മോട്ടിവേഷണൽ സ്‌ട്രിപ്സ് ലേഖക ഫോറവും ഗുജറാത്ത് സാഹിത്യ അക്കാദമിയും സംയുക്തമായി പുരസ്കാര വിതരണം നടത്തി 

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റിൽ നടന്ന അവാർഡ് ദാന ചടങ്ങിലൂടെ 2021 – 2022 ലെ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഗോള സാഹിത്യ ബഹുമതികൾ വിജയികളായ കവികൾക്ക് കൈമാറി. . കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം മൂന്ന് കുട്ടികൾക്കും ഇന്ത്യൻ സ്വാതന്ത്ര്യ ദിന അവാർഡ് ലഭിച്ചു. സൗന്ദര്യ സെൻട്രൽ സ്‌കൂളിലെ സന്നിധി കുൽക്കർണി, മീതി ശർമ, സുൽത്താനേറ്റ് ഓഫ് ഒമാനിൽ നിന്നുള്ള അൽ ഗുബ്ര ഇന്ത്യൻ സ്കൂളിലെ സീതാലക്ഷ്മി കിഷോർ എന്നിവരായിരുന്നു ബഹുമതിയ്ക്ക് അർഹരായത്. കവിതയെയും…

Read More

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി

ബെംഗളൂരു: യാത്രാത്തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് യശ്വന്ത്പുരില്‍നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക എക്സ്‌പ്രസ് തീവണ്ടി അനുവദിച്ചു. നാലുസര്‍വീസുകളാണ് ഉണ്ടാകുക. ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് എന്നീ തീയതികളില്‍ രാവിലെ 7.10-ന് യശ്വന്ത്പുരില്‍നിന്ന് പുറപ്പെടുന്ന യശ്വന്ത് പുര്‍-കണ്ണൂര്‍ എക്സ്പ്രസ് (06283) രാത്രി 8.30-ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍നിന്ന് ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും. ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തുര്‍, സേലം, ഈറോഡ്, തിരുപ്പുര്‍, കോയമ്പത്തൂര്‍, പാലക്കാട്,…

Read More

ഭാരത് ജോഡോ യാത്ര, സിദ്ധരാമയ്യയുടെ കൈ പിടിച്ച് രാഹുൽ ഓടുന്നു, വൈറൽ വീഡിയോ

ബെംഗളൂരു: കർണാടകയിലൂടെ ഭാരത് ജോഡോ പര്യടനം നടത്തുന്ന രാഹുലിനൊപ്പം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ സിദ്ധരാമയ്യയും ചേർന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. യാത്രക്കൊപ്പം നടക്കാനെത്തിയ സിദ്ധരാമയ്യയുടെ കൈയ്യും പിടിച്ച് രാഹുൽ ഓടുന്നതാണ് വീഡിയോ. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനിടെ മറ്റ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും വളഞ്ഞ് സംരക്ഷണം തീർക്കുന്ന വീഡിയോയിൽ വ്യക്തമാവുന്നു. സെപ്റ്റംബർ 30നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. ഒക്ടോബർ 21 വരെ യാത്ര സംസ്ഥാനത്ത് തുടരും.

Read More

ബെംഗളൂരുവിൽ റോഡപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് ബിനു എം. ജെ (42) മരണപ്പെട്ടു.  ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. കാൽനടയാത്രക്കിടയിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. റാന്നി കീക്കൊഴൂർ ആണ് ജന്മനാട്. ബെംഗളൂരു പീനിയയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്. പ്രമുഖ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും സജീവപ്രവർത്തകനുമായിരുന്നു ഇദ്ദേഹം.  ഭാര്യ -ബിന്ദു. മക്കൾ ആൽവിൻ, അഡോൺ. മൃതദേഹം തുമകുരു റോഡിലെ പ്രക്രിയ ആശുപത്രിയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ…

Read More

മയക്കുമരുന്നുമായി നീന്തൽ പരിശീലക പിടിയിൽ

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ പരിശീലകയെ 76.2 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടി. ബെല്‍ജിയത്തില്‍നിന്ന് പാര്‍സലായി എത്തിച്ച 5,080 എക്സ്റ്റസി ഗുളികകളുമായാണ് യുവതി പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിന്‍റെ കാര്‍ഗോ വിഭാഗത്തില്‍ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയതായിരുന്നു യുവതി. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാര്‍സലില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടതോടെ യുവതി തന്‍റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പിന്തുടര്‍ന്ന് വിമാനത്താവള പരിസരത്തുവെച്ച്‌ പിടികൂടുകയായിരുന്നു. ഡാര്‍ക്ക്‌വെബ് വഴിയാണോ യുവതി ലഹരിമരുന്ന് വരുത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരമാണ്…

