ബെംഗളൂരു: പ്രസ്റ്റീജ് സൺറൈസ് പാർക്കിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ആർപ്പോ 2022’ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
മലയാളികൾ എല്ലാവരും ചേർന്നു മെഗാ പൂക്കളം ഒരുക്കി ആണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.
ചെണ്ടമേളം, താലപ്പൊലി, പുലിക്കളി , ശിങ്കാരിമേളം മുതലായ തനത് കലാപരിപാടികൾ അണിനിരന്ന ശ്രവണ-നയന മനോഹരമായ ഘോഷയാത്ര ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.
തുടർന്ന് എഴുപതോളം പേർ ചേർന്ന് അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര , കഥകളി, ഓണപ്പാട്ടുകൾ എന്നിവയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ശേഷം വിഭവസമൃദ്ധമായ ഓണസദ്യ അതിഥികൾ ഉൾപ്പടെ ഉള്ള എല്ലാവരും കേരളത്തിൻ്റെ ദേശീയ ആഘോഷത്തിൽ പങ്ക് ചേർന്നു.
ഓണാഘോഷത്തോടുനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് നടൻ ബേസിൽ പൗലോസ് സമ്മാനങ്ങൾ നൽകി.