ബെംഗളൂരു; റെയിൽവേ ടിക്കറ്റ് കരിഞ്ചന്ത സംഘത്തിലെ 4 പേരെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ മദ്രസ നടത്തി വരുന്ന ബിഹാർ സ്വദേശിയാണ് ഇവരുടെ തലവൻ. മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു സംശയമുണ്ട്. ഉത്സവകാലത്തും മറ്റും തിരക്കേറിയ ദിവസങ്ങളിൽ തത്കാൽ ടിക്കറ്റുകൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളെയും മറ്റുമാണ് മാഫിയ…
Read MoreMonth: September 2022
കബ്ബൺ പാർക്കിൽ ഭക്ഷണ നിരോധനം പ്രാബല്യത്തിൽ
ബെംഗളൂരു: കബ്ബൺ പാർക്കിൽ ഭക്ഷണം കഴിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വീണ്ടും സജീവമാക്കി ഹോർട്ടികൾച്ചർ വകുപ്പ്. സുരക്ഷാ ഗാർഡുകൾക്ക് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് നിർദേശം നൽകി. സന്ദർശകർ ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കാത്തത് എലിശല്യം വർധിപ്പിക്കുകയും പാർക്കിനുള്ളിൽ പാമ്പുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കബ്ബൺ പാർക്ക് അധികൃതർ വാദിക്കുന്നത്. എന്നാൽ, ഈ നിയമം ഏർപ്പെടുത്തിയതിൽ സന്തുഷ്ടരല്ലന്നും, ഇത് അന്യായമാണെന്നുമാണ് പാർക്ക് യാത്രക്കാർ പറയുന്നത്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കബ്ബൺ പാർക്ക് പതിറ്റാണ്ടുകളായി പിക്നിക്കുകൾക്കും സാമൂഹിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുനതിനുമായി പറ്റിയ ഒരു…
Read Moreനഗരത്തിലെ അനധികൃത നിർമാണ പൊളിച്ചുമാറ്റൽ; പ്രോപ്പർട്ടി വാങ്ങുന്ന എൻആർഐകൾ ആശങ്കയിൽ
ബെംഗളൂരു: സമീപകാല മഴയിൽ ബെംഗളൂരുവിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിന് കാരണമായ കൈയേറ്റത്തിനും അനധികൃത നിർമാണത്തിനുമെതിരെ സിവിൽ അധികാരികൾ ആരംഭിച്ച പൊളിക്കൽ ഡ്രൈവ്, നഗരത്തിൽ നിക്ഷേപിക്കുന്നതിനെ പ്രവാസി (എൻആർഐ) പ്രോപ്പർട്ടി വാങ്ങുന്നവരെ ജാഗ്രതയിലാക്കി. നിരവധി എൻആർഐകൾ നഗരത്തിൽ വസ്തു വാങ്ങുന്നത് സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. യു.എ.ഇ.യിൽ നിന്നുള്ള വിനിത് ടോയ്‌ല പറഞ്ഞു, “നഗരത്തിലെ മാനദണ്ഡങ്ങൾ പാലിക്കാത്ത വസ്തുക്കൾ പൊളിക്കുന്നതിനെക്കുറിച്ചുള്ള വാർത്ത ഞങ്ങൾക്ക് വലിയ ആശങ്കയാണ്, കാരണം ഞങ്ങൾക്ക് ഭൂമിയിലെ വിവരങ്ങളെ സംബന്ധിച്ച് നേരിട്ട് അറിയാൻ സാധിക്കുന്നില്ല.” മറ്റൊരു രാജ്യത്ത് പ്രോപ്പർട്ടി വാങ്ങുമ്പോൾ ഒരാൾക്ക് തടസ്സങ്ങൾ നേരിടേണ്ടിവരുമ്പോൾ,…
Read Moreനവരാത്രി ആഘോഷങ്ങൾ; കൊട്ടാരത്തിന് രാജകീയ തിളക്കം
ബെംഗളൂരു : ദസറ-2022- ന്റെ ആദ്യ വലിയ ഇവന്റായ സ്വകാര്യ ദർബാർ ഹാളിലെ സുവർണ്ണ സിംഹാസനത്തിന്റെ അസംബ്ലിങ്ങ് ഇന്ന്, ഗംഭീരമായ ഇവന്റിനായി മൈസൂർ കൊട്ടാരത്തിൽ തിരക്കേറിയ ഒരുക്കങ്ങൾ നടക്കുകയാണ്. പഴയ രാജകുടുംബം നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ഒരു വീഴ്ചയും കൂടാതെ എല്ലാ വർഷവും കർശനമായി പിന്തുടരുന്നുണ്ടെങ്കിലും കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന ദസറ ആയത് കൊണ്ടും സംസ്ഥാന സർക്കാർ ഗംഭീരമായ ആഘോഷങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ഈ വർഷത്തെ ഒരുക്കങ്ങൾക്ക് പ്രാധാന്യം ലഭിച്ചു. കൂടാതെ, സെപ്തംബർ 26 ന് നടക്കുന്ന ദസറ…
Read Moreപ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം പരിഷ്‌കരിക്കാൻ ഒരുങ്ങി ബെംഗളൂരു മെട്രോ
ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തങ്ങളുടെ പ്രോജക്ടുകൾ തുടർച്ചയായി ട്രാക്ക് ചെയ്യുന്നതിനായി പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റവും (പിഎംഎസ്) ഇൻ-ഹൗസ് എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആർപി) സംവിധാനവും നവീകരിക്കാൻ ഒരുങ്ങുന്നു. ഇതിനായുള്ള ടെൻഡർ ഉടൻ വിളിക്കും. മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ ചെയർമാൻ ടി വി മോഹൻദാസ് പൈ കഴിഞ്ഞ മാസം ബെംഗളൂരു മെട്രോ പദ്ധതികൾ പൂർത്തീകരിക്കുന്നതിലെ കാലതാമസത്തെ വിമർശിക്കുകയും ശരിയായ പ്രോജക്ട് മാനേജ്മെന്റിന്റെ അഭാവമാണ് ഇതിന് കാരണമെന്ന് ആരോപിച്ചിരുന്നു. “മെട്രോ റെയിൽ പദ്ധതികളിൽ കൈവരിക്കേണ്ട പുരോഗതിയിൽ നഗരം 10 വർഷം പിന്നിലായിരുന്നുവെന്നും…
Read Moreവേദ ഗണിതത്തെക്കുറിച്ചുള്ള വിവാദ കുറിപ്പ് പിൻവലിച്ചു
ബെംഗളൂരു: പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് വേദഗണിതം പരിചയപ്പെടുത്തുന്നത് സംബന്ധിച്ച് ഷിഡ്‌ലഘട്ട ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) നൽകിയ വിവാദ ഓഫീസ് മെമ്മോ രോഷത്തെ തുടർന്ന് പിൻവലിച്ചു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിൽ നിന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വേദ ഗണിത പരിശീലന പരിപാടി പിൻവലിക്കുന്നതായി ഷിഡ്‌ലഘട്ട താലൂക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ കുറിപ്പിൽ ബിഇഒ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ലഭ്യമായ പട്ടികജാതി/പട്ടികവർഗ ക്ഷേമനിധികൾ ഉപയോഗിച്ച് 5 മുതൽ 8 വരെ ക്ലാസുകളിൽ SC/ST വിദ്യാർത്ഥികൾക്ക് വേദപഠനം നടത്താനുള്ള പദ്ധതിയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ബിഇഒയുടെ തീരുമാനത്തെക്കുറിച്ച് തങ്ങൾക്ക്…
Read Moreകെങ്കേരി സെന്റ് വിൻസെന്റ് പള്ളി ഇടവകയിൽ ഓണാഘോഷം നടന്നു
ബെംഗളൂരു: കെങ്കേരി .സെന്റ് വിൻസെന്റ് പള്ളി ഇടവയുടെ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇടവ വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ ആഘോഷത്തിന് നേതൃത്വം നൽകി . യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി, തിരുവാതിര, വടം വലി മത്സരം, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തം, മറ്റ് മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ഡിസ്‌ന, ബിജു, ജോളി, അസ്സീസ്സി, ബിനോയ്, ആന്റോ, സിസ്‌ലി, റാണി എന്നിവർ പ്രോഗ്രാം, സ്‌പോർട്‌സ്, ഓണസദ്യ എന്നിവർ നേതൃത്വം നൽകി. ഇടവ അംഗങ്ങൾ എല്ലാവരും പരിപാടികളിൽ പങ്കെടുത്തു.
Read Moreബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു, സഹയാത്രികൻ ആശുപത്രിയിൽ
ബെംഗളൂരു: ദേശീയ പാതയിൽ ജെപ്പിനമൊഗറു മഹാകാളിപ്പടവ് ക്രോസിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉള്ളാളിലെ മദ്യശാല മാനജർ പ്രതാപ് ഷെട്ടിയാണ് (32) മരിച്ചത്. ബൈക്കിനു പിന്നിൽ സഞ്ചരിച്ച സഹപ്രവർത്തകൻ അഭിഷെട്ടിയെ (22) ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചിക്കമംഗളൂരു സ്വദേശികളാണ്. ഇരുവരും ജോലി കഴിഞ്ഞ് ഫരങ്കിപ്പേട്ടയിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പ്രതാപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Read Moreകൊട്ടാര വളപ്പിൽ പിറന്ന ആനയ്ക്ക് കൊട്ടാരം റാണി പേരിട്ടു
ബെംഗളൂരു: മൈസൂരു കൊട്ടാരവളപ്പിൽ ജനിച്ച ആനക്കുട്ടിക്ക് രാജകുടുംബത്തിന്റെ പരമ്പരാഗത റാണി പ്രമോദ ദേവി പേര് വിളിച്ചു. ശ്രീ ദത്താത്രേയ എന്നാണ് പേര് വിളിച്ചത്. ദസറ ജംബോ സവാരിക്കായി ബന്ദിപ്പൂർ രാംപുര ആന സംരക്ഷണ സങ്കേതത്തിൽ നിന്ന് എത്തിച്ച 22 കാരി ലക്ഷ്മിയാണ് സുഖപ്രസവത്തിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജംബോ സവാരിക്ക് ലക്ഷ്മിയുടെ രണ്ടാം വരവാണിത്. 2017ൽ വെടിമരുന്ന് പ്രയോഗത്തിനിടെ ഭയം പ്രകടിപ്പിച്ചതിനാൽ ജംബോ സവാരിയിൽ പങ്കെടുത്തിരുന്നില്ല. രണ്ടാമൂഴത്തിന് കഴിഞ്ഞ മാസം കൊണ്ടുവന്ന ലക്ഷ്മി ഗർഭിണിയാണെന്ന് മനസിലാക്കി. കൊട്ടാര പരിസരത്തെ താമസത്തിനിടെ ഗർഭിണിയാണെന്ന് കണ്ടെത്തി സവാരി…
Read Moreവിദ്യാർത്ഥിയെ മർദ്ദിച്ചു, അധ്യാപകനെതിരെ പോലീസ് കേസ്
ബെംഗളൂരു: മംഗളൂരുവില്‍ 11കാരനായ മദ്രസ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉല്ലാള്‍ സ്വദേശി ഹാഫില്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മസ്ജിദ് ഹുദാ ദെരിക്കട്ടെ അല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകനായ യഹ്യ ഫൈസിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മദ്രസയില്‍ നിന്നും വൈകീട്ട് ഏറെ അവശനായാണ് കുട്ടി മടങ്ങിയെത്തിയത്. ഇതോടെ വീട്ടുകാര്‍ കാര്യം അന്വേഷിച്ചു. അപ്പോഴാണ് അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞത്. ഉടനെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സമീപത്തെ…
Read More