ലഹരിമരുന്നിന്റെ അളവ് കൂട്ടാൻ ഉപയോഗിക്കുന്നത് ‘ആലം കല്ല്’, കൃത്രിമ ലഹരി മരുന്നുകളും വ്യാപകമാണ്

കൊച്ചി : ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന ലഹരി മരുന്നുകളിൽ കൂടുതലും കൃത്രിമമായി നിർമ്മിച്ചവ . ലഹരി മരുന്നിന്റെ അളവ് കൂട്ടാനായി ഇതിൽ ആലം കല്ലുകൾ പൊടിച്ചു ചേർക്കുന്നതായി റിപ്പോർട്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്ന രാസ ലഹരിയുടെ അളവ് കൂട്ടാൻ ലഹരി മാഫിയകൾ ഉപയോഗിക്കുന്നത് ആലം ​​കല്ല് പൊടിച്ച് ചേർക്കുന്നത് പുതിയ കണ്ടെത്തൽ. അടുത്തിടെ സംസ്ഥാനത്ത് പിടികൂടിയ എംഡിഎംഎ പലതിലും ആലം കല്ലിൻറെ സാന്നിധ്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണ് കൃത്രിമമായി എംഡിഎംഎ നിർമ്മിക്കുന്നതിന്റെ സൂചനകൾ എക്‌സസൈസിന് ലഭിച്ചത്. ബംഗളൂരുവിൽ…

Read More

ബന്ദിപ്പൂരിൽ രാത്രികാല വിലക്ക് നീക്കില്ല, കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലൂടെയുള്ള ദേശീയപാത 766ല്‍ നിലവിലുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം കര്‍ണാടക സർക്കാർ തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടക ഈ നിലപാട് വ്യക്തമാക്കിയത്. ഇന്നലെ രാവിലെ 9.30 മുതല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. പരിസ്ഥിതി ദുര്‍ബലപ്രദേശം ഉള്‍ക്കൊള്ളുന്ന കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധം നീക്കണമെന്നും ഇതിലൂടെ മുമ്പത്തെ പോലെ രാത്രി യാത്ര അനുവദിക്കണമെന്നുമുള്ളത് കേരളത്തിന്റെ ഏറെ കാലമായുള്ള ആവശ്യമാണ്. കേരളവും കര്‍ണാടകയും…

Read More

പ്രവാസിയെ പറ്റിച്ച് 20 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ

ബെംഗളൂരു: പ്രവാസിയെ കബിളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നൈജീരിയൻ സ്വദേശി ഡാനിയേൽ ഒയ്വാലേ ഒലയിങ്കയാണ് അറസ്റ്റിലായത് . ബെംഗളൂരുവിൽ വച്ച് സൈബർ ക്രൈം പോലീസാണ് ഇയാളെ പിടികൂടിയത്. ഒ എൽ എക്സിൽ നിന്നും ഐഫോൺ വാങ്ങാൻ എന്ന വ്യാജേനയാണ് നല്ലളം സ്വദേശിയായ പ്രവാസിയിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തത്.

Read More

ഡ്യൂറാന്റ് കപ്പ്, ബെംഗളൂരു എഫ് സിയ്ക്ക് കന്നി കിരീടം

കരുത്തരായ മുംബൈ സിറ്റിയെ തോൽപ്പിച്ച്ബെംഗളൂരു എഫ്‌സി വിജയം കണ്ടു. ഡ്യൂറാൻറ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കന്നിക്കിരീടമാണ്ബെം ഗളൂരു എഫ്‌സി സ്വന്തമാക്കിയത്.  ഫൈനലിൽ ശക്‌തരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു തകർത്തത്. ശിവശക്തിയുടെയും അലൻ കോസ്റ്റയുടെയും ഗോളുകളാണ് ബെംഗളൂരുവിനെ വിജയത്തിലേക്കെടുത്തത്. നായകൻ സുനിൽ ഛേത്രിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ കിരീട നേട്ടം. 11-ാം മിനിറ്റിൽ ശിവശക്തിയാണ് ബെംഗളൂരുവിനായി ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. എന്നാൽ 30-ാം മിനിറ്റിൽ അപ്പുയ റാൾട്ടെ മുംബൈക്കായി സമനില ഗോൾ നേടി. ഇതോടെ ആദ്യ പകുതി സമനിലയിൽ…

Read More

സംസ്ഥാനത്തെ വെള്ളപ്പൊക്കം: സ്‌കൂൾ വെള്ളത്തിൽ, ക്ഷേത്രത്തിൽ ക്ലാസ് എടുത്ത് അധ്യാപകർ

ബെംഗളൂരു: രാമനഗര ജില്ലയിൽ കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ട് മൂന്നാഴ്ചയായി. ചന്നപട്ടണ ടൗണിലെ തട്ടേക്കരെ ഭാഗത്തുള്ള സർക്കാർ അപ്ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂളിൽ നാലടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇപ്പോഴും സ്‌കൂളിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്‌കൂളിലെ വെള്ളം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനാൽ മറ്റു വഴികളില്ലാതെ വന്നതോടെ അധ്യാപകർ വിദ്യാർഥികക്കായി സമീപത്തെ ക്ഷേത്രത്തിൽ ക്ലാസെടുക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്ററും രാമനഗരയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് തട്ടേക്കരെ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ അറുപതിലധികം കുട്ടികളും ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചകക്കാർ…

Read More

കർണാടക കോൺഗ്രസിൽ ഭിന്നത; ഭാരത് ജോഡോ യാത്രയ്ക്കായി പ്രവർത്തകരില്ല

ബെം​ഗളൂരു: കർണാടക കോൺഗ്രസിൽ ഭാരത് ജോഡോ യാത്രയുടെ പേരിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കമാണ് പരസ്യമായത് . ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന യോ​ഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ…

Read More

മൈസൂരു ഇക്കണോമിക് കോറിഡോർ: മൈസൂരുവിലെയ്ക്ക് ഇനി വേ​ഗത്തിൽ

ബെം​ഗളൂരു : മലപ്പുറം മൈസൂരു ഇക്കണോമിക് കോറിഡോറിന് കര്‍ണാടക പച്ചക്കൊടി കാണിച്ചതോടെ ദേശീയ പാത 766ന് പകരമുള്ള ബദല്‍ സംവിധാനത്തിനാണ് വഴിതെളിഞ്ഞിരിക്കുന്നത്. രാത്രി യാത്രാ നിരോധനം കാരണം അധിക ദൂരം സഞ്ചരിച്ച് മൈസൂരുവിലെത്തുന്നത് ഇനി ഒഴിവാകും. ബന്ദിപൂര്‍ പാത രാത്രി അടയ്ക്കുന്നതോടെ കല്‍പ്പറ്റയില്‍ നിന്നും ഹുന്‍സൂര്‍ വഴി 32 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. ചെറുകിട വ്യാപാരികളെയും വിനോദസ‍ഞ്ചാരികളെയും കാര്യമായി ബാധിച്ചിരുന്ന ഈ പ്രശ്നത്തിനാണ് ബദല്‍വഴിയാണ് ഒരുങ്ങുന്നത്. മൈസൂര്‍ മലപ്പുറം ഇക്ണോമിക് കോറിഡോര്‍, തോല‍്‍‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍…

Read More

സീരിയല്‍ താരം രശ്മി ഗോപാല്‍ അന്തരിച്ചു

സീരിയല്‍ താരം രശ്മി ഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു മരണം. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ്. രശ്മിയുടെ അകാല മരണത്തില്‍ മലയാള സീരിയല്‍ താരങ്ങള്‍ ഞെട്ടല്‍ അറിയിച്ചു. നടി ചന്ദ്രാ ലക്ഷ്മണ്‍, നടന്‍ കിഷോര്‍ സത്യ തുടങ്ങിയവര്‍ ഇന്‍സ്റ്റഗ്രാമില്‍ അനുശോചനം അറിയിച്ചു.

Read More

നായ കുരച്ചതിൽ പ്രകോപിതനായ വ്യവസായി നായയെ വെടിവച്ചു കൊന്നു

ബെംഗളൂരു: നായ നിരന്തരം കുരയ്ക്കുന്നതിൽ പ്രകോപിതനായ 45 കാരനായ വ്യവസായി ശനിയാഴ്ച വൈകുന്നേരം ദൊഡ്ഡബല്ലാപ്പൂരിലെ മഡഗൊണ്ടനഹള്ളിയിൽ നായയെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു കൊന്നു. ഇയാൾ നായയെ അഞ്ച് തവണയോളം വെടിവച്ചുവെന്ന് പോലീസ് പറഞ്ഞു. പന്നി വളർത്തൽ ഉടമയായ കൃഷ്ണപ്പ (45) നായ ഉടമയുടെ പരാതിയെ തുടർന്ന് ഇപ്പോൾ ഒളിവിലാണ്. വൈകുന്നേരം നാല് മണിയോടെ തന്റെ കൃഷിയിടത്തിന് ചുറ്റും നടന്ന് റോക്കി എന്ന നായ കുരയ്ക്കാൻ തുടങ്ങി. ഇതിൽ രോഷാകുലനായ കൃഷ്ണപ്പ വീടിനുള്ളിലെത്തി എയർ ഗൺ പുറത്തെടുത്ത് നായയെ വെടിവെക്കുകയായിരുന്നു എന്ന് ദൊഡ്ഡബല്ലാപൂർ റൂറൽ…

Read More

പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ വനിതാ വാർഡനെ നിർബന്ധമാക്കണം; സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ

ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ വനിതാ വാർഡൻമാരെ നിർബന്ധമായും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിർദ്ദേശം അയയ്ക്കുമെന്ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പ്രമീള നായിഡു പറഞ്ഞു. പെൺകുട്ടികൾ/വനിതാ ഹോസ്റ്റലുകളിൽ വനിതാ വാർഡൻമാരെ മാത്രം നിയമിക്കണമെന്ന് കമ്മീഷൻ ബന്ധപ്പെട്ട മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര കന്നഡയിലെ എന്റെ നാല് ദിവസത്തെ സന്ദർശനത്തിൽ ഹോസ്റ്റലിൽ പെൺകുട്ടികൾ / ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഞാൻ ശ്രദ്ധിച്ചു എന്നും നായിഡു മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു, ” കുടിയേറ്റ തൊഴിലാളി സ്ത്രീകളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ…

Read More