നായ കുരച്ചതിൽ പ്രകോപിതനായ വ്യവസായി നായയെ വെടിവച്ചു കൊന്നു

ബെംഗളൂരു: നായ നിരന്തരം കുരയ്ക്കുന്നതിൽ പ്രകോപിതനായ 45 കാരനായ വ്യവസായി ശനിയാഴ്ച വൈകുന്നേരം ദൊഡ്ഡബല്ലാപ്പൂരിലെ മഡഗൊണ്ടനഹള്ളിയിൽ നായയെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു കൊന്നു. ഇയാൾ നായയെ അഞ്ച് തവണയോളം വെടിവച്ചുവെന്ന് പോലീസ് പറഞ്ഞു.

പന്നി വളർത്തൽ ഉടമയായ കൃഷ്ണപ്പ (45) നായ ഉടമയുടെ പരാതിയെ തുടർന്ന് ഇപ്പോൾ ഒളിവിലാണ്. വൈകുന്നേരം നാല് മണിയോടെ തന്റെ കൃഷിയിടത്തിന് ചുറ്റും നടന്ന് റോക്കി എന്ന നായ കുരയ്ക്കാൻ തുടങ്ങി. ഇതിൽ രോഷാകുലനായ കൃഷ്ണപ്പ വീടിനുള്ളിലെത്തി എയർ ഗൺ പുറത്തെടുത്ത് നായയെ വെടിവെക്കുകയായിരുന്നു എന്ന് ദൊഡ്ഡബല്ലാപൂർ റൂറൽ പൊലീസ് പറഞ്ഞു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

നായയുടെ ഉടമ അശോകനാണ് പോലീസിൽ വിവരമറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും ഐപിസി സെക്ഷൻ 429 പ്രകാരവും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts