നാട്ടിലേക്കുള്ള വിഷുയാത്ര; കൂടുതൽ പ്രത്യേക സർവീസുമായി കർണാടക ആർ ടി സി

bus

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പതിവ് സർവീസുകളിലും പ്രത്യേകസർവീസുകളിലും ടിക്കറ്റ് തീർന്നതിനാൽ കൂടുതൽ പ്രത്യേക ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി.

നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പത്ത് പ്രത്യേക സർവീസുകളിലായി 190 ടിക്കറ്റുകൾ ലഭ്യമാണ്. എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ വീതവും മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസു വീതവുമാണ് അനുവദിച്ചിട്ടുള്ളത്.

  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്

ഈ ബസുകളിലെ ടിക്കറ്റ് തീരുന്നതനുസരിച്ച് കൂടുതൽ പ്രത്യേക സർവീസുകൾ അനുവദിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.

ഈസ്റ്ററിനോടനുബന്ധിച്ച് കർണാടക ആർടിസി ബസുകളിൽ ഏതാനും ടിക്കറ്റുകൾ ബാക്കിയുണ്ട്. വരുംദിവസങ്ങളിൽ ഈ ടിക്കറ്റുകളും തീരുന്നതനുസരിച്ച് പ്രത്യേക സർവീസുകൾ അനുവദിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts