ബെംഗളൂരു : കന്നഡ സിനിമയിൽ കാന്താര റെക്കാർഡുകൾ പൊളിച്ചടക്കി മുന്നേറുകയാണ്. മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും ഹിന്ദിയിലേക്കും ഈ സിനിമ മൊഴിമാറ്റം ചെയ്ത് പ്രദർശനം തുടരുകയാണ്. അതേ സമയം ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ സിനിമ കണ്ടതും തുടർന്ന് രേഖപ്പെടുത്തിയ അഭിപ്രായവും ചേർത്തുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ ആയ ഹൊംബാളെ ഫിലിംസ്. “അഭിനയവും കഥയും ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചത് കർണാടകക്ക് തന്നെ അഭിമാനകരമാണ്, കർണാടകയുടേയും പ്രത്യേകിച്ച് മലനാടിൻ്റെ പാരമ്പര്യം കാണിച്ചത് വളരെ നന്നായിട്ടുണ്ട് ” ഹൊംബാളെ ഫിലിംസ് കനക്പുര റോഡിലെ സ്വാമിയുടെ…
Read MoreDay: 1 November 2022
പുൽവാമ ഭീകരാക്രമണം ആഘോഷിച്ചു, യുവാവിന് തടവും പിഴയും
ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് ബെംഗളൂരു പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെച്ച കുറ്റത്തിനാണ് പ്രതിക്ക് ശിക്ഷവിധിച്ചത്. വര്‍ഗീയ കലാപം ആളിക്കത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് റഷീദ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു. ‘പ്രതി ഒന്നോ രണ്ടോ തവണയല്ല അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഫേസ്ബുക്കിലും വാര്‍ത്താ ചാനലുകളും ഇട്ട പോസ്റ്റുകള്‍ക്കെല്ലാം കോടതി…
Read Moreവാട്സ് ആപ്പ് വഴി മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങിനെ ?
ബെംഗളൂരു : ലോകത്തിലാദ്യമായി മെട്രോ ട്രെയിൻ ടിക്കറ്റ് വാട്സ് ആപ്പ് വഴി എടുക്കുന്ന സംവിധാനം നമ്മ മെട്രോ നമ്മ ബെംഗളൂരുവിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് താഴെ കൊടുത്തിരിക്കുന്നു. 8105556677 എന്ന നമ്പറിലേക്ക് Hi എന്ന് അയക്കുക. ഇംഗ്ലീഷ് അല്ലെങ്കിൽ കന്നഡ ഭാഷ തെരഞ്ഞെടുക്കുക. ക്യൂ ആർ കോഡ് ടിക്കറ്റ് എന്ന ഒപ്ഷൻ തെരഞ്ഞെടുക്കുക. യാത്ര തുടങ്ങുന്ന സ്റ്റേഷൻ്റേയും യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷൻ്റെയും പേര് തെരഞ്ഞെടുക്കുക. ടിക്കറ്റ് ചാർജ്ജ് വാട്സ് ആപ്പോ മറ്റേതെങ്കിലും ഓൺലൈൻ പേയ്മെൻ്റ് രീതിയോ ഉപയോഗിച്ച് അടക്കുക. ലഭിക്കുന്ന…
Read Moreപുനീത് രാജ്കുമാറിന്റെ കർണാടക രത്ന പുരസ്കാര ചടങ്ങിനായി രജനികാന്ത് എത്തി
ബെംഗളൂരു: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് കര്‍ണാടക രാജ്യോത്സവ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലെത്തി. വിമാനത്തില്‍ നിന്ന് ഇറങ്ങി സംഘാടകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രജനികാന്തിനൊപ്പം ജൂനിയര്‍ എന്‍ടിആറും പുരസ്കാര ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ അന്തരിച്ച പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായ കര്‍ണാടക രത്ന പുരസ്കാരം സമ്മാനിക്കും. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങില്‍ പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഈ പരിപാടി ഗംഭീരമാക്കാന്‍ ആശംസകൾ നേർന്നു. ഇന്ന് വൈകുന്നേരം ജൂനിയര്‍ എന്‍ടിആറിനും കര്‍ണാടകയിലെ പ്രമുഖര്‍ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കും.
Read Moreടവറിൽ കുടുങ്ങിയ കഴുകനെ യുവാക്കൾ രക്ഷപ്പെടുത്തി
ബെംഗളൂരു: മൊബൈല്‍ ടവറില്‍ പരിക്കേറ്റ് കുടുങ്ങിക്കിടന്ന കഴുകനെ രക്ഷപ്പെടുത്തി യുവാക്കള്‍. കര്‍ണാടകയിലെ കോലാറില്‍ ഗാന്ധിനഗറിലാണ് സംഭവം. മൊബൈല്‍ ടവറില്‍ കഴുകൻ കുടുങ്ങിയ സംഭവമറിഞ്ഞ് മൃഗസ്നേഹിയായ ആനന്ദ് എന്ന യുവാവും സംഘവും സ്ഥലത്തെത്തുകയും ടവറില്‍ കയറി കഴുകനെ രക്ഷപ്പെടുത്തുകയുമായിരുന്നു. സുരക്ഷിതമായി താഴെ എത്തിച്ച കഴുകനെ ഇവര്‍ സംരക്ഷിക്കുകയും കൃത്യമായ ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന്, കഴുകന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്തു.
Read Moreകന്നഡ രാജ്യോത്സവ ദിനത്തിൽ പാടാൻ ചില കന്നഡ ദേശ ഭക്തിഗാനങ്ങൾ.
ബെംഗളൂരു : കന്നഡ രാജ്യോത്സവ ദിനത്തിൽ ഭാഷയേയും സംസ്ഥാനത്തേയും പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി ഗാനങ്ങൾ ആലപിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടവ വായനക്കാരുടെ പരിചയത്തിനായി താഴെ ചേർക്കുന്നു.
Read Moreനവജാത ശിശുവിനെ അമ്മ കിണറ്റിൽ എറിഞ്ഞു
ബെംഗളൂരു: 10 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. പ്രസവശേഷം യുവതി വിഷാദരോഗിയായിരുന്നതായി പോലീസ്. ഇരുപതുകാരിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ സുള്ള്യയിലാണ് സംഭവം. പ്രതി പവിത്രയ്ക്ക് ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. ഇതിന് വിപരീതമായി ആണ്‍കുട്ടി ജനിച്ചു. ആഗ്രഹം നടക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശുവിനെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ സഹോദരി നല്കിയ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 19ന് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം അസ്വസ്ഥയായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ പോലും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ബംഗളൂരു സ്വദേശിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി…
Read Moreപുനീത് രാജ്കുമാറിന്റെ കുടുംബാംഗങ്ങൾ കർണാടക രത്ന ഇന്ന് ഏറ്റുവാങ്ങും
ബെംഗളൂരു: അന്തരിച്ച കന്നഡ സിനിമ നടൻ പുനീത് രാജ്കുമാറിന് മരണാ നന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം ഇന്ന് സമ്മാനിക്കും. വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ പുനീതിന്റെ കുടുംബാംഗങ്ങൾ പുരസ്കാരം ഏറ്റുവാങ്ങും. തമിഴ്നടൻ രജനികാന്ത്, തെലുങ്ക് നടൻ ജൂനിയർ എൻ ടി ആർ ഉൾപ്പെടെ സാംസ്കാരിക സിനിമ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പുരസ്കാരം ഏറ്റുവാങ്ങും 9 ആമത്തെ വ്യക്തിയാണ് പുനീത്.
Read Moreനടി രംഭയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
തെന്നിന്ത്യൻ നടി രംഭയുടെ കാർ അപകടത്തിൽപെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കുട്ടികളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മക്കൾ സാഷ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ തുടരുമെന്നും രംഭ അറിയിച്ചു. നടിയുടെ അമ്മയും കാറിലുണ്ടായിരുന്നു. മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച് വിവരിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെയും ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രവും താരം പങ്കിട്ടു.
Read Moreസൈൻ ബോർഡിൽ ബൈക്ക് ഇടിച്ച് രണ്ട് പേർ മരിച്ചു
ബെംഗളൂരു: ഞായറാഴ്ച രാത്രി ലഗ്ഗെരെ പാലത്തിന് സമീപം സൈൻബോർഡ് ബാരിക്കേഡിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന രണ്ട് പേർ മരിച്ചു. കെഎ-05-എൽജെ-1917 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിലാണ് ഗോരഗുണ്ടെപാളയ സ്വദേശികളായ 22കാരൻ ദേവരാജ് എം, ജഗദീഷ് എസ് എന്നിവർ സഞ്ചരിച്ചിരുന്നത്. ദേവരാജിന്റെ സഹോദരൻ ലിംഗരാജുവിന്റെതായിരുന്നു വാഹനം. ജഗദീഷ് സ്കൂട്ടർ ഓടിക്കുമ്പോൾ ദേവരാജ് പിന്നിലിരിക്കുകയായിരുന്നു. ഹുബ്ബള്ളി സ്വദേശിയായ ദേവരാജും തമിഴ്നാട് സ്വദേശി ജഗദീഷും വ്യവസായ മേഖലയിലെ ഔഷധ നിർമാണ ഫാക്ടറിയിൽ സഹായികളായി ജോലി ചെയ്യുകയായിരുന്നു. രാത്രി 11.40 ഓടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ലിംഗരാജു…
Read More