നഗരം ചിക്കന്‍ ഗുനിയയുടെ പിടിയില്‍ ,ഡല്‍ഹി ഉപമുഖ്യമന്ത്രി ഫിന്‍ലാന്‍ഡില്‍,തിരിച്ചു വരാന്‍ ലെഫ്റ്റ്: ഗവര്‍ണര്‍.

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് എത്രയും വേഗം തിരികെ വരണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ആവശ്യപ്പെട്ടു.

ദല്‍ഹിയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഇപ്പോള്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുകയാണ് മനീഷ് സിസോദിയ. തൊണ്ടയ്ക്കുള്ള ശസ്ത്രക്രിയയ്ക്കായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ബെംഗളൂരുവിലാണ് അതിനാലാണ് സ്ിസോദിയയോട് മടങ്ങി വരാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

  സ്വർണ്ണ പണയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ ജ്വല്ലറി ഉടമ ഒളിവിൽ

എന്നാല്‍ ദല്‍ഹി പകര്‍ച്ച വ്യാധിയില്‍ ബുദ്ധിമുട്ടുമ്പോള്‍ സിസോദിയ വിദേശത്ത് അവധി ആഘോഷിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.. ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥലത്തില്ലാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്.

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുന്നത് തെറ്റല്ലെന്നാണ് സിസോദിയയുടെ വാദം. എന്നാല്‍ പഠനയാത്രയെ അവധി ആഘോഷമെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ 30 പേര്‍ മരിച്ചതായാണ് കണക്ക്. ഏകദേശം 2200ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനാസ്ഥയാണെന്ന ആരോപണം പരക്കെ ഉയര്‍ന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us