ബെംഗളൂരു: അധിക ജലം തമിഴ്നാട്ടിലെയ്ക്ക് തുറന്ന് വിട്ട് കർണാടക സർക്കാർ. കഴിഞ്ഞ നാല് മാസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ കാവേരി നദി കരകവിഞ്ഞൊഴുകിയതാണ് കാരണം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഈ വർഷത്തിൽ സെപ്തംബർ വരെ നൽകേണ്ടിയിരുന്ന 101 ഘനയടി ജലത്തിന് പകരം 416 ഘനയടി ജലമാണ് കർണാടക ഇപ്പോൾ തുറന്നുവിട്ടത്. എല്ലാ വർഷവും കൂടുതൽ ജലം വിട്ടുനൽകാൻ കേന്ദ്രസർക്കാരിലും സുപ്രീം കോടതിയിലും സമ്മർദം ചെലുത്തുന്ന തമിഴ്‌നാട് സർക്കാർ ഇത്തവണ പ്രതീക്ഷിച്ചതിലും അധികം ജലം തുറന്ന് വിട്ടതിൽ മൗനം പാലിക്കുകയാണെന്ന് കർണാടക സർക്കാർ വിമർശിച്ചു.…
Read MoreMonth: September 2022
കർണാടകയിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തിയ സംഘം പിടിയിൽ
മലപ്പുറം : കർണാടകയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ചമ്രവട്ടം സ്വദേശികളായ ബഷീർ,സുധീഷ്, ശൈലേഷ് തുടങ്ങിയവരാണ് പിടിയിലായത് . ബ്രൗൺ ഷുഗറും എംഡിഎംഎയുമായി കാറിൽ പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത് . ഒൻപത് ഗ്രാം എൻഡിഎംഎയും 25 പായ്ക്കറ്റ് ബ്രൗൺഷുഗറുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ അധികവും മയക്കുമരുന്ന് കടത്തുന്നത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ച മയക്കുമരുന്ന് ശേഖരിച്ച് വരുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പ്രതികളെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു. മൂന്ന് ഗ്രാം എംഡിഎംഎയുമായി…
Read Moreഅനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിൽ തടസം, നിയമ നടപടി തുടരുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടി തടയാൻ സ്വാധീനമുള്ളവർ ഇടപെടുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നാൽ കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും സർക്കാർ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം വ്യക്തമാക്കി. അബദ്ധ കെട്ടിട ഉടമകളോട് സഹകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കായലുകളും മഴവെള്ള ഓടകളും കൈയേറ്റം ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരോട് അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന മാനദണ്ഡങ്ങൾ പ്രകാരമാണ് ഇവയുടെ നിർമ്മാണം നടത്തുന്നതെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെയും…
Read Moreയുവതിയെ ബലംപ്രയോഗിച്ച് ചുംബിച്ചു; സൊമാറ്റോ ഫുഡ് ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍
പൂനെ : ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ, 19കാരിയെ കയറിപ്പിടിക്കുകയും ബലംപ്രയോഗിച്ച് ചുംബിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 42കാരനെതിരെ പോലീസ് കേസെടുത്തത്. പുനെയിലാണ് സംഭവം. ഓര്‍ഡര്‍ അനുസരിച്ച് ഫുഡ് വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് 42കാരന്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. വെള്ളം ചോദിച്ചതിന് ശേഷം തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് 19കാരിയുടെ പരാതിയില്‍ പറയുന്നു. ഭക്ഷണം നല്‍കിയ ശേഷമാണ് ഫുഡ് ഡെലിവറി ജീവനക്കാരന്‍ വെള്ളം ചോദിച്ചത്. ജീവനക്കാരന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഗ്ലാസില്‍ വെള്ളം കൊടുത്തു. തുടര്‍ന്ന് വീട്ടുകാരെ കുറിച്ച് 42കാരന്‍ ചോദിക്കാന്‍…
Read Moreപ്രധാന മന്ത്രിയെ അവഹേളിക്കുന്ന കമന്റ് ഇട്ടത് താൻ അല്ല ; നടൻ നസ്‌ലെൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ഇട്ട ഐഡി തന്റേതല്ലെന്ന് നടൻ നസ്‌ലെൻ വ്യക്തമാക്കി. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നതായും നടൻ ഇന്റഗ്രാം വീഡിയോയിൽ പറഞ്ഞു. കാക്കനാട് സൈബർ സെല്ലിൽ പരാതി നൽകിയതിന് ശേഷമാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടത് വിദേശത്തു നിന്നാണെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കിനു കത്തയച്ചു.അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ചീത്തകളെ തുറന്നുവിട്ട…
Read Moreഡോക്ടറായ കാമുകനെ കൊലപ്പെടുത്തി, യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ
