മുസ്ലിം സംവരണം :അനീതി പരിഹരിക്കണമെന്ന് ലീഗ്

ബെംഗളൂരു: കര്‍ണാടകയിലെ മുസ്ലിം സംവരണത്തിലെ നീതി നിഷേധത്തിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. കര്‍ണാടകയില്‍ പതിനഞ്ചു ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് ലഭിക്കുന്ന കേവലം നാലു ശതമാനം തൊഴില്‍ സംവരണം എട്ടു ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന് ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്‍ററില്‍ ചേര്‍ന്ന കര്‍ണാടക സംസ്ഥാന മുസ്‍ലിം ലീഗ് നിര്‍വാഹക സമിതി സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതര പിന്നാക്ക സമുദായങ്ങള്‍ക്കും എത്രയോ പിറകിലാണ് മുസ്ലിംകളുടെ സാമൂഹിക അവസ്ഥ. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവർ പറഞ്ഞു. കര്‍ണാടകയില്‍ പാര്‍ട്ടിക്ക് ശക്തിയുള്ള വിവിധ…

Read More
Click Here to Follow Us