കർണാടക-മഹാരാഷ്ട്ര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബെംഗളൂരു : കർണാടക-മഹാരാഷ്ട്ര അതിർത്തിത്തർക്കത്തിൽ സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെലഗാവി ജില്ലയിലും മറ്റ് സുരക്ഷാ സന്നാഹവും പോലീസ് സുരക്ഷയും ശക്തമാക്കി. ബെലഗാവി ജില്ലയുടെ വിവിധഭാഗങ്ങളിൽ കൂടുതലായി 21 ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ത്വലാഖ് കുമാർ പറഞ്ഞു.

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

ചിക്കോടി, നിപ്പാനി, കഗവാഡ് എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചട്ടുണ്ട്. അതേസമയം, ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള ബസ് സർവീസുകൾ സാധാരണനിലയിളാണ് പോകുന്നുത്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അലോക് കുമാർ പറഞ്ഞു. മഹാരാഷ്ട്ര കൊടുത്ത ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കർണാടകത്തിന്റെ അതിർത്തിജില്ലയായ ബെലഗാവി മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയും കർണാടകവും തമ്മിൽ 1960 മുതലേ അതിർത്തിത്തർക്കം നിലനിൽക്കുന്നുണ്ട്.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts

Click Here to Follow Us