സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി;ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും;ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും.

ബെംഗളൂരു : കാത്തിരിപ്പുകൾക്ക് ഒടുവിൽ കർണാടക മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരമായി.

മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നിയമസഭാകക്ഷി നേതാവുമായിരുന്ന സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും.

പാർട്ടിക്കുള്ളിലെ പ്രധാന എതിരാളിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.

ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവിൽ നടക്കും.

കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുപ്പു ഫലം വന്നതിന് ശേഷം ബെംഗളൂരുവിലും ഡൽഹിയിലുമായി നിരവധി മാരത്തോൺ യോഗങ്ങൾക്കും നാടകീയത നിറഞ്ഞ സംഭവ വികാസങ്ങൾക്കും ശേഷമാണ് ഈ ഒരു തീരുമാനം പുറത്ത് വരുന്നത്.

  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം

ഭൂരിപക്ഷം എം.എൽ.എമാരുടെ പിൻതുണ സിദ്ധരാമയ്യത്ത് ഉണ്ടെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തിന് ഡി.കെ.ശിവകുമാർ അവകാശവാദം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടത്.

ഇന്ന് വൈകീട്ട് 7 മണിക്ക് കോൺഗ്രസ് എം.എൽ.എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്, അതിന് ശേഷമായിരിക്കും പ്രഖ്യാപനം.

ഈ ശനിയാഴ്ച 20 ന് മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും എന്നതാണ് ഏറ്റവും പുതിയ വിവരങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
[masterslider id="10"]

Related posts

Click Here to Follow Us