കെ റെയിൽ കർണാടക വരെ നീളുന്നു

തിരുവനന്തപുരം: കെ റെയിൽ പദ്ധതി കർണാടകയിലേക്ക് നീട്ടാൻ തീരുമാനം.സിൽവർ ലൈൻ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള- കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം ബെംഗളൂരുവിൽ വെച്ച് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ കാസർഗോഡിൽ നിന്നും മംഗലാപുരം വരെ നീണ്ടുകിടക്കുന്നതിന് കർണ്ണാടകയുടെ പിന്തുണ തേടിയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ദക്ഷിണ കൗൺസിൽ യോഗത്തിലാണ് ആസ്ഥാനത്ത് ധാരണയായത്. തലശ്ശേരി-മൈസൂരു – നഞ്ചൻകോട് റെയിൽപാതയും പിണറായി- ബസവരാജ് ബൊമ്മെ കൂടിക്കാഴ്ചയിൽ മുഖ്യചർച്ചയാകും. ബിജെപി ഭരിക്കുന്ന കർണാടകയുടെ പിന്തുണ ലഭിച്ചാൽ സിൽവർ…

Read More

പ്രസ്റ്റീജ് സൺറൈസ് പാർക്കിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.

ബെംഗളൂരു: പ്രസ്റ്റീജ് സൺറൈസ് പാർക്കിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ആർപ്പോ 2022’ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളികൾ എല്ലാവരും ചേർന്നു  മെഗാ പൂക്കളം ഒരുക്കി ആണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ചെണ്ടമേളം, താലപ്പൊലി, പുലിക്കളി , ശിങ്കാരിമേളം മുതലായ തനത് കലാപരിപാടികൾ അണിനിരന്ന  ശ്രവണ-നയന മനോഹരമായ ഘോഷയാത്ര  ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. തുടർന്ന്  എഴുപതോളം പേർ ചേർന്ന് അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര , കഥകളി,  ഓണപ്പാട്ടുകൾ എന്നിവയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ശേഷം വിഭവസമൃദ്ധമായ ഓണസദ്യ അതിഥികൾ ഉൾപ്പടെ ഉള്ള…

Read More

സാഹിത്യ സമ്മേളനം നടന്നു 

ബെംഗളൂരു: മഹർഷി സവിത കോളേജ്, സഞ്ജയ് നഗര, ബെംഗളൂരു നടത്തിയ സാഹിത്യ സമ്മേളനത്തിൽ പ്രശസ്ത കവയിത്രി ശ്രീകല പി വിജയൻ വിശിഷ്ടാതിഥിയായി. ചടങ്ങിൽ ആധുനിക സാഹിത്യത്തെക്കുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ചർച്ച നടന്നു. സാഹിത്യ ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമാകേണ്ടതിനെ പറ്റി ശ്രീമതി. ശ്രീകല പി വിജയൻ ചർച്ചയിൽ പ്രതിപാദിച്ചു. ബ്രഹ്മി ട്രസ്റ്റ് അധ്യക്ഷ രാധിക ചടങ്ങിൽ ശ്രീകലയെ പ്രശസ്തി ഫലകം നൽകി ആദരിച്ചു. വിക്രം പബ്ലിക്കേഷൻസ് സ്ഥാപക ശ്രീമതി . നന്ദ ഹരിപ്രസാദ് സമ്മേളനത്തിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി അനുപമ സമ്മേളനത്തിന് സാക്ഷ്യം…

Read More

സവർക്കർ ബുൾബുളിൽ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു, കേസെടുത്ത് പോലീസ് 

ബെംഗളൂരു: എട്ടാം ക്ലാസിലെ കന്നഡ ഭാഷാ പാഠപുസ്തകത്തെ ആസ്പദമാക്കി വി ഡി സവർക്കർ ബുൾബുളിൽ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ആൾക്കെതിരെ കേസെടുത്ത് ശിവമോഗ പോലീസ്. വീർ സവർക്കർ ആൻഡമാൻ ജയിലിൽ നിന്ന് ബുൾപക്ഷിയിൽ ഇന്ത്യയെ വീക്ഷിക്കുന്ന അപൂർവ ചിത്രം’ എന്ന ശീർഷകത്തോടെ തന്റെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസിൽ ചിത്രം പോസ്റ്റ് ചെയ്തതിന് ശിവമോഗയിലെ റാഗിഗുഡ്ഡ നിവാസിയായ മൻസൂർ അലി ഖാനെതിരെ പോലീസ് കേസെടുത്തു. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത മൻസൂറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ്…

