ഗായകൻ ലക്കി അലിയുടെ സ്വത്ത് കൈയ്യേറിയതായി പരാതി

ബെംഗളൂരു: നഗരത്തിൽ തനിക്കുള്ള സ്വത്ത് പ്രശസ്ത ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിയുടെ ഭർത്താവ് സുധീർ റെഡ്ഡി കയ്യേറിയെന്ന് ഗായകൻ ലക്കി അലി ആരോപിച്ചു. എന്നാൽ പ്രസ്തുത ഭൂമി ഗായകന്റേതല്ലെന്ന് പ്രതികരിച്ചുകൊണ്ട് സുധീർ റെഡ്ഡി ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് രംഗത്തെത്തി.

ബംഗളൂരുവിലെ യെലഹങ്കയിലെ 3 ഏക്കർ വസ്തു ‘ട്രസ്റ്റ് പ്രോപ്പർട്ടി’ ആണെന്നും അത് രോഹിണി സിന്ധുരിയുടെ ഭർത്താവ് സുധീർ റെഡ്ഡി കയ്യേറിയെന്നും ലക്കി അലി അവകാശപ്പെട്ടു. വ്യക്തിപരമായ നേട്ടങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്യുകയാണ് അവരെന്നും അദ്ദേഹം ആരോപിച്ചു. അവർ നിയമവിരുദ്ധമായി കൈക്കലാക്കിയ എന്റെ ഫാമിലേക്ക് വരികയും ബന്ധപ്പെട്ട രേഖകൾ കാണിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നതായും, അദ്ദേഹം തന്റെ ഒരു ട്വീറ്റിലൂടെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ലോക്കൽ പോലീസിൽ നിന്ന് തനിക്ക് സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥത്തിൽ യശ്വന്ത് ഷേണായിയുടെ ഉടമസ്ഥതയിലുള്ളതും മൻസൂർ അലിക്ക് വിറ്റതും മൻസൂർ അലി സുധീർ റെഡ്ഡിക്കും വിറ്റതുമായ സ്വത്തിൽ ലക്കി അലിയ്ക്ക് യാതൊരു അവകാശവുമില്ലന്ന് വിവാദമായ സ്വത്ത് തന്റേതാണെന്ന് ഉന്നയിച്ച പ്രശസ്ത ഗായകന്റെ ആരോപണങ്ങളോട് പ്രതികരിക്കവെ സുധീർ റെഡ്ഡി പറയുന്നു. 2016ൽ ലക്കി അലിയ്‌ക്കെതിരെ സ്വത്തിൽ ഇടപെടുന്നതിൽ നിന്ന് ഇൻജംഗ്ഷൻ ഉത്തരവ് പുറപ്പെടുവിച്ചതായും അതുമായി ബന്ധപ്പെട്ട രേഖകൾ താൻ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us