തീരുമ്പോ തീരുമ്പോ പണിവാങ്ങി കൂട്ടി മെറ്റാ

വാട്സ് ആപ്പിലെ പരാതികൾ തീർത്തു വരുന്നതിനിടയിൽ ഇപ്പോൾ ഫേസ്ബുക്കിലെ പ്രശ്നങ്ങൾക്കും പ്രശ്നപരിഹാരങ്ങൾ കണ്ടെത്തിവരികയാണ് മെറ്റാ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് മറ്റുള്ളവർക്ക് തനിയെ ഫ്രണ്ട് റിക്വസ്റ്റുകൾ പോകുന്നുവെന്ന പരാതിയിൽ ഉപഭോക്താക്കളോട് മാപ്പ് ചോദിക്കുകയും ബഗ് ഉപയോക്താക്കള്‍ നേരിട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും ഫോസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അറിയിച്ചു. അക്കൗണ്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് തനിയെ ഫ്രണ്ട് റിക്വസ്റ്റുകള്‍ പോകുന്നുവെന്ന പരാതികള്‍ ഉപഭോക്താക്കളില്‍ നിന്ന് വന്നതോടെയാണ് നടപടി.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

അടുത്തിടെയാണ് ഫെസ്ബുക്കിനെതിരെ ഇത്തരത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്നത്. ഫ്രണ്ട് റിക്വസ്റ്റുകള്‍ തനിയെ പോകുന്നു എന്നാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ പരാതി. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോകളുമടക്കം പങ്കുവച്ചാണ് ഉപഭോക്താക്കള്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഫേസ്ബുക്കിന്റെ പ്രശ്‌നം ഉപഭോക്താക്കള്‍ അറിയിച്ചത്. ആരുടെയെങ്കിലും പ്രൊഫൈല്‍ സന്ദര്‍ശിച്ചാല്‍ ആ അക്കൗണ്ടിലേയ്ക്ക് നമ്മുടെ അക്കൗണ്ടില്‍ നിന്ന് റിക്വസ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യാതെ തന്നെ ഓട്ടോമാറ്റിക് ആയി ഫ്രണ്ട് റിക്വസ്റ്റ് പോവുന്നതാണ് പ്രശ്‌നം.

ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്തക്കളാണ് കൂടുതലയും ഇത്തരം പരാതി അറിയിച്ചത്. തുടര്‍ന്ന് മെറ്റ പരാതികള്‍ പരിശോധിക്കുകയും ഫേസ്ബുക്കിലുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്ന് അറിയിക്കുകയും ചെയ്തു. പുതിയ ആപ്പ് അപ്‌ഡേറ്റിലാണ് ബഗ്ഗ് കടന്നുകൂടിയത്. ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയതായും പ്രശ്‌നം പരിഹരിക്കപ്പെട്ടതായും മെറ്റ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts