ബെംഗളൂരു: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ്റെ പ്രീ റിലീസ് പരിപാടി ഇന്ന് ബെംഗളൂരുവിൽ നടക്കും.
രാവിലെ 10 മുതൽ എസ് വ്യാസ കാമ്പസ് ഗ്രൗണ്ടിലാണ് (സത്വ ഗ്ലോബൽ സിറ്റി) പരിപാടി. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, അനുഭവ് സിങ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യമാണ്.
മലയാളികള്‍ അടക്കം ഇന്ത്യന്‍ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ആഗോള റിലീസ് നാളെയാണ്.
കെജിഎഫും സലാറും അടക്കമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച, കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് എമ്പുരാന്‍റെ കര്‍ണാടകത്തിലെ വിതരണം.
എമ്പുരാന്‍ പ്രീ സെയിലിലൂടെ കര്‍ണാടകയില്‍ നിന്നു മാത്രം 1.2 കോടിയിലേറെ ഇതിനകം നേടിക്കഴിഞ്ഞു.
2019-ല്‍ എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാന്‍ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളില്‍ ഇതിനോടകം ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുകയും റെക്കോര്‍ഡ് പ്രീ സെയില്‍സ് നേടുകയും ചെയ്തിട്ടുണ്ട്.