ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി ചിത്രദുർഗ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ ചിത്രദുർഗ ജില്ലാ കോടതി ഈ മാസം 14 വരെ റിമാൻഡ് ചെയ്തു. പോലീസിന് അനുവദിച്ച കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടർന്നാണിത്. ഇതോടെ മഠത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് സംരക്ഷണവും പരാതിയും നൽകിയ മൈസൂരിലെ സന്നദ്ധ സ്ഥാപനം ഭീഷണിയുടെ നിഴലായി. ‘പോക്‌സോ’, പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് ചുമത്തപ്പെട്ട ലിംഗായത്ത് സന്യാസിക്ക് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ കവചം ഒരുക്കിയതിനാൽ ആറുദിവസം പോലീസ് ഒരു നടപടിയും…
Read MoreDay: 6 September 2022
കേരള സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു
ബെംഗളൂരു: കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിച്ചു .ഇന്ദിരാനഗർ 5 ഉം മെയിൻ 9 ഉം ക്രോസിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കളമത്സരം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ, കൽച്ചറൽ വി എൽ ജോസഫ്, കെ എൻ ഇ ട്രസ്‌റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ജേക്കബ് വർഗീസ്, ജോർജ് തോമസ്, ചിത്രകാരൻ മാരായ…
Read Moreബെംഗളൂരു – കണ്ണൂർ എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു
ബെംഗളൂരു: മംഗളൂരു വഴിയുള്ള കെ.എസ്.ആർ ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസിൽ സെപ്റ്റംബർ 13 മുതൽ രണ്ടു കൊച്ചുകൾ വർധിപ്പിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഒരു തേഡ് ടയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് പുതുതായി അനുവദിച്ചത്. കണ്ണൂർ-കെ.എസ്. ആർ ബെംഗളൂരു എക്‌സ്‌പ്രസിൽ സെപ്റ്റംബർ 14 മുതൽ കോച്ച് വർധന നിലവിൽ വരും. ബെംഗളൂരു- കണ്ണൂർ റൂട്ടിലെ രാത്രികാല ട്രെയിനായ കണ്ണൂർ എക്സ്പ്രെസിലെ ആകെ കൊച്ചുകളുടെ എണ്ണം 18 ആയി. ഒരു എ.സി. 2 ടയർ, രണ്ട് എ.സി. 3 ടയർ, ഒമ്പത് സ്ലീപ്പർ കൊച്ചുകൾ,…
Read Moreമരിച്ചു പോയ മകനെ ഉപ്പിലിട്ട് വച്ച് മാതാപിതാക്കൾ
ബെംഗളൂരു : മുങ്ങി മരിച്ച 10 വയസുകാരന്‍ മകനെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ ഉപ്പിലിട്ട് കിടത്തി. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിര്‍വാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുരേഷ് എന്ന കുട്ടിയാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം വീടിനു അടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാപിതാക്കള്‍ ഓടിയെത്തി മൃതദേഹം കൊണ്ടുപോയി. മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ടാല്‍ ആള്‍ വീണ്ടും ജീവിതത്തിലേക്ക് വരുമെന്ന് പറയുന്ന ഒരു ക്ലിപ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉടനെ അഞ്ച് ചാക്ക്…
Read Moreമുൻ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: മുന്‍ കോൺഗ്രസ് സർക്കാരിനെ രൂക്ഷ മായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണവും അഭൂതപൂര്‍വമായ മഴയുമാണ് ബെംഗളൂരുവിലെ പ്രളയത്തിന് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി. മഴയില്‍ തകര്‍ന്ന നഗരത്തെ വീണ്ടെടുക്കുക എന്നത് തന്റെ സര്‍ക്കാര്‍ വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഗതാഗതം താറുമാറായി. കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെംഗളൂരുവില്‍ അഭൂതപൂര്‍വമായ മഴയാണ് പെയ്തത്. കഴിഞ്ഞ 90 വര്‍ഷമായി ഇത്തരമൊരു മഴ ബെംഗളൂരുവില്‍…
Read Moreപുലിയെ പേടിച്ച് അടച്ചിട്ട സ്കൂളുകൾ തുറന്നു
ബെംഗളൂരു: ബെളഗാവി ഗോൾഫ് കോഴ്‌സുകളിൽ നിന്ന് ഇറങ്ങിയ പുള്ളിപ്പുലികളെ പേടിച്ച് അടച്ചിട്ട സ്കൂളുകൾ തുറന്നു. പുലി ഇറങ്ങിയ പ്രദേശത്തെ 2 കിലോ മീറ്റർ ഉള്ളിലുള്ള 22 സ്കൂളുകൾ ആണ് തുറന്നത്. പുലിയെ പിടിക്കാനുള്ള ശ്രമം വനം വകുപ്പ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് സ്കൂളുകൾ തുറന്നത്. ഓഗസ്റ്റ് 4 ആയിരുന്നു ആദ്യം പുലിയെ ഈ പ്രദേശത്തു കണ്ടത്. പിന്നീട് 2 ദിവസത്തിനു ശേഷം പുലി പിന്നെയും പ്രത്യക്ഷ പെടുകയായിരുന്നു. പുലി ഇറങ്ങിയ വീഡിയോ ക്ലിപ്പുകൾ പ്രദേശവാസികൾ പങ്കുവച്ചതോടെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Read Moreപ്രവീൺ നെട്ടാരുവിന്റെ കൊലപാതക അന്വേഷണം, 32 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി
ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ മേഖലകളിൽ എൻഐഎ തിരച്ചിൽ നടത്തി. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. പുത്തൂർ, സുള്ള്യ, കടബ താലൂക്കുകളിലെ 32 ഓളം ഇടങ്ങളിലാണ് എൻഐഎ സംഘം ഒരേസമയം തിരച്ചിൽ നടത്തിയത്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും പ്രതികളുമായി ബന്ധമുള്ള ആളുകളുടെയും വീടുകൾ കണ്ടെത്തിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും എൻഐഎ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് അബ്ദുൾ കബീർ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നീക്കം. കേസിൽ…
Read Moreഐഎസ്ആർഒ, പുതിയ പി എസ് എൽ വി ലോഞ്ചറിന് 860 കോടിയുടെ കരാർ
ബെംഗളൂരു: ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിൽ ഐ എസ് ആർ ഒ. രാജ്യത്തെ വാണിജ്യ വ്യവസായ രംഗത്തെ കുതിച്ച് ചാട്ടത്തിന് വേണ്ടി പുതിയ പി എസ് എൽ വി ലോഞ്ചർ നിർമ്മിക്കാൻ 860 കോടി രൂപയുടെ കരാറിൽ ഒപ്പു വെച്ചു. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടന്ന ഏഴാമത് സ്‌പേസ് എക്‌സ്‌പോ 2022ന്റെ ഉദ്ഘാടന ചടങ്ങിൽ എച്ച്‌എഎല്ലും എൻ എസ് ഐ എല്ലും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് 860 കോടി രൂപ ചിലവ് വരും. ഇത് വരെ 52 പി എസ്…
Read Moreപോക്സോ കേസിൽ അറസ്റ്റിലായ സന്യാസിയുടെ ജാമ്യപേക്ഷ കോടതി തള്ളി
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സന്യാസിയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടി നൽകിയ ജാമ്യഹർജിയാണ് കോടതി തള്ളിയത് . പതിനാല് ദിവസത്തേക്ക് കൂടി ശിവമൂർത്തി മുരുഘ ശരണാരുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രദുർഗയിൽ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. കർണാടകയിലെ നിർണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന…
Read Moreമഴക്കെടുതി; ഐടി കമ്പനികൾക്ക് 225 കോടി രൂപയുടെ നഷ്ടം
ബെംഗളൂരു: നഗരത്തിലുണ്ടായ മഴയിലും വെള്ളക്കെട്ടിലും ഐടി കമ്പനികൾക്ക് 225 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്തിൽ ചര്ച്ച ചെയ്യാമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കമ്പനികൾക്ക് ഉറപ്പ് നൽകി. സംസ്ഥാനതലസ്ഥാനത്ത് മഴയും വെള്ളക്കെട്ടും കാരണം അവർക്കുണ്ടായ നാശനഷ്ടങ്ങളും നഷ്ടപരിഹാരവും വിളിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ട് കാരണം അവർ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികളെ വിളിച്ച് അവരുമായി സംസാരിക്കും. മഴയെ തുടർന്നുണ്ടായ നഷ്ടപരിഹാരവും മറ്റ് അനുബന്ധ നാശനഷ്ടങ്ങളും ഞങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഔട്ടർ റിങ് റോഡ് പ്രശ്നം…
Read More