ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി

ബെംഗളൂരു: യാത്രാത്തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് യശ്വന്ത്പുരില്‍നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക എക്സ്‌പ്രസ് തീവണ്ടി അനുവദിച്ചു.

നാലുസര്‍വീസുകളാണ് ഉണ്ടാകുക.

ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് എന്നീ തീയതികളില്‍ രാവിലെ 7.10-ന് യശ്വന്ത്പുരില്‍നിന്ന് പുറപ്പെടുന്ന യശ്വന്ത് പുര്‍-കണ്ണൂര്‍ എക്സ്പ്രസ് (06283) രാത്രി 8.30-ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍നിന്ന് ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും.

  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്

ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തുര്‍, സേലം, ഈറോഡ്, തിരുപ്പുര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us