Read More

പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ അപൂർവ ഷെട്ടിയാണ് ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്.മൈസൂരുവിലെ ഹുൻസൂർ റോഡിലാണ് സംഭവം. വിദ്യാർത്ഥിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ സിറ്റി ക്രൈംബ്രാഞ്ച് ഡി.സി.പി പ്രദീപ് ഗുണ്ടി കൂടുതലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയാണ് . പിരിയപട്ടണം താലൂക്കിലെ ഹരലഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന അപൂർവ ഷെട്ടി അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്നു. അപൂർവയും കാമുകനായ ഹിങ്കൽനിവാസിയും ഓഗസ്റ്റ് 29-ന് ഹോട്ടലിൽ മുറിയെടുത്തത്. സെപ്തംബർ ഒന്നിന് രാവിലെ മുറിയിൽ നിന്നും…

Read More

പിറന്നാൾ ദിനത്തിൽ ആട് മോഷണം , വഴക്കു പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി

രാജസ്ഥാൻ : പിറന്നാൾ ദിനത്തിൽ ആടിനെ മോഷ്ടിച്ചു. തുടർന്നുള്ള തർക്കത്തിനിടെ മകൻ അമ്മയെ കൊന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് 12ാം ക്ലാസ് വിദ്യാർത്ഥി അമ്മയെ കൊലപ്പെടുത്തിയത്. തകരപ്പെട്ടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് കണ്ടെടുത്തു. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് ദാരുണ സംഭവം. കഴിഞ്ഞ ദിവസം ജലവാറിലെ സുനൽ പോലീസ് പരിധിയിലെ സെൻലിയ ഗ്രാമത്തിലാണ് സംഭവം. നൊദയൻഭായി മേഘ്‌വാൾ (40) ആണ് കൊല്ലപ്പെട്ടത്. ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ വിദ്യാർത്ഥി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ പണം നൽകാൻ  വിസമ്മതിച്ചു. തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കായി.…

Read More

എൽകെജി വിദ്യാർത്ഥി കാറിടിച്ച് മരിച്ചു

ബെംഗളൂരു: സുരിബയിലു ദാറുല്‍ അസ്ഹരിയ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥി ആദില്‍ കാർ അപകടത്തില്‍ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. നഴ്‌സറി വാനില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ ചീറിപ്പാഞ്ഞു വന്ന മാരുതി കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. ഉടന്‍ തുംബെയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

ലിംഗായത്ത് സന്യാസിയെ ആശുപത്രിയിൽ ആക്കിയത് വിമർശിച്ച് കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വീട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപെട്ടു. ജുഡീഷ്വല്‍ അനുമതി വാങ്ങാതെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ കോടതി വിമര്‍ശിച്ചു. ഇന്നലെ രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്.

Read More

ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സായ്നാഥ്

Sainath

ബെംഗലൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാഗ്സാസെ പുരസ്കാര​ ജേതാവുമായ പി. സായ്നാഥ് ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി. ചിത്രദുര്‍ഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണറുവിനെ പ്രായപൂര്‍ത്തിയാകാത്ത ദലിത്, പിന്നാക്ക വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സായ്നാഥ് പുരസ്കാരം തിരിച്ചുനല്‍കിയത്. 2017ലാണ് മുരുഗ മഠം സായ്നാഥിനെ ബസവശ്രീ പുരസ്കാരം നല്‍കി ആദരിച്ചത്. അഞ്ചുലക്ഷം രൂപയുടെ പുരസ്കാരമാണ് ബസവശ്രീ. ഈ തുകയുടെ ചെക്ക് അടക്കമാണ് സായ്നാഥ് തിരിച്ചുനല്‍കിയത്. രണ്ട് സ്കൂള്‍ പെണ്‍കുട്ടികളാണ് മഠാധിപതിക്കെതിരെ ലൈംഗികാരാപണം ഉന്നയിച്ചത്. അതിജീവിതകളോട്…

Read More

ഉണ്ണിമുകുന്ദൻ ‘കെജിഎഫ് റോക്കി ഭായ് മലയാളം’ എന്ന് സോഷ്യൽ മീഡിയ

കൊച്ചി: മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഉണ്ണി മുകുന്ദന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിലുള്ളത്. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ്…

Read More
Click Here to Follow Us