വിഷുവിനോടനുബന്ധിച്ച് കേരള ആർടിസി ബുക്കിങ് ഈയാഴ്ച; ഇരട്ടിയിലധികം നിരക്ക് ഈടാക്കി സ്വകാര്യ ബസ് ബുക്കിങ്ങുകൾ തകൃതി

ബെംഗളൂരു: വിഷുവിനോടനുബന്ധിച്ച് കേരള ആർടിസിയുടെ പ്രത്യേക സർവീസ് പ്രഖ്യാപനം വൈകുകയാണ്.

പതിവു സർവീസുകളിൽ ബുക്കിങ് തുടങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ ടിക്കറ്റുകൾ തീർന്നിരുന്നു.

ഈയാഴ്ച പ്രത്യേക ബസ്സുകളിൽ ബുക്കിങ് ആരംഭിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു.

പെർമിറ്റ് ശരിയാകാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്.

തീവണ്ടികളിലും പതിവ് ബസ് സർവീസുകളിലും ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക ബസ്സുകൾക്കായി ഒട്ടേറെ ബെംഗളൂരു മലയാളികളാണ് കാത്തുനിൽക്കുന്നത്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

വിഷുവിന് തൊട്ടുപിന്നാലെ ഈസ്റ്ററും വരുന്നതിനാൽ ഒട്ടേറെ മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്. മധ്യവേനലവധി കൂടിയായതിനാൽ തിരക്ക് കൂടും.

അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിൽ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നുണ്ട്. ഇരട്ടിയിലധികം നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്കു മുൻപുതന്നെ ടിക്കറ്റുകൾ തീർന്നിരുന്നു.

അവധി അടുക്കാറാകുമ്പോൾ പ്രത്യേകതീവണ്ടി അനുവദിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. എന്നാൽ, യാത്രയ്ക്ക് തൊട്ടുമുൻപുമാത്രമാണ് സാധാരണ പ്രത്യേക തീവണ്ടി അനുവദിക്കുന്നതെന്നത് പലർക്കും ഉപകാരപ്പെടാതെ പോകും. ഇത്തവണയെങ്കിലും യാത്രയ്ക്ക് മൂന്നുദിവസം മുൻപെങ്കിലും പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
[masterslider id="10"]

Related posts