ബെംഗളൂരു: കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സിവിൽ കോടതി ഉത്തരവിനെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിവിൽ കോടതിയുടെ ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്നാണ് പരാതി. പകർപ്പവകാശ ലംഘനം കേസിലാണ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകൾ താത്കാലികമായി തടയാൻ ബെംഗളൂരു കോടതി ഉത്തരവിട്ടത്. കെജിഎഫ്-ചാപ്റ്റർ 2 എന്ന സിനിമയുടെ ശബ്ദ റെക്കോർഡിംഗുകൾ ഈ ട്വിറ്റർ അക്കൗണ്ടുകളിലൂടെ നിയമവിരുദ്ധമായി…
Read MoreDay: 8 November 2022
ഭാരത് ജോഡോ യാത്രയിൽ കെജിഎഫ് മ്യൂസിക്, രാഹുൽ ഗാന്ധിയ്ക്കെതിരെ കേസ്
ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. കർണാടകയിലെ യശ്വന്ത്പൂർ പോലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൊതുജനങ്ങളുമായി സംസാരിക്കുന്നതും മറ്റും വിഡിയോ ആയി ചിത്രീകരിച്ച് കെജിഎഫ് 2 ലെ സുൽത്താൻ എന്ന ഗാനവും പിന്നണിയിലിട്ടാണ് പേജുകളിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തമിഴ്നാട്ടിൽ നിന്ന് സെപ്റ്റംബർ 7-ാം തിയതി തുടങ്ങിയ ഭാരത് ജോഡോ യാത്ര…
Read Moreഗന്ധദ ഗുഡിയുടെ ടിക്കറ്റ് വില കുറച്ചു
ബെംഗളൂരു: പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് വില കുറച്ചു. കർണാടകയിൽ മാത്രമാണ് ടിക്കറ്റ് വില കുറവുണ്ടാവുക എന്നും പുനീതിന്റെ ഭാര്യ അശ്വിനി ട്വീറ്റ് ചെയ്തു. കൂടുതൽ കുട്ടികൾ ഈ ചിത്രം കാണണമെന്ന പുനീതിന്റെ ആഗ്രഹം സഫലമാക്കാനാണ് ടിക്കറ്റുവില കുറയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി. ഈ മാസം പത്തുവരെയുള്ള എല്ലാ ഷോകൾക്കുമാണ് ടിക്കറ്റ് വില കുറച്ചു കിട്ടുക. വില കുറച്ച തീരുമാനത്തെ പ്രകീർത്തിച്ച് പുനീത് ഫാൻസ് രംഗത്തെത്തി. കർണാടക വന്യജീവി വൈവിധ്യത്തെ സംബന്ധിച്ച ഒരു ഡോക്യുമെന്ററി ചിത്രമാണ് ഗന്ധദ ഗുഡി. അമോഘവർഷ ജെ.എസ്.…
Read Moreഅലക്സായെ നേരിടാനുള്ള മാറ്റത്തിനൊരുങ്ങി ആപ്പിൾ ”സിരി”
സന്‍ഫ്രാന്‍സിസ്കോ: ടെക് ഭീമന്മാരായ ആപ്പിള്‍ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്റ് സിരിയുടെ കാര്യത്തില്‍ വ്യത്യാസം വരുത്തുന്നു. ‘ഹേയ് സിരി’ എന്നുള്ള അഭിസംബോധന ഇനി മുതല്‍ വെറും ‘സിരി’ എന്നാക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ആപ്പിള്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ജോലിയിലാണ് എന്നും മാര്‍ക്ക് ഗുര്‍മാന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. ബ്ലൂബെര്‍ഗിലെ ടെക് ലേഖകന്‍ മാര്‍ക്ക് ഗുര്‍മാന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വ്യത്യാസം വരുന്നതോടെ ആപ്പിളിന്റെ സ്മാര്‍ട്ട് അസിസ്റ്റന്റിനോട് ‘സിരി’ എന്ന് വിളിച്ച ശേഷം നിങ്ങള്‍ക്ക് ആവശ്യമായ കമന്റ് ചെയ്യാം.…
Read Moreസാനിയയും ഷുഹൈബും വേർപിരിയുന്നു? അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ്
ന്യൂഡല്‍ഹി: മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൂഹൈബ് മാലികും വേര് പിരിയുന്നതായി റിപ്പോർട്ടുകൾ. അടുത്തിടെ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. 2010 ഏപ്രിലിലായിരുന്നു സാനിയയും ഷുഹൈബും വിവാഹിതരായത്. കഴിഞ്ഞ ദിവസമായിരുന്നു സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ‘എവിടെയാണ് തകര്‍ന്ന ഹൃദയങ്ങള്‍ പോകുക, അള്ളാഹുവിന്റെ അടുത്തേക്ക്’ എന്നായിരുന്നു സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അറബിയിലും ഇംഗ്ലീഷിലുമായി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരങ്ങള്‍ കൊണ്ടാണ് വലിയ ചര്‍ച്ചയായത്. ഇതോടെ, വിവാഹ ബന്ധം…
Read Moreകോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പൂട്ടു വീഴും
ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് താത്കാലിക പൂട്ടിടാന്‍ ബെംഗളൂരു കോടതി ഉത്തരവിട്ടു. ആഗോളതലത്തില്‍ തരംഗം സൃഷ്ടിച്ച കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ സംഗീതം പകര്‍പ്പവകാശം ലംഘിച്ച് ഉപയോഗിച്ചതിന് എതിരെയാണ് ബെംഗളൂരു വാണിജ്യ കോടതി ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. വന്‍ തുക നല്‍കിയാണ് തങ്ങള്‍ കെജിഎഫ് 2വിന്റെ പകര്‍പ്പവകാശം വാങ്ങിയതെന്ന് എംആര്‍ടി മ്യൂസിക് കോടതിയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് സ്ഥിരം നിരോധനാജ്ഞ നടപ്പാക്കണമെന്ന ആവശ്യമാണ് എംആര്‍ടി മ്യൂസിക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വാദം പിന്നീട് പരിഗണിക്കുമെന്ന്…
Read Moreപോലീസുകാരൻ സാധാരണക്കാരെ ആക്രമിക്കുന്ന വീഡിയോ വൈറൽ
ബെംഗളൂരുവിലെ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ പോലീസ് ഉദ്യോഗസ്ഥൻ രണ്ട് സാധാരണക്കാരെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ബെംഗളൂരുവിലെ രായസാന്ദ്രയിൽ സൊസൈറ്റിയുടെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) അംഗവും താമസക്കാരനും തമ്മിൽ തർക്കമുണ്ടായി. താമസക്കാർ പണം നൽകുന്നതിൽ വീഴ്ച വരുത്തിയ ഒരു ഫ്ലാറ്റിലേക്കുള്ള വെള്ളവും വൈദ്യുതിയും ആർ ഡബ്ലിയു എ വിച്ഛേദിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. രായസാന്ദ്രയിലെ മഹാവീർ ഓർക്കിഡ്സിലെ ആർ ഡബ്ലിയു (RWA ) ഓരോ അപ്പാർട്ട്മെന്റിൽ നിന്നും ഒരു ചതുരശ്ര അടിക്ക് 2.1 രൂപ മെയിന്റനൻസ് ചാർജ് ഈടാക്കിയിരുന്നു.…
Read Moreയാത്ര ഷോപ്പിംഗ് വിനോദം: നമ്മ മെട്രോ മേജസ്റ്റിക്ക് സ്റ്റേഷനിൽ ഒന്നിപ്പിക്കാൻ പദ്ധതി
ബെംഗളൂരു: നമ്മ മെട്രോയുടെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ നിലകൾ നിർമിക്കാൻ പദ്ധതി ഇട്ട് ബിഎംആർസി. മജസ്റ്റിക് സ്റ്റേഷനിൽ 4 നിലകൾ കൂടി നിർമിക്കുമെന്നാണ് ബിഎംആർസി അറിയിച്ചത്. കൂടുതലായി പണിയുന്ന കെട്ടിടങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും ഇടം നൽകാനും ഇതുവഴി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയാണ് മെട്രോയുടെ ലക്ഷ്യം. പർപ്പിൾ, ഗ്രീൻ ലൈനുകൾ സംഗമിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിന് 50,000 ചതുരശ്രയടി വിസ്തീർണമുണ്ട്. പുതുതായി നിർമിക്കുന്ന നിലകളിൽ മൾട്ടിപ്ലക്സുകളും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളാണ് പ്രതിദിനം മജസ്റ്റിക് സ്റ്റേഷൻ ഉപയോഗിക്കുന്നു…
Read Moreസംസ്ഥാനത്തിലെ 224 മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന രഥയാത്ര ആസൂത്രണം ചെയ്ത് ബിജെപി
ബെംഗളൂരു: ഏകദേശം അഞ്ച് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കർണാടക ബിജെപി, അതിന്റെ ‘ജനസങ്കൽപ യാത്ര’ പൂർത്തിയാക്കിയ ഉടൻ, 224 നിയോജക മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന ഒരു “രഥയാത്ര” സംസ്ഥാനത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്ന് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ രണ്ട് പ്രത്യേക ടീമുകളായി സംസ്ഥാനമൊട്ടാകെ ബസ് പര്യടനം നടത്താൻ പദ്ധതിയിടുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഈ നീക്കം. ജനസങ്കൽപ യാത്രയ്ക്കിടെ, ജനങ്ങളെ അനുകൂലിക്കുന്നതിനൊപ്പം താഴെത്തട്ടിൽ പാർട്ടിയെ…
Read More100% ഫലം ലഭിച്ചാൽ ബി ബി എം പി സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് വിദേശയാത്രകൾ പാരിതോഷികം
ബെംഗളൂരു: ബിബിഎംപിയുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 100% വിജയം നേടുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകരെ വിദ്യാഭ്യാസ പര്യടനത്തിൽ വിദേശരാജ്യങ്ങളിലേക്ക് പറത്താൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഈ നിർദ്ദേശം ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷിച്ചുനോക്കിയ ഒരു രീതിയാണെന്ന് പറയപ്പെടുന്നു. പരിപാടി പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ ഏതാണ്ട് 70 മുതൽ 80 വരെ സ്കൂളുകൾ 100 ശതമാനം വിജയം നേടിയ ബല്ലാരിയിലും സമാനമായ ഒരു മാതൃകയാണ് നടപ്പാക്കിയതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) സ്പെഷ്യൽ കമ്മീഷണർ (വിദ്യാഭ്യാസം) ഡോ. വി രാമപ്രസാത് മനോഹർ പറഞ്ഞു. തനതായ…
Read More