ബെംഗളൂരു: കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. ബെംഗളൂരുവിലെ ന്യൂ മൈക്രോ ലേഔട്ടിൽ നടന്ന സംഭവത്തിൽ പ്രതികളായ പ്രതിഭ, സുഷിൽ, ഗൗതം എന്നിവരെ അറസ്റ്റ് ചെയ്തു, പ്രതിയായ സൂര്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ഡോക്‌ടറായ വികാസിനെയാണ് സംഘം കൊലപ്പെടുത്തിയത്.അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കാമുകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. യുക്രൈനിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ജോലി ചെയ്‌തു വരികയായിരുന്ന വികാസ് ഉപരിപഠനത്തിന് വേണ്ടി ബെംഗളൂരുവിൽ എത്തുകയായിരുന്നു. ബെംഗളൂരുവിൽ എച്ച്.എസ്.ആർ. ലേഔട്ട് കമ്പനിയിൽ ആർകിടെക്ചറായി…
Read Moreവെള്ളപ്പൊക്കം തടയാൻ നടപടി സ്വീകരിക്കണം; ബിബിഎംപി മേധാവിയോട് ആവശ്യപ്പെട്ട് ജെപി നഗർ നിവാസികൾ
ബെംഗളൂരു: ജെ.പി. നഗർ നാലാം ഘട്ടത്തിലെ വെള്ളപ്പൊക്കത്തിന് കാരണം തങ്ങളുടെ പ്രദേശത്തെ മഴവെള്ള ചാലുകളുടെ മോശം അവസ്ഥയാണെന്ന് നിവാസികൾ ആരോപിക്കുന്നു. ബിബിഎംപി ചീഫ് കമ്മീഷണർക്ക് കത്തെഴുതിയ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) ജെപി നഗർ നാലാം ഘട്ടത്തിലെ അംഗങ്ങൾ വെള്ളപ്പൊക്കം തടയാൻ പ്രദേശത്തെ അഴുക്കുചാലുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഡോളർ കോളനിക്കും ബന്നാർഘട്ട റോഡിനുമിടയിൽ 30 അടിയിൽ നിന്ന് 8 അടിയായി രാജകലുവെ ചുരുങ്ങി നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. അതുപോലെ, രങ്ക കോളനിക്ക് സമീപം, എസ്‌ഡബ്ല്യുഡി റോഡ് മൂടിയതിനാൽ മാലിന്യം നീക്കം ചെയ്യുന്ന ജോലികൾ…
Read Moreഒരു കച്ചവടക്കാരനിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ മാതാപിതാക്കളെ നിർബന്ധിക്കരുത് എന്ന് നിർദേശം
ബെംഗളൂരു : വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങളും നോട്ട്ബുക്കുകളും മറ്റ് സ്റ്റേഷനറി സാധനങ്ങളും സ്‌കൂളിൽ നിന്നോ നിർദ്ദിഷ്ട വെണ്ടർമാരിൽ നിന്നോ വാങ്ങാതെ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങാൻ അനുവദിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ( സിബിഎസ്ഇ ) ബെംഗളൂരുവിലെ ഒരു സ്‌കൂളിന് നിർദേശം നൽകി. ഒരൊറ്റ വെണ്ടറിൽ നിന്ന് പുസ്തകങ്ങളും യൂണിഫോമുകളും വാങ്ങാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നതിനാൽ യൂറോ സ്കൂൾ, ചിമ്മിനി ഹിൽസിനെതിരെ ഒരു കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് ഈ നിർദ്ദേശം. സെപ്തംബർ 16 ലെ നിർദ്ദേശത്തിൽ സിബിഎസ്ഇ സ്കൂളിനോട് അതിന്റെ വെബ്സൈറ്റിൽ…
Read Moreസംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ മുതൽ ഭഗവദ്ഗീത പഠനം ഉൾപ്പെടുത്തും
ബെംഗളൂരു: ഡിസംബർ മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗവദ്ഗീത പഠിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു . ഭഗവദ്ഗീത ഒരു പ്രത്യേക വിഷയമായി പഠിപ്പിക്കാനുള്ള നിർദ്ദേശം ഉപേക്ഷിച്ചു, എന്നാൽ അതിന്റെ പഠിപ്പിക്കലുകൾ ധാർമ്മിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്നും നിയമസഭയിൽ എംകെ പ്രാണേഷിന്റെ (ബിജെപി) ചോദ്യത്തിന് മറുപടിയായി പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. സർക്കാർ ഇതിനകം ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അതിന്റെ ശുപാർശകളുടെയും വിവിധ പങ്കാളികളിൽ നിന്നുള്ള നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഡിസംബർ മുതൽ ഗീതയുടെ പഠിപ്പിക്കലുകൾ ഉൾപ്പെടുത്തുമെന്നും…
Read Moreകയ്യേറ്റങ്ങൾ പൊളിച്ചുനീക്കാൻ സന്നദ്ധത അറിയിച്ച് വിപ്രോ
ബെംഗളൂരു: കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ ബിബിഎംപി ഉദ്യോഗസ്ഥർ തയ്യാറെടുക്കുമ്പോൾ, ഐടി കമ്പനിയായ വിപ്രോ തിങ്കളാഴ്ച മണ്ണുമാന്തി യന്ത്രം വിന്യസിച്ച് മഴവെള്ളം ഒഴുകുന്ന ഓടയിലെ കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചുമാറ്റാൻ സന്നദ്ധത അറിയിച്ചു. കാമ്പസിനുള്ളിൽ ഒഴുകുന്ന അഴുക്കുചാലിൽ കൈയേറ്റം ചെയ്യുകയോ വീതി കുറയ്ക്കുകയോ ചെയ്തിട്ടില്ലെങ്കിലും 2.4 മീറ്റർ നീളത്തിൽ ഓട മൂടുന്ന വിധത്തിൽ വിപ്രോ കോൺക്രീറ്റ് സ്ലാബ് നിർമ്മിച്ചിട്ടുണ്ടെന്ന് ബിബിഎംപി പറഞ്ഞു. “സ്ലാബിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്. ഡ്രെയിനിനോട് ചേർന്ന് വിപ്രോയും സലാർപുരിയയും ചേർന്ന് നിർമിച്ച സ്ഥിരം നിർമാണങ്ങൾ താറുമാറാകുമെന്ന ആശങ്കയെ തുടർന്നാണ് പണി പാതിവഴിയിൽ…
Read More