് 2022’, സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെന്ററിൽ നടന്നു. ആഘോഷങ്ങൾ പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ എ റഹിം അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രഡിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ മനാസ് കെ, ആഘോഷ കമ്മറ്റി കൺവീനർ സനിൽ…

Read More

മലബാർ ബ്രാണ്ടി ഒരുങ്ങുന്നു, പ്രതിദിന ലക്ഷ്യം 13000 കെയ്സ്

പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന്റെ ഉൽപ്പാദനത്തിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിലാണ് പുതിയ ബ്രാണ്ടി ഉൽപാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്‌സ് മദ്യം ഉൽപ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബോട്ട്‌ലിംഗ് പ്ലാന്റ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിലെത്തും. ഈ നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ഉൽപാദനത്തിനാവശ്യമായ വെള്ളം വാട്ടർ…

Read More

വോട്ടർമാരുടെ വിവരം ചോർത്തൽ, ഐ. എ. എസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു 

ബെംഗളൂരു: സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ’ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹളസുരുഗട്ടെ പോലീസ് ചോദ്യം ചെയ്തു. ബി.ബി.എം.പി സ്പെഷല്‍ കമീഷണര്‍ രംഗപ്പ, ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ ശ്രീനിവാസ എന്നിവരെയാണ് ചോദ്യം ചെയ്തത്. ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നേരത്തെ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ സമയം വേണമെന്ന് ഇവര്‍ അറിയിച്ചു. അതേസമയം, ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കവെയാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്…

Read More

ലുഡോ കളിക്കാൻ പണമില്ല, സ്വയം പണയപ്പെടുത്തി സ്ത്രീ

ഉത്തര്‍പ്രദേശ്: മൊബൈലില്‍ ലൂഡോ ഗെയിം കളിയ്ക്കാൻ പണമില്ലാത്തതിനാല്‍ സ്വയം പണയപ്പെടുത്തി ഒരു സ്ത്രി. നഗര്‍ കോട്വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലൂഡോ ഗെയിമിന് അടിമയായിരുന്ന സ്ത്രി രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അയക്കുന്ന പണം ഉപയോഗിച്ചായിരുന്നു കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് പന്തയം വയ്ക്കാൻ പണമില്ലാതെ വന്നതോടെ സ്വയം പണയപ്പെടുത്തുകയായിരുന്നു. എന്നാല്‍ വാതുവെയ്ച്ച കളിയിലും യുവതി തോറ്റതിനു പിന്നാലെ മറ്റോരാള്‍ക്കൊപ്പം ജീവിക്കാൻ നിര്‍ബന്ധിതയായി. മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ തന്നെ കാര്യം അറിയിച്ചു. പിന്നാലെ ഭര്‍ത്താവ് പ്രതാപ്ഗഢില്‍ എത്തി പോലീസില്‍…

Read More

നന്ദിഹിൽസിന് സമീപം പുലി ഇറങ്ങിയാതായി സംശയം 

ബെംഗളൂരു: നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ നാലിടങ്ങളിലും നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്‌തെങ്കിലും കെണിയില്‍ കുടുങ്ങാതെ പുലി. വെള്ളിയാഴ്ച രാവിലെ ചത്ത മാനിനെ കണ്ടെത്തിയ കനകപുരറോഡ് കൊടിപാളയയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെത്തിയില്ല. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുമ്പളഗോഡു, കേങ്കേരി, ദേവനഹള്ളിക്ക് സമീപത്തെ ചിക്കജാല എന്നിവിടങ്ങളിലും സമാനമാണ് സ്ഥിതി. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദിഹില്‍സിന് സമീപത്തെ ചെന്നപുരയിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്

Read More
Click Here to Follow Us