Read More

കർണാടക പിസിസി ഖാർഗെക്കൊപ്പം, പിന്തുണയിൽ ശശി തരൂർ അനുകൂലികൾ പരാതി നൽകി 

ബെംഗളൂരു: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാരവാഹികള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതില്‍ രേഖാമൂലം പരാതി നല്‍കി ശശി തരൂര്‍ അനുകൂലികള്‍. ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശം നടപ്പാക്കണമെന്നും തരൂര്‍ അനുകൂലികള്‍ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം പിസിസി അധ്യക്ഷന്‍മാര്‍ ലംഘിക്കുകയാണെന്നും തരൂരിനെ പിന്തുണക്കുന്ന നേതാക്കള്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ അവ്യക്തത നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തി. തരൂര്‍ നല്ല കോണ്‍ഗ്രസുകാരനാണെങ്കിലും ഖാര്‍ഗെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമ്മയ്യ പറഞ്ഞത് . നേരത്തെ കേരള…

Read More

മുസ്ലിം സംവരണം :അനീതി പരിഹരിക്കണമെന്ന് ലീഗ്

ബെംഗളൂരു: കര്‍ണാടകയിലെ മുസ്ലിം സംവരണത്തിലെ നീതി നിഷേധത്തിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. കര്‍ണാടകയില്‍ പതിനഞ്ചു ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് ലഭിക്കുന്ന കേവലം നാലു ശതമാനം തൊഴില്‍ സംവരണം എട്ടു ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന് ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്‍ററില്‍ ചേര്‍ന്ന കര്‍ണാടക സംസ്ഥാന മുസ്‍ലിം ലീഗ് നിര്‍വാഹക സമിതി സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതര പിന്നാക്ക സമുദായങ്ങള്‍ക്കും എത്രയോ പിറകിലാണ് മുസ്ലിംകളുടെ സാമൂഹിക അവസ്ഥ. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവർ പറഞ്ഞു. കര്‍ണാടകയില്‍ പാര്‍ട്ടിക്ക് ശക്തിയുള്ള വിവിധ…

Read More

ഭാരത് ജോഡോ യാത്ര പോസ്റ്ററിൽ സവർക്കർ, പോസ്റ്റർ തങ്ങളുടേത് അല്ലെന്ന് കോൺഗ്രസ്‌ എം. എൽ. എ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച പോസ്റ്ററിൽ വീണ്ടും സൈദ്ധാന്തികൻ വി.ഡി. സവർക്കർ.  ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെ  മാണ്ഡ്യയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിലാണ് സവർക്കറുടെ ചിത്രം രൂപപെട്ടത്. ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസിൻറെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ പോസ്റ്റർ തങ്ങൾ സ്ഥാപിച്ചതല്ല എന്നാണ് എം.എൽ.എ.യുടെ വിശദീകരണം. പോസ്റ്ററിൽ സവർക്കർക്കൊപ്പം രാഹുൽ ഗാന്ധി, കർണാടക അധ്യക്ഷൻ ഡി. കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവറുടെയും ചിത്രങ്ങളുമുണ്ട്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി ഹാരിസ് എം.എൽ.എ രംഗത്തെത്തി-…

Read More

5,500 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഷവോമി ഹൈക്കോടതിയിൽ

ബെംഗളൂരു: ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി വ്യാഴാഴ്ച ഒക്ടോബർ 14ലേക്ക് മാറ്റി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് ചൈനീസ് കമ്പനിയുടെ 5,500 കോടിയിലധികം വരുന്ന ബാങ്ക് ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് സ്ഥിരീകരിച്ച ഉത്തരവിനെതിരെയാണ് ഷവോമി ഹർജി നൽകിയത്. 2022 ഏപ്രിൽ 29-ലെ പിടിച്ചെടുക്കൽ ഉത്തരവ് സ്ഥിരീകരിക്കുന്ന നിയമത്തിലെ സെക്ഷൻ 37 എ പ്രകാരം നിയമിച്ച കോമ്പീറ്റന്റ് അതോറിറ്റി പാസാക്കിയ സെപ്റ്റംബർ 30-ലെ ഉത്തരവിനെയാണ് കമ്പനി വെല്ലുവിളിച്ചത്. ഫെമയുടെ സെക്ഷൻ 37…

Read More

കുംഭമേള: സംസ്ഥാനത്തെ എംഎം ഹിൽ ക്ഷേത്രത്തിൽ മഹാദേശ്വര ജ്യോതി യാത്ര ആരംഭിച്ചു

ബെം​ഗളൂരു: മണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിൽ അംബിഗരഹള്ളിക്ക് സമീപം നാല് ദിവസത്തെ കുംഭമേളയുടെ മുന്നോടിയായുള്ള മഹാദേശ്വര ജ്യോതി യാത്ര വ്യാഴാഴ്ച ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ എംഎം ഹിൽ ക്ഷേത്രത്തിൽ ആരംഭിച്ചു. ഒക്ടോബർ 13 മുതൽ 16 വരെ നടക്കുന്ന മഹാദേശ്വര മഹാ കുംഭമേളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെആർ പേട്ട താലൂക്കിലെ രണ്ടാമത്തെ കുംഭമേളയാണിത്. കൃഷ്ണരാജ സാഗർ അണക്കെട്ടിന് മുമ്പായി കാവേരി, ഹേമാവതി, ലക്ഷ്മണതീർഥ നദികളുടെ സംഗമസ്ഥാനത്താണ് മേള നടക്കുക. ആദ്യത്തെ മേള…

Read More
Click Here to Follow Us