മുസ്ലിം സംവരണം :അനീതി പരിഹരിക്കണമെന്ന് ലീഗ്

ബെംഗളൂരു: കര്‍ണാടകയിലെ മുസ്ലിം സംവരണത്തിലെ നീതി നിഷേധത്തിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി.

കര്‍ണാടകയില്‍ പതിനഞ്ചു ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് ലഭിക്കുന്ന കേവലം നാലു ശതമാനം തൊഴില്‍ സംവരണം എട്ടു ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന് ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്‍ററില്‍ ചേര്‍ന്ന കര്‍ണാടക സംസ്ഥാന മുസ്‍ലിം ലീഗ് നിര്‍വാഹക സമിതി സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതര പിന്നാക്ക സമുദായങ്ങള്‍ക്കും എത്രയോ പിറകിലാണ് മുസ്ലിംകളുടെ സാമൂഹിക അവസ്ഥ. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവർ പറഞ്ഞു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

കര്‍ണാടകയില്‍ പാര്‍ട്ടിക്ക് ശക്തിയുള്ള വിവിധ ജില്ലകള്‍ ഉള്‍പ്പെടുത്തി എട്ടു മേഖലകളാക്കി അംഗത്വ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മപദ്ധതി തയാറാക്കി. സംഘടന ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാലു മേഖല ശില്‍പശാലകള്‍ നടത്തും. സംസ്ഥാന പ്രസിഡന്‍റ് എന്‍. ജാവിദുല്ല അധ്യക്ഷത വഹിച്ചു.

മൗലാന നൂഹ് ഗുല്‍ബര്‍ഗ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എം.കെ. നൗഷാദ്, എ.എസ്.ഇ. കരീം, ടി. അബ്ദുല്‍ നാസര്‍, മുഹമ്മദ് റാഫിഖ്, എം.എ. നജീബ്, പര്‍വീണ്‍ ഷെയ്ഖ് സാഹിബ, സി. മുസ്തഫ, മുഹമ്മദ് റിയാസ്, ടി. അതാവുല്ല എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ജാക്കോട്ടെ സ്വാഗതവും സി.പി. സദക്കത്തുല്ല നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts