മൈസൂരു ഇക്കണോമിക് കോറിഡോർ: മൈസൂരുവിലെയ്ക്ക് ഇനി വേ​ഗത്തിൽ

ബെം​ഗളൂരു : മലപ്പുറം മൈസൂരു ഇക്കണോമിക് കോറിഡോറിന് കര്‍ണാടക പച്ചക്കൊടി കാണിച്ചതോടെ ദേശീയ പാത 766ന് പകരമുള്ള ബദല്‍ സംവിധാനത്തിനാണ് വഴിതെളിഞ്ഞിരിക്കുന്നത്. രാത്രി യാത്രാ നിരോധനം കാരണം അധിക ദൂരം സഞ്ചരിച്ച് മൈസൂരുവിലെത്തുന്നത് ഇനി ഒഴിവാകും. ബന്ദിപൂര്‍ പാത രാത്രി അടയ്ക്കുന്നതോടെ കല്‍പ്പറ്റയില്‍ നിന്നും ഹുന്‍സൂര്‍ വഴി 32 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്.

ചെറുകിട വ്യാപാരികളെയും വിനോദസ‍ഞ്ചാരികളെയും കാര്യമായി ബാധിച്ചിരുന്ന ഈ പ്രശ്നത്തിനാണ് ബദല്‍വഴിയാണ് ഒരുങ്ങുന്നത്. മൈസൂര്‍ മലപ്പുറം ഇക്ണോമിക് കോറിഡോര്‍, തോല‍്‍‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമാണ് അലൈമെന്‍റുകള്‍. അതേസമയം ബെംഗ്ലൂരുവിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന മൂന്ന് സ്വപ്ന പദ്ധതികളാണ് കര്‍ണാടക എതിര്‍പ്പ് അറിയിച്ചതോടെ ഉപേക്ഷിക്കുന്നത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

രാജ്യത്തെ ഏറ്റവും പഴയ പാതകളിലൊന്നായ ദേശീയപാത 766 കോഴിക്കോട് നിന്ന് കര്‍ണാടകയിലെ കൊല്ലെഗല്‍ വരെ കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ദേശീയപാത കൂടിയാണ്. കുന്ദമംഗലം കൊടുവള്ളി സുല്‍ത്താന്‍ബത്തേരി, ഗുണ്ടല്‍പേട്ട് നഞ്ചന്‍കോട് മൈസൂര്‍ നര്‍സിപൂരുനവുമായണ് ദേശീയപാത 766 കടന്നുപോകുന്ന പ്രധാനപട്ടണങ്ങള്‍. വയനാട് വന്യജീവി സങ്കേതത്തിലൂടെയും ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലൂടെയുമാണ് പാത പോകുന്നത്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

2010 മുതലാണ് രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. രാത്രി പുറത്തിറങ്ങുന്ന വന്യജീവികളുടെ സംരക്ഷണത്തിനായിരുന്നു നിരോധനം. ഗതാഗത പ്രശ്നപരിഹാരത്തിനൊപ്പം മലപ്പുറത്തിന്‍റെ വികസന സാധ്യകള്‍ക്ക് കൂടി വഴിതുറക്കുന്നതാവും